twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അന്ന് മമ്മൂക്ക എന്റെ നെഞ്ചില്‍ ആഞ്ഞുചവിട്ടി'; പോത്തന്‍വാവയുടെ സെറ്റില്‍ എയറിലായ അനുഭവം പറഞ്ഞ് ബിജു പപ്പന്‍

    |

    വില്ലന്‍ വേഷങ്ങളിലൂടെയും പൊലീസ് വേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബിജു പപ്പന്‍. പോത്തന്‍വാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, കയ്യൊപ്പ്, മാടമ്പി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യന്‍ റുപ്പി, കസബ, പുത്തന്‍പണം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. സൂപ്പര്‍ താരങ്ങളുടെ വില്ലനായാണ് മിക്കപ്പോഴും പപ്പനെ കാണാനാവുക.

    ഇപ്പോള്‍ പോത്തന്‍വാവ എന്ന സിനിമയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങളും നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും പങ്കുവെക്കുകയാണ് ബിജു പപ്പന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു പപ്പന്‍ ആ കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നത്.

    പോത്തന്‍വാവയില്‍

    'മമ്മൂട്ടിയെ ആദ്യമായി കാണുന്നത് പോത്തന്‍വാവയുടെ സെറ്റില്‍ വെച്ചാണ്. അദ്ദേഹത്തെ കാണുന്നത് തന്നെ വലിയ കാര്യമായി കരുതിയിരുന്നു. ഒരു ചെറിയ ഡയലോഗായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. പക്ഷെ, മമ്മൂക്കയുടെ അമ്മയായി അഭിനയിക്കുന്ന ഉഷാ ഉതുപ്പ്, മമ്മൂക്ക,ഗോപിക, സ്ഫടികം ജോര്‍ജ് തുടങ്ങി അനേകം വലിയ അഭിനേതാക്കളുടെ ഇടയില്‍ ചെന്നു കേറി വേണമായിരുന്നു എനിക്ക് ആ ഡയലോഗ് പറയാന്‍. ഡയലോഗ് പറഞ്ഞുപഠിക്കുമ്പോഴും ശ്രദ്ധിക്കുന്നത് ഉഷാ ഉതുപ്പിനേയും മമ്മൂട്ടിയേയുമാണ്. എങ്ങനെയൊക്കെയോ ഡയലോഗ് പറഞ്ഞ് ആ ടേക്ക് ഓക്കെയാക്കി. ആ സീന്‍ കഴിഞ്ഞതും ജോഷി സാറിനോട് എന്നെക്കുറിച്ച് മമ്മൂക്ക ചോദിച്ചു. അപ്പോള്‍ അദ്ദേഹം നമ്മുടെ പയ്യനാണ് എന്ന മട്ടില്‍ സംസാരിച്ചു.

    പിന്നീട് അടുത്ത ഷോട്ട് മമ്മൂക്ക എന്നെ കാലു കൊണ്ട് ചവിട്ടുന്ന ഒരു രംഗമായിരുന്നു. അതിനായി എന്നെ കെട്ടി ഉയര്‍ത്താനായി രണ്ട് ബെല്‍റ്റുമായി സ്റ്റണ്ട് ടീം വന്നു. പക്ഷെ അത് എന്റെ നെഞ്ചിന് പാകമായ ബെല്‍റ്റ് ആയിരുന്നില്ല. പിന്നെ ഒരു തോര്‍ത്ത് കൊണ്ട് കെട്ടിയാണ് അഡ്ജസ്റ്റ് ചെയ്തത്. മമ്മൂക്ക എന്നെ ചവിട്ടുമ്പോള്‍ ഞാന്‍ തെറിച്ചുപോയി, പക്ഷെ അക്കൂടെ ആ തോര്‍ത്തും അഴിഞ്ഞുപോയി. അങ്ങനെ കുറേനേരം ഞാന്‍ എയറിലായിരുന്നു. ഞാന്‍ കുറേ നേരം അങ്ങനെ ബെല്‍റ്റില്‍ കിടന്നാടുകയായിരുന്നു. പിന്നെ ഒരുവിധത്തിലാണ് താഴെയിറങ്ങിയത്. ആ സമയത്ത് മമ്മൂക്കയും സംവിധായകന്‍ ജോഷിയുമൊക്കെ എന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു.

    'ചേച്ചി അങ്ങനെയും റോബിന്‍ ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും'ചേച്ചി അങ്ങനെയും റോബിന്‍ ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും

    അടുത്ത ചിത്രം കയ്യൊപ്പ്

    എന്റെ അടുത്ത സിനിമ രഞ്ജിത്തിന്റെ കയ്യൊപ്പായിരുന്നു. അതും മമ്മൂക്കയുടെ തന്നെ ചിത്രമായിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് എന്നെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ എനിക്ക് ആദ്യം കിട്ടിയത് ഒരു ചെറിയ ഡയലോഗായിരുന്നു. മമ്മൂക്ക എന്റെ ഭാഗം വായിച്ചു നോക്കി. എന്നിട്ട് ആ സീനില്‍ എസ്.ഐ ആയി വരുന്ന അബു സലീമിനുള്ള ഡയലോഗും എടുത്തുനോക്കി. കുറേനേരം വായിച്ചുനോക്കിയിട്ട് ഇത് പപ്പന്‍ ചെയ്താല്‍ മതിയെന്നു പറയുകയായിരുന്നു.

    എനിക്ക് നീണ്ട ഒരു ഡയലോഗും മമ്മൂക്കയെ ചീത്ത വിളിക്കുന്ന ഭാഗവുമൊക്കെയുണ്ട്. അദ്ദേഹത്തിന്റെ ഫോണ്‍ കൈയില്‍ നിന്നും പിടിച്ചുവാങ്ങിയിട്ട് നിലത്തിട്ട് എറിഞ്ഞുടയ്ക്കണം. അത് പിടിക്കാനായി ആയുന്ന മമ്മൂക്കയുടെ കൈ ഷൂ കൊണ്ട് ഞെരിക്കണം. ഇതായിരുന്നു ആ സീനില്‍ ഉണ്ടായിരുന്നത്. എനിക്ക് വലിയ ടെന്‍ഷനായിരുന്നു. ഞാന്‍ പതുക്കെ മുഖത്ത് മാത്രം എക്‌സ്പ്രഷനിട്ട് കാല് പതുക്കെ കൈയുടെ മേലെ വെച്ച് അഭിനയിക്കുകയായിരുന്നു. എന്നാല്‍ മമ്മൂക്ക എന്നോട് ശക്തിയായി ചവിട്ടാന്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ, അങ്ങനെ ചെയ്യാന്‍ എനിക്ക് വലിയ ഭയമായിരുന്നു. എന്റെ മുഖമാണെന്ന ധാരണയോടെയായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ ആ കൈകളില്‍ ചവിട്ടിയത്.

    Recommended Video

    Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat
    മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളില്‍

    എന്റെ ചവിട്ട് ഇന്ദ്രന്‍സേട്ടന് ശരിക്കും കൊണ്ടു, വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി: ദുര്‍ഗഎന്റെ ചവിട്ട് ഇന്ദ്രന്‍സേട്ടന് ശരിക്കും കൊണ്ടു, വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി: ദുര്‍ഗ

    നസ്രാണി സിനിമയില്‍ മമ്മൂക്കയുടെ കഴുത്തില്‍ പിടിയ്ക്കുന്ന ഒരു രംഗമുണ്ട്. അപ്പോള്‍ അദ്ദേഹം തമാശയായി അനിയാ അമര്‍ത്തി പിടിക്കല്ലേ...എന്നൊക്കെ പറയുമായിരുന്നു. ദ്രോണയില്‍ മമ്മൂക്കയെ കുളത്തില്‍ നിന്നും എടുത്തുയര്‍ത്തി കൊണ്ടുവരുന്ന ഒരു രംഗമുണ്ട്. അന്ന് ഒരു കൊച്ചുകുട്ടിയെ എടുത്തുയര്‍ത്തുന്ന അത്ര ശ്രദ്ധയോടെയായിരുന്നു അദ്ദേഹത്തെ എടുത്തുയര്‍ത്തി കൊണ്ടുവച്ചത്. അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. തന്നെ ഒരു മുളങ്കമ്പ് എടുക്കുന്ന പോലെയാണ് എടുത്തുയര്‍ത്തിക്കൊണ്ടുവന്നതെന്നായിരുന്നു മമ്മൂട്ടി തമാശയായി പറഞ്ഞത്.

    മമ്മൂക്ക പെട്ടെന്ന് പിണങ്ങും. ഒന്നു രണ്ട് പ്രാവശ്യം അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ വിളിച്ചിരുന്നു. അന്നൊന്നും പോകാന്‍ പറ്റിയില്ല. ചില ആളുകള്‍ പറയും മമ്മൂക്ക വിളിച്ചിട്ടുപോലും നീ പോയില്ല അല്ലേ എന്നൊക്കെ. പിന്നീട് കസബയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് കണ്ടപ്പോഴാണ് ആ പിണക്കം മാറിയത്. അദ്ദേഹത്തിന് എവിടെപ്പോയാലും തന്റെ പ്രിയപ്പെട്ടവര്‍ ചുറ്റിലും വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് വരുമ്പോള്‍ ഇടയ്ക്ക് വിളിക്കുന്നത്.' ബിജു പപ്പന്‍ പറയുന്നു.

    Read more about: biju pappan mammootty
    English summary
    Biju Pappan Opens Up How Megastar Mammootty Recommended Him In Movies, Interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X