ഭാര്യ പറഞ്ഞ ആ ആഗ്രഹം സാധിപ്പിച്ച് കൊടുക്കാനായില്ല! ചങ്ക് തകര്‍ന്ന് ബിജു നാരായണന്‍ പറഞ്ഞത്?
പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതയില്‍ നിന്നും കരകയറുകയെന്നത് അത്ര എളുപ്പമല്ല. അപ്രതീക്ഷിതമായി പറന്നകന്ന പ്രിയസഖിയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് ഗായകനായ ബിജു നാരായണന്‍. ശ്രീലത കൂടെയില്ലെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനും കുടുംബത്തിനും കഴിഞ്ഞിട്ടില്ല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഭാര്യയെക്കുറിച്ച് വാചാലനായത്.
പ്രണയിച്ച് വിവാഹിതരായവരാണ് ബിജു നാരായണനും ശ്രീലതയും. അവര്‍ക്കിടയിലെ ഹംസം താനായിരുന്നുവെന്ന് വ്യക്തമാക്കി ടിനി ടോം നേരത്തെ എത്തിയിരുന്നു. മഹാരാജാസ് കോളേജിലെ പരസ്യമായ പ്രണയമായിരുന്നു ഇവരുടേത്. അതേ സമയത്ത് ടിനിയും അവിടെ പഠിച്ചിരുന്നു. ആരാധികമാര്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും ബിജുവിന്റെ ഹൃദയം കീഴടക്കിയത് ശ്രീലതയായിരുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്കായില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

ശ്രീലതയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ പകച്ച് നില്‍ക്കുകയായിരുന്നു ബിജു നാരായണനും കുടുംബവും. ബിജു തനിച്ചാവില്ലെന്നും അദ്ദേഹത്തിനൊപ്പം എന്നും തങ്ങളുണ്ടാവുമെന്നും വ്യക്തമാക്കി സുഹൃത്തുക്കള്‍ എത്തിയിരുന്നു. കൊച്ചിയിലെ വീട്ടില്‍ പ്രിയപ്പെട്ടവളുടെ ഓര്‍മ്മകളുമായി ജീവിക്കുകയാണ് അദ്ദേഹം. താന്‍ തനിച്ചല്ലെന്നും ശ്രീ തനിക്കൊപ്പമുണ്ടെന്നുമുള്ള വിശ്വാസത്തിലാണ് അദ്ദേഹം. ഭാര്യ പറഞ്ഞ ഒരേയൊരു ആഗ്രഹത്തെക്കുറിച്ചും അത് സാധിപ്പിക്കാന്‍ കഴിയാതെ പോയ നിരാശയെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടുന്നയാളല്ല, എന്നാല്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. കളമശ്ശേരിയില്‍ പുഴയോരത്തായി തങ്ങള്‍ക്കൊരു വീടുണ്ട്. ഗായകരുടെ കൂട്ടയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിനിടയിലാണ് ശ്രീ ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.

എല്ലാവരും യോഗത്തില്‍ പങ്കെടുക്കാനായി വീട്ടിലേക്ക് എത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്നായിരുന്നു ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോയെന്നായിരുന്നു അന്ന് താന്‍ മറുപടി നല്‍കിയത്. പൊതുവെ പുറത്തുനിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെങ്കിലും വെജിറ്റേറിയന്‍സിനായി ശ്രീ ചില സ്‌പെഷല്‍ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ആ പ്രാവശ്യവും അങ്ങനെ ചെയ്തിരുന്നു.

ഗൗരവകരമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അന്ന് നടന്നത്. ഫോട്ടോയെടുക്കുന്ന കാര്യത്തെക്കുറിച്ച് താന്‍ വിട്ടുപോയിരുന്നു. എല്ലാവരും പോയതിന് ശേഷമായിരുന്നു ഇതേക്കുറിച്ച് ഓര്‍ത്തത്. അയ്യോ , അത് കഷ്ടമായിപ്പോയല്ലോ, അടുത്ത തവണ ഉറപ്പായും ഫോട്ടോയെടുക്കാമെന്നായിരുന്നു അന്ന് താന്‍ ശ്രീയോട് പറഞ്ഞത്. എന്നാല്‍ അതിന് ശ്രീയുണ്ടായിരുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസമാണ് അസുഖത്തെക്കുറിച്ച് അറിഞ്ഞതും അവള്‍ തന്നെ വിട്ടുപോയെന്നും ബിജു നാരായണന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











