സംയുക്ത വര്‍മ്മ ദുരന്തമാണെന്ന് ബിജു മേനോന്‍, പിന്നാലെ ദുരന്തമല്ല മുത്താണെന്നും താരം!

Recommended Video

സംയുക്ത വര്‍മ്മക്കുറിച്ച് ബിജു മേനോന് പറയാനുള്ളത്

മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായിരുന്നു സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന സംയുക്തയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഉടനെ ഒരു മടങ്ങി വരവ് ഇല്ലെന്നാണ് സൂചനകള്‍. മലയാളത്തിലെ താരദമ്പതികൡ മാതൃക കുടുംബം ബിജു മേനോന്‍ സംയുക്ത വര്‍മ്മ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും വലിയ താല്‍പര്യമാണ്. ഇതാണ് നടിയെ കുറിച്ച് എന്തെങ്കിലും വിവരം പുറത്ത് വന്നാല്‍ അതിവേഗം വൈറലാവുന്നതിനുള്ള കാരണം. അടുത്തിടെ മകനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ നടി തുറന്ന് പറഞ്ഞിരുന്നു. ഇതോടെ വാര്‍ത്തകളില്‍ സംയുക്ത നിറഞ്ഞ് നിന്നിരുന്നു. സംയുക്തയുടെ ചില വാക്കുകളായിരുന്നു പ്രേക്ഷകരെ സ്വാധീനിച്ചിരുന്നത്. ഇപ്പോള്‍ ഒരു പുരസ്‌കാര വേദിയില്‍ സംയുക്തയെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

താരദമ്പതികള്‍

താരദമ്പതികള്‍

മാതൃക ദമ്പതികളെന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ 1999 ലായിരുന്നു സംയുക്ത ആദ്യമായി സിനിമയിലേക്ക്് എത്തിയത്. 2002 ല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. കുറഞ്ഞ കാലത്തിനുള്ളില്‍ പതിനെട്ടോളം ചിത്രങ്ങളിലായിരുന്നു നടി അഭിനയിച്ചത്. അതില്‍ ബിജു മേനോന്റെ നായികയായി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഏറെ കാലം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2002 ല്‍ ബിജു മേനോനുമായിട്ടുള്ള സംയുക്തയുടെ വിവാഹം കഴിയുകയായിരുന്നു.

 മകന് വേണ്ടി...

മകന് വേണ്ടി...

ബിജു മേനോന്‍ ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. രണ്ട് പേരും കൂടി സിനിമയില്‍ നിന്നാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ല. അവന് വേണ്ടി ജീവിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് സംയുക്ത മുന്‍പ് അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തിന്റെ ലെവല്‍ മാറിയത് തന്നെ മകന്‍ വന്നതോടെയായിരുന്നെന്നും സംയുക്ത പറഞ്ഞിരുന്നു. കുടുംബത്തിനാണ് പ്രധാന്യമെന്ന് നടി പറയുന്നുണ്ടെങ്കിലും സംയുക്ത വര്‍മ്മയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ഓരോ മലയാളികളും പ്രതീക്ഷിക്കുന്നുണ്ട്.

അവാര്‍ഡ് ഷോ യിലേക്ക്

അവാര്‍ഡ് ഷോ യിലേക്ക്

ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് നേടിയത് ബിജു മേനോന്‍ ആയിരുന്നു. അത് വാങ്ങാനായി ഭാര്യയെയും കൂട്ടിയായിരുന്നു ബിജു മേനോന്‍ എത്തിയത്. അവാര്‍ഡ് വേദിയില്‍ ബിജു മേനോനും സംയുക്ത വര്‍മ്മയും തിളങ്ങിയിരിക്കുകയാണ്. എന്റെ ചങ്കാണ് ലാല്‍ എന്നും പറഞ്ഞായിരുന്നു ബിജു മേനോന്റെ കിടിലന്‍ എന്‍ട്രി. ഒപ്പം സംയുക്തയുമുണ്ടായിരുന്നു. പ്രണയത്തെ കുറിച്ച് ഇപ്പോള്‍ എന്ത് തോന്നുന്നു എന്നായിരുന്നു വേദിയില്‍ നിന്നും അവതാരക ചോദിച്ചത്. ബിജു മേനോന്റെ ഉത്തരം എന്താണെന്ന് അറിയാന്‍ കാണികളും ആകാംഷയിലായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മറുപടിയുമെത്തി.

ദുരന്തമാണ്...

ദുരന്തമാണ്...

അവതാരകയുടെ ചോദ്യത്തിന് ഇതിനപ്പുറം ഒരു ദുരന്തം എന്തെന്നായിരുന്നു തമാശയായി ബിജു മേനോന്‍ പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ അത് മാറ്റി പറയുകയും ചെയ്തു. ഇതെന്റെ മുത്താണ്.. ഞാനാണ് ഇവളെ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞതെന്നും ബിജു മേനോന്‍ പറയുന്നു. ബിജു മേനോന്റെ ഈ മറുപടിയ്ക്ക് കാണികളില്‍ നിന്നും നിര്‍ത്താതെയുള്ള കൈയടിയായിരുന്നു ലഭിച്ചത്. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലാത്ത സംയുക്ത യുകെ യില്‍ വെച്ച് നടത്തിയ പരിപാടിയ്ക്ക് എത്തുകയായിരുന്നു.

വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

ഈ വര്‍ഷം നടന്ന നടി ഭാവനയുടെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നടിമാരുടെ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സംയുക്ത വര്‍മ്മയായിരുന്നു. ഭര്‍ത്താവ് ബിജു മേനോനും മകനുമൊപ്പമായിരുന്നു സംയുക്ത വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയത്. പഴയതിലും സുന്ദരിയായിട്ടാണ് നടി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹ വിരുന്നിനിടെ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനുമൊപ്പമുള്ള സംയുക്ത വര്‍മ്മയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയ വഴി ഏറെ നാള്‍ വൈറലായി മാറിയിരുന്നു. വിവാഹശേഷം സിനിമയിലേക്കെത്തിയ മഞ്ജു വാര്യരെ പോലെ സംയുക്തയും സിനിമയിലേക്ക് എ്ത്തുമോ എന്നായിരുന്നു ചിത്രം കണ്ട ആരാധകര്‍ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X