സ്വന്തം മോളെ സ്‌നേഹിക്കാതെ ഭാര്യയുടെ മോളെ സ്‌നേഹിക്കുന്നു! സായി കുമാറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
നടി ബിന്ദു പണിക്കരും സായി കുമാറും ഒരുമിച്ച് ജീവിക്കുന്നതിന് മുന്‍പേ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ വിവാഹിതരായി ഒരുമിച്ച് ജീവിക്കുകയാണ് താരങ്ങള്‍. ബിന്ദുവിന്റെ മകള്‍ കല്യാണിയും ഇവരുടെ കൂടെയാണ്. അടുത്ത കാലത്തായി പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പറഞ്ഞിരുന്നു.
എന്നാല്‍ മകള്‍ കല്യാണിയെ കുറിച്ച് ബിന്ദു പണിക്കര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ മകളോട് ഇതുവരെ ചോദിക്കണമെന്ന് ആഗ്രഹിച്ചൊരു കാര്യമെന്താണെന്നാണ് അവതാരക നടിയോട് ചോദിച്ചത്. അതിന് ബിന്ദു നല്‍കിയ മറുപടിയിങ്ങനെയാണ്...

'കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രണയമൊക്കെ ഉണ്ടാവുമല്ലോ. കല്യാണിയാണെങ്കില്‍ എല്ലാം തുറന്ന് പറയുന്ന ആളുമാണ്. പക്ഷേ ഇതിനെ കുറിച്ച് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ മോളെ മാത്രം ആരും പ്രണയിച്ചില്ലേ എന്നെനിക്ക് ചോദിക്കണമെന്നുണ്ട്. ഒരു ദിവസം ഞാനത് ചോദിച്ചിരുന്നു.
അവളുടെ കൂട്ടുകാരികളെല്ലാം ഞങ്ങളെ സായിച്ഛാ, ബിന്ദുമ്മാ എന്നാണ് വിളിക്കുന്നത്. ഒരിക്കല്‍ സംസാരത്തിനിടയില്‍ ഇവളുടെ കരിനാക്കാണ്, അവന്‍ എന്നെ തേച്ചിട്ട് പോയി എന്നൊക്കെ കൂട്ടുകാരി പറയുന്നത് കേട്ടു. ഇത് കേട്ടതോടെ എന്റെ മോളെ മാത്രം ഇതുവരെ ആരുമൊന്നും അങ്ങനെ ചെയ്തില്ലേ എന്ന് ചോദിച്ചു. ഇതോടെ 'സായിച്ഛാ അമ്മ പിന്നില്‍ നിന്ന് ദേ കുത്തുന്നു.' എന്നാണ് അവള്‍ പറഞ്ഞതെന്നും' ബിന്ദു പണിക്കര്‍ പറയുന്നു.
അതേ സമയം ഈ വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്. ബിന്ദു പണിക്കരെയും മകള്‍ കല്യാണിയെ കുറിച്ചുമൊക്കെയാണ് പലരും കമന്റിട്ടിരിക്കുന്നത്. കല്യാണിയെ ഭയങ്കര ഇഷ്ടമാണ്, നല്ല സുന്ദരി കുട്ടിയാണ്. അതുപോലെ നല്ല ഡാന്‍സറാണ്. പുള്ളികാരുടെ ഇന്‍സ്റ്റാഗ്രാം വീഡിയോസ് എല്ലാം കാണാന്‍ നല്ല രസമാണെന്നാണ് ഒരാള്‍ പറഞ്ഞത്.
എന്നാല്‍ സായ് കുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് ചിലര്‍ ഉന്നയിക്കുന്നത്. സ്വന്തം മോളെ സ്‌നേഹിക്കാത്തവന്‍ ഭാര്യയുടെ മോളെ സ്‌നേഹിക്കുന്നു. ഇയാളുടെ മകള്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ട്. കണ്ടവന്റെ മോളെ വളര്‍ത്തി നടക്കുകയാണ്. ചെറുപ്പത്തില്‍ നാടകത്തില്‍ കൂടെ അഭിനയിച്ച നടിയെ പ്രേമിച്ച് വിവാഹം കഴിച്ചു.

ആ നടിയുടെയും സായി കുമാറിന്റെയും മകളാണ് വൈഷ്ണവി എന്ന നടി. കൈയ്യെത്തും ദൂരത്ത് സീരിയലിലെ ദുര്‍ഗ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വൈഷ്ണവിയാണ്.
ആദ്യ ഭാര്യയില്‍ ഈ മകള്‍ ഉള്ളപ്പോഴാണ് ബിന്ദു പണിക്കരെര കാണുകയും ഒരുമിച്ച് ജീവിക്കാനും പോയത്.ഇപ്പോള്‍ ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് സ്വന്തം മകളെയും ഉപേക്ഷിച്ചു. ശേഷം ബിന്ദുവിന്റെ കൂടെ ജീവിക്കുന്നു. ഇയാള്‍ നല്ലൊരു അഭിനേതാവാണ് പക്ഷെ നല്ലൊരു പിതാവോ ഭര്‍ത്താവോ അല്ലെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.
എന്നാല്‍ സായി കുമാറിനെയും ബിന്ദു പണിക്കരെയും ഇനി വിമര്‍ശിക്കേണ്ട ആവശ്യമുണ്ടോന്ന് ചോദിക്കുകയാണ് ആരാധകര്‍. അവരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് അവര്‍ക്ക് മാത്രമേ അറിയുകയുള്ളു. അത് മനസിലാക്കാതെ പലരും സംസാരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കുന്നത് മലയാളിക്ക് എന്തോ അവകാശം പോലേ ആണ്. ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിക്കാനാണ് ആരാധകര്‍ പറയുന്നത്


Click it and Unblock the Notifications











