'അഭ്യാസം നടക്കില്ല, ഇറങ്ങിക്കോ എന്ന് പറയും, പക്ഷെ കർട്ടനിടയിലൂടെ നോക്കും'; സുരേഷ് ​ഗോപിയുടെ നല്ല മനസ്

മലയാളികളെ സംബന്ധിച്ച് നടൻ സുരേഷ് ​ഗോപിക്ക് എന്നും മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അതേ താരമൂല്യത്തിൽ സിനിമാ ലോകത്ത് ആഘോഷിക്കപ്പെട്ട നടനാണ് സുരേഷ് ​ഗോപി. മാസ് റോളുകളിൽ സുരേഷ് ​ഗോപി എന്നും തിളങ്ങി. നടന്റെ പല സിനിമകളിലെയും ഡയലോ​ഗുകൾ ആരാധകർക്ക് മനപ്പാഠമാണ്. കരിയറിൽ സുരേഷ് ​ഗോപിക്ക് സംഭവിച്ച വളർച്ചയും തളർച്ചയും പ്രേക്ഷകർ കണ്ടതാണ്.

സ്ഥിരം പൊലീസ് വേഷങ്ങളിൽ സ്റ്റീരിയോടെെപ്പ് ചെയ്യപ്പെട്ടതും ചില സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പറ്റിയ പിഴവും സുരേഷ് ​ഗോപിയുടെ കരിയർ ​ഗ്രാഫിനെ ബാധിച്ചു. ഒരു ഘട്ടത്തിൽ നടൻ സിനിമാ ലോകത്ത് നിന്നും മാറി നിൽക്കുകയും ചെയ്തു. എന്നാൽ അന്നും സുരേഷ് ​ഗോപിക്കുള്ള സ്ഥാനം മലയാള സിനിമയിൽ അതേപോലെ നിലനിന്നു. പാപ്പൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് സുരേഷ് ​ഗോപിക്ക് സാധ്യമായത്.

രാഷ്ട്രീയത്തിലെ തിരക്കുകൾ കാരണമാണ് താരത്തിന് സിനിമകളിലേക്ക് പൂർണ ശ്രദ്ധ നൽകാൻ കഴിയാത്തത്. പാെറിഞ്ച് മറിയം ജോസ് ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകൾ രാഷ്ട്രീയ തിരക്കുകൾ കാരണം സുരേഷ് ​ഗോപി വേണ്ടെന്ന് വെച്ചതാണ്. സിനിമയ്ക്കപ്പുറം സുരേഷ് ​ഗോപിയെ എന്നും പരോപകാരിയായാണ് ജനങ്ങൾ കാണുന്നത്. പ്രതിസന്ധികൾ നേരിടുന്നവർക്ക് സഹായമെത്തിക്കാൻ നടൻ ഒരിക്കലും മടിച്ചിട്ടില്ല. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സുരേഷ് ​ഗോപിയുടെ നല്ല മനസ്സിനെക്കുറിച്ച് നടൻ ബിജു പാപ്പൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Suresh Gopi

'പുള്ളിക്ക് പിണക്കങ്ങളും കാര്യങ്ങളുമാെക്കെയുണ്ട്. നല്ല നടനാണെന്നത് ഒരു ഭാ​ഗത്ത് വെക്കാം. സാധാരണക്കാരന്റെ ജീവിതം കാണുന്ന വിരലിലെണ്ണാവുന്ന നടൻ‌മാരേയുള്ളൂ. ഒരു ടെക്നീഷ്യന് ഒരു ബുദ്ധിമുട്ട് വരുന്നു, അത് സാമ്പത്തികമായിരിക്കാം, ശാരീരികമായിരിക്കാം, മാനസികമായിരിക്കാം. അവൻ ഇത് ആരോട് പോയി പറയും. അവന് സേഫായി ഇത് പറയാമെന്ന് തോന്നുന്ന ഒരാൾ സുരേഷേട്ടനാണ്. അത് വലിയ കാര്യമാണ്'

'ഒരു പ്രശ്നം വന്നപ്പോൾ സുരേഷേട്ടനെ പോയി കണ്ടെന്ന് എന്നോട് പല ആളുകളും പറഞ്ഞിട്ടുണ്ട്. നിന്റെ അഭ്യാസമൊന്നും നടക്കില്ല, നീ ഇറങ്ങിക്കോ എന്നാണ് ആദ്യം പറയുക. എന്നിട്ട് അവൻ പോയോ എന്ന് കർട്ടനിടയിലൂടെ കൂടെ നോക്കും. പോകില്ലെന്ന് സുരേഷേട്ടന് അറിയാം. കുറച്ച് കഴിയുമ്പോൾ സുരേഷേട്ടൻ ഒരു പൊതി എടുത്ത് കൊടുക്കും. വിളിക്കേണ്ട സ്ഥലങ്ങളിൽ വിളിച്ച് എല്ലാ സഹായവും ചെയ്ത് കൊടുക്കും' ബിജു പാപ്പൻ പറഞ്ഞു.

Suresh Gopi

മുമ്പൊരിക്കൽ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമാ ലോകത്തെ നിരവധി പേർ സമാന അനുഭവങ്ങൾ സുരേഷ് ​ഗോപിയെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രീയ കാരണങ്ങളാൽ സുരേഷ് ​ഗോപി പലപ്പോഴും ട്രോളുകൾക്കും ഇരയാകാറുണ്ട്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ നടൻ തന്നെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹനിശ്ചയമാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. ബിസിനസുകാരനാണ് ശ്രേയസ് മോഹനാണ് ഭാ​ഗ്യയുടെ വരൻ. തിരുവന്തപുരത്തെ വീട്ടിൽ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അടുത്തവർഷം ജനുവരിയിൽ വിവാഹം നടക്കുമെന്നാണ് വിവരം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെ മകനാണ് ശ്രേയസ്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X