twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംയുക്ത വര്‍മ്മയെ ഭാര്യയായി കിട്ടാന്‍ കാരണമായ സിനിമ! പ്രിയപ്പെട്ട സിനിമകളെ കുറിച്ച് ബിജു മേനോന്‍

    |

    നായകനായും വില്ലനായും കോമേഡിയന്‍ ആയിട്ടുമെല്ലാം മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജു മേനോന്‍. കരിയറിന്റെ തുടക്ക കാലത്തേക്കാള്‍ ഇപ്പോഴാണ് ബിജു മേനോന് ഫാന്‍സ് കൂടുതലുള്ളത്. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായി നിരവധി സിനിമകളാണ് ബിജു മേനോന്റേതായി വരാനിരിക്കുന്നത്.

    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടനടി റിലീസിന് കാത്തിരിക്കുന്ന സിനിമ. ഇതിനിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും ആദ്യമായി തിയറ്ററില്‍ നിന്നും കൈയടി ലഭിച്ച കഥാപാത്രത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബിജു മേനോന്‍. റേഡിയോ മാംഗോയുടെ 'ബെസ്റ്റ് ഫൈവ്' എന്ന പരിപാടിയിലൂടെയായിരുന്നു തന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ കുറിച്ച് താരം മനസ് തുറന്നിരിക്കുന്നത്.

    1

    തിയറ്ററില്‍ നിന്നും തനിക്ക് ആദ്യം കൈയടി ലഭിച്ചത് രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച് ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമയാണെന്നാണ് ബിജു മേനോന്‍ പറയുന്നത്. സുരേഷ് ഗോപി നായകനും മഞ്ജു വാര്യര്‍ നായികയായിട്ടുമെത്തിയ ചിത്രത്തില്‍ ഫിറോസ് മുഹമ്മദ് എന്ന ഐപിഎസുകാരന്റെ കഥാപാത്രമായിരുന്നു തനിക്ക്. ഈ വേഷത്തിലൂടെ ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. തനിക്കൊരു കൊമേഴ്‌സ്യല്‍ ബ്രേക്ക് തന്ന ചിത്രം കൂടിയാണ് പത്രം.

    2

    എല്ലാ തലത്തിലുള്ള പ്രേക്ഷകരും തന്നെ സ്വീകരിച്ച സിനിമയാണ് 'മേഘമര്‍ഹാര്‍'. പ്രേക്ഷകര്‍ മികച്ച അഭിപ്രായം പറഞ്ഞു എന്നതിനൊപ്പം സംയുക്തയെ എനിക്ക് ഭാര്യയായി ലഭിക്കാനും മേഘമല്‍ഹാര്‍ കാരണമായെന്നും താരം പറയുന്നു.

    3

    ഹാസ്യ കഥാപാത്രമെന്ന നിലയില്‍ എനിക്ക് സ്വീകാര്യത ലഭിച്ചത് ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെയാണ്. കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ ഏറെയൊന്നും കഥാപാത്രത്തിലില്ലായിരുന്നു. എങ്കിലും ഹാസ്യ താരമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് എന്ന കഥാപാത്രം ചെയ്യാന്‍ ദിലീപ് ഏറെ പിന്തുണ നല്‍കിയെന്നും ബിജു മേനോന്‍ പറയുന്നു.

    4

    താന്‍ ഏറെ ആസ്വദിച്ച് ചെയ്ത മറ്റൊരു സിനിമയാണ് സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി. കുഞ്ചാക്കോ ബോബനുമൊപ്പമുള്ള കെമിസ്ട്രി പ്രേക്ഷകര്‍ സ്വീകരിച്ചു. കൂടുതല്‍ കൈയടി ലഭിച്ച കഥാപാത്രമാണ് ഓര്‍ഡിനറിയിലെസുകു ഡ്രൈവര്‍. വ്യക്തിപരമായിഏറെ ഇഷ്ടപ്പെട്ടതും ആസ്വദിച്ചതും വേഷമാണെന്ന് ബിജു മേനോന്‍ പറയുന്നു. റിയലിസ്റ്റിക് ആയി ചെയ്ത സിനിമ കൂടിയാണ് ഓര്‍ഡിനറി.

    5

    എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും മറക്കാന്‍ പറ്റാത്തതുമായ കഥാപാത്രമാണ് വെള്ളിമൂങ്ങയിലെ മാമാച്ചന്‍. പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി തന്ന ചിത്രം കൂടിയാണ് വെള്ളിമൂങ്ങ. സിനിമയെ കുറിച്ചും ചിത്രത്തിലെ മാമാച്ചനെ കുറിച്ചും പ്രേക്ഷകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ജനങ്ങള്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ബിജു മേനോന്‍ പറയുന്നു.

    നിമിഷയ്ക്ക് മുന്നില്‍ തലകുനിച്ച് ലാല്‍ ജോസ്! പുരുഷു എന്നെ അനുഗ്രഹിക്കണം! ചിത്രം വൈറലാവുന്നു!നിമിഷയ്ക്ക് മുന്നില്‍ തലകുനിച്ച് ലാല്‍ ജോസ്! പുരുഷു എന്നെ അനുഗ്രഹിക്കണം! ചിത്രം വൈറലാവുന്നു!

    ഫഹദ് ഫാസിലാണ് തന്റെ ഇഷ്ട നടന്‍! പിറന്നാള്‍ ദിനത്തില്‍ വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍ഫഹദ് ഫാസിലാണ് തന്റെ ഇഷ്ട നടന്‍! പിറന്നാള്‍ ദിനത്തില്‍ വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍

    English summary
    Biju Menon Talks About His Favorite Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X