നിങ്ങളാണെന്റെ സർവ്വസ്വം!! അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മകൾ കല്യാണി

അച്ഛനും അമ്മയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് കല്യാണി എന്ന അരുന്ധതി. ബിന്ദു പണിക്കറുടെ മകളാണ് കല്യാണി എന്ന അരുന്ധതി. ഇൻസ്റ്റഗ്രാമിലൂടെയാണ് അച്ഛനും അമ്മയ്ക്കും താരപുത്രി ആശംസ നേർന്ന് എത്തിയത്. തുളസി മാല അണിഞ്ഞ സായ് കുമാറിന്റേയും ബിന്ദു പണിക്കറുടേയും വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കല്യാണി ആശംസ നേർന്നത്.

sai kumar

അച്ഛനും അമ്മയ്ക്കും വാർഷികാശംസകൾ. നിങ്ങളാണെന്റെ സർവ്വസ്വം. നിങ്ങൾ എനിക്കായി ചെയ്ത ത്യാഗങ്ങൾക്കെല്ലാം ഈ ധന്യ നിമിഷത്തിൽ എനിക്കഭിമാനം തോന്നുന്നു," കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സായ് കുമാറിനും ബിന്ദു പണിക്കർക്കും വിവാഹ ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

sai kumar

2009 ലായിരുന്നു ബിന്ദു പണിക്കർ സായ് കുമാർ വിവാഹം നടന്നത്. 2003 ൽ അരുന്ധതിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. ഇതിനു ശേഷമായികരുന്നു താര വിവാഹം. ഒരു കാലത്ത് കൽപ്പന, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പം സിനിമയിൽ കത്തി നിന്നിരുന്ന താരമായിരുന്നു ബിന്ദു. എന്നാൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.അടുത്തിടെ പുറത്തിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിൽ ബിന്ദു പണിക്കർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X