സംയുക്ത വര്‍മ്മ ഇപ്പോഴും ബിജു മേനോന് കത്തെഴുതും! തങ്ങളുടെ പ്രണയം ഇങ്ങനെയാണ്, മനസ് തുറന്ന് താരം

നടന്‍ ബിജു മേനോനോട് ലേശം കുശുമ്പള്ളവരാണ് മലയാള സിനിമാപ്രേമികളില്‍ പലരും. സിനിമയില്‍ തിളങ്ങി നില്‍ക്കവേ നടി സംയുക്ത വര്‍മ്മയെ കുടുംബിനിയാക്കി എന്നുള്ളതാണ് പലരുടെയും ആരോപണം. എന്നാല്‍ വിവാഹശേഷം സിനിമ വേണ്ടെന്ന് വെച്ചത് സംയുക്തയുടെ തീരുമാനമായിരുന്നെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ബിജു മേനോന്‍ പങ്കെടുക്കാറുള്ള അഭിമുഖങ്ങളിലെല്ലാം ആദ്യമുള്ള ചോദ്യം സംയുക്ത വര്‍മ്മയെ കുറിച്ചുള്ളതാണ്. നടി സിനിമായിലേക്ക് തിരിച്ചു വരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എങ്കിലും താനും സംയുക്തയും തമ്മില്‍ പ്രണയത്തിലായതിനെ കുറിച്ച് ബിജു തുറന്ന് സംസാരിച്ചിരിക്കുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പ്രണയത്തെ കുറിച്ച് ബിജു മേനോനും സംയുക്ത വര്‍മ്മയും മനസ് തുറന്നത്.

ബിജു മേനോനും സംയുക്ത വര്‍മ്മയും

ബിജു മേനോനും സംയുക്ത വര്‍മ്മയും ഒന്നിച്ചഭിനയിച്ച മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം ബിജുവും സംയുക്തയും തിരിച്ചറിയുന്നത്. നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജീവിക്കുമ്പോഴും അന്യരെ പോലെ കണ്ടുമുട്ടുന്ന നന്ദിതയും രാജീവനിലൂടെയുമാണ് മേഘമല്‍ഹാര്‍ അവസാനിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

ബിജു മേനോനും സംയുക്ത വര്‍മ്മയും

സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയമെന്നാണ് ഒരേ സ്വരത്തില്‍ ബിജു മേനോനും സംയുക്ത വര്‍മ്മയും പറയുന്നത്. മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസമെന്നാണ് സംയുക്തയുടെ അഭിപ്രായം. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ വ്യക്തമാക്കുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അവര്‍ക്ക് അറിയില്ല.

  ബിജു മേനോനും സംയുക്ത വര്‍മ്മയും

ഒന്ന് മാത്രം അറിയാം, ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ താരങ്ങള്‍ അതേ കുറിച്ച് ആലോചിട്ട് പോലുമില്ലായിരുന്നു. ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ഇപ്പോഴും ബിജു മേനോന് സംയുക്ത കത്തെഴുതാറുണ്ട്. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി മിസ് യൂ എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത വര്‍മ്മയുടെ പക്ഷം.

ബിജു മേനോനും സംയുക്ത വര്‍മ്മയും

ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ്മ വെള്ളിത്തിരയിലെത്തുന്നത്. കേവലം നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനെട്ടോളം ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്തയ്ക്ക് ലഭിച്ചിരുന്നു. തൊട്ട് അടുത്ത വര്‍ഷം മധുരനൊമ്പരകാറ്റ്, മഴ, സ്വയംവര പന്തല്‍ എന്നീ സിനിമകളിലെ പ്രകടനം വിലയിരുത്തി മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയ്കുതയെ തേടി വീണ്ടുമെത്തി. ഇതില്‍ രണ്ട് ചിത്രങ്ങളിലും നായകന്‍ ബിജു മേനോനായിരുന്നു.

ബിജു മേനോനും സംയുക്ത വര്‍മ്മയും

നീണ്ട പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക്ക് എന്നൊരു മകനുണ്ട്. രണ്ട് പേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് സംയുക്ത നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ സംയുക്തയുടെ തിരിച്ച് വരവിനെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞിരുന്നു.

ബിജു മേനോനും സംയുക്ത വര്‍മ്മയും

താന്‍ ഒരിക്കലും സംയുക്തയെ ഫോഴ്‌സ് ചെയ്യാറില്ല. അവര്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും മകന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് പ്രധാന്യം കൊടുക്കുന്നതെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ആരെങ്കിലും ഒരാള്‍ സമ്പാദിച്ചാല്‍ മതിയെന്ന തീരുമാനമാണ് തങ്ങള്‍ക്ക്. ബിജു ജോലിയ്ക്ക് പോയിക്കോളു എന്നും മകന്റെ കാര്യം താന്‍ നോക്കിക്കോളാമെന്നുമാണ് അവള്‍ പറഞ്ഞിട്ടുള്ളത്. സംയുക്തയ്ക്ക് സിനിമയിലേക്ക് വരാന്‍ തോന്നിയാല്‍ അഭിനയിക്കാം. അതില്‍ വേറെ തടസങ്ങളൊന്നുമില്ലെന്നും ബിജു മേനോന്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X