For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം സായി കുമാർ ആലോചനയുമായി വന്നു! മനസ് തുറന്ന് നടി

  |

  മലയാള സിനിമാ ലോകത്തിന് എന്നും പ്രിയപ്പെട്ട താരദമ്പതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. വില്ലനും നായകനായിട്ടും സായി കുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കര്‍ ശ്രദ്ധേയായവുന്നത്. സിനിമയില്‍ നിന്നും ചെറിയ ഇടവേളകളെടുത്ത് മാറി നില്‍ക്കുന്ന ഇരുവരുടെയും ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

  സിനിമകളെക്കാള്‍ കൂടുതല്‍ താരങ്ങളുടെ കുടുംബ വിശേഷം അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. മുന്‍പ് പലപ്പോഴും ബിന്ദുവുമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച കാലത്തെ കുറിച്ച് സായികുമാര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം സായ് കുമാറുമായി രണ്ടാമത് വിവാഹം കഴിച്ചതിനെ കുറിച്ച് ബിന്ദു പണിക്കര്‍ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.

  സായി കുമാറിനൊപ്പം വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചത്. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ സമയത്തും പല കഥകള്‍ കേട്ടെന്നും ബിന്ദു പണിക്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതിനു പിന്നിലെ കാരണം അമേരിക്കന്‍ ഷോയാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്. 'തന്റെ ആദ്യ ഭര്‍ത്താവ് ബിജുവേട്ടന്‍ മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും വിട്ടുനിന്നു അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.

  എന്റെ സഹോദരന്റെ നിര്‍ബന്ധ പ്രകാരം അമേരിക്കയില്‍ ആ പരിപാടിയില്‍ പങ്കെടുക്കാനായി പോയി. എന്നാല്‍ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകള്‍ പ്രചരിച്ച് തുടങ്ങി. അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭര്‍ത്താവും വിവാഹം ആലോചിച്ചു വീട്ടില്‍ എത്തി. പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു എന്റെ മറുപടിയെന്നും ബിന്ദു പറയുന്നു.

  തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

  കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയത്. നേരത്തെയുള്ള സംസാരത്തിന് ശേഷമല്ല ഒരു സ്ഥലത്ത് താമസിച്ചത്. എല്ലാം യാഥര്‍ച്ഛികമായിരുന്നു. ഒരു ഫ്‌ലാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേര്‍ക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത്. അപ്പോഴാണ് സായിയേട്ടനും ഇ ഫ്‌ലാറ്റില്‍ തന്നെയാണ് താമസമെന്നത് താന്‍ അറിയുന്നത്. അങ്ങനെ താന്‍ നാലാം നിലയിലും സായിയേട്ടന്‍ മൂന്നാം നിലയിലും താമസിച്ചു. അതോടെയാണ് ഞങ്ങള്‍ ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാന്‍ തുടങ്ങിയതെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

  1997 ലായിരുന്നു ബിന്ദു പണിക്കരും സംവിധായകനായ ബിജു നായരും തമ്മില്‍ വിവാഹിതരാവുന്നത്. 2003 ലാണ് ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കുന്നത്. ആദ്യ ബന്ധത്തില്‍ അരുന്ധതി പണിക്കര്‍ അഥവ കല്യാണി എന്ന പേരിലൊരു മകള്‍ ബിന്ദുവിനുണ്ട്. 2009 ലായിരുന്നു സായി കുമാറും ബിന്ദുവും വിവാഹിതരാവുന്നത്. നേരത്തെ ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്ന പേരില്‍ സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ രണ്ട് പേരും നിഷേധിക്കുകയായിരുന്നു.

  ഇപ്പോള്‍ മകള്‍ക്കൊപ്പം കഴിയുകയാണ് താരങ്ങള്‍. അടുത്ത കാലത്തായി കല്യാണിയ്‌ക്കൊപ്പം ടിക് ടോക് വീഡിയോസ് ചെയ്ത് താരങ്ങള്‍ വാര്‍ത്തകൡ നിറഞ്ഞ് നിന്നിരുന്നു. സ്വന്തം സിനിമകളിലെ തന്നെ ഡയലോഗ് അവതരിപ്പിച്ച വീഡിയോസ് ആണ് തരംഗമായത്. നായികയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബിന്ദു പണിക്കര്‍ക്ക് ഏറ്റവുമധികം ആരാധകരെ സമ്മാനിച്ചത് ഹാസ്യ കഥാപാത്രങ്ങളായിരുന്നു. ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളാണ് കൂടുതലായും നടി അവതരിപ്പിക്കുന്നത്.

  English summary
  Bindu Panicker About Her Marriage With Sai Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X