'ഇയാൾക്കെന്താ ഒരു വശപ്പിശകെന്ന് അന്ന് തോന്നി; ഭർത്താവിന്റെ മുന്നിൽ ഇങ്ങനെയല്ലല്ലോ ഇരിക്കേണ്ടത്'

മലയാള സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. കോമഡി റോളുകളിലൂടെ ബിന്ദു പണിക്കർ ജനപ്രീതി നേടിയപ്പോൾ നെ​ഗറ്റീവ് വേഷങ്ങളാണ് സായ് കുമാറിനെ തുണച്ചത്. ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾ ഉണ്ടായ അഭ്യൂഹങ്ങൾ ചെറുതല്ല. ​വിവാഹത്തിന് മുമ്പേ രണ്ട് പേരും ലിവിം​ഗ് ടു​​ഗെദറിലാണെന്ന്​ ​ഗോസിപ്പുകൾ വന്നിരുന്നു. വിവാഹശേഷവും താര ദമ്പതികളെക്കുറിച്ച് പല കഥകൾ പ്രചരിച്ചു. എന്നാൽ ഇതൊന്നും ​ഗൗനിക്കാതെ തങ്ങളുടേതായ സ്വകാര്യ ജീവിതത്തിൽ ബിന്ദു പണിക്കറും സായ് കുമാറും ശ്രദ്ധ നൽകി.

ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്. ​കരിയറിൽ വ്യത്യസ്തമായ ഒട്ടനവധി വേഷങ്ങൾ ചെയ്യാൻ ബിന്ദു പണിക്കർക്കും സായ് കുമാറിനും കഴിഞ്ഞിട്ടുണ്ട്. പഴയത് പോലെ സിനിമകളിൽ സായ് കുമാർ സജീവമല്ല. അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്ത് വീണ്ടും സജീവമാകുകയാണ് ബിന്ദു പണിക്കർ. റോഷാക്ക്, മധുര മനോഹര മധുരം എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ബിന്ദു പണിക്കർക്ക് ലഭിച്ചു.

Bindu Panicker

സായ് കുമാറിനെ പഴയത് പോലെയുള്ള കഥാപാത്രങ്ങളിൽ കാണാത്തതെന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. നടന്റെ കരിയറിൽ ഇന്നും എടുത്ത് പറയുന്ന കഥാപാത്രമാണ് 2002 ൽ പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ ‌​ഗരുഡൻ വാസു. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയ കഥാപാത്രമായിരുന്നു ഇത്. ബിന്ദു പണിക്കറും ഈ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബിന്ദു പണിക്കർ ഇപ്പോൾ. സായ് കുമാർ ​ഗരുഡൻ വാസുവിന്റെ ലുക്കിൽ വന്നപ്പോൾ തനിക്ക് മനസ്സിലായില്ലെന്ന് നടി പറയുന്നു.

ഷൂട്ടിം​ഗ് നടക്കുന്ന സമയത്ത് എനിക്ക് ആളെ മനസ്സിലായില്ല. ഞാൻ നടന്ന് പോകുമ്പോൾ ഒരാൾ കണ്ണൊക്കെ ചുവന്ന്, കൈലി മുണ്ടുടുത്ത് നിൽക്കുന്നു. ഞാൻ ഷോട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണിത്. രണ്ടാമതും അതുവഴി പോയപ്പോൾ ഇയാൾ അവിടെയുണ്ട്. ഇയാൾക്കെന്താണ് ഒരു വശപ്പിശകെന്ന് അപ്പോൾ തോന്നി. പിന്നെയാണ് സായ് ചേട്ടനാണെന്ന് മനസ്സിലായതെന്ന് ബിന്ദു പണിക്കർ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയ്ന്റ്മെന്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Bindu Panicker

താൻ അഭിനയിച്ച ആകാശദൂത് എന്ന ചിത്രം കണ്ട് കരഞ്ഞതിനെക്കുറിച്ചും ബിന്ദു പണിക്കർ സംസാരിച്ചു. വാത്സല്യം സിനിമ ചെയ്യുമ്പോഴാണ് ആകാശദൂതിലും അഭിനയിക്കുന്നത്. മാധവി മരിച്ച് കിടക്കുന്ന രം​ഗം ഷൂട്ട് ചെയ്യുന്നത് ഞാൻ കണ്ടതാണ്. എന്നാൽ സിനിമ കണ്ടപ്പോൾ കരച്ചിൽ അടക്കാൻ പറ്റിയില്ല. ഒരു തവണ മാത്രമേ ആ സിനിമ കണ്ടിട്ടുള്ളൂയെന്നും ബിന്ദു പണിക്കർ പറഞ്ഞു.

സൂത്രധാരൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം കഥാപാത്രത്തിൽ നിന്ന് ഇറങ്ങാൻ പറ്റാതായ സാഹചര്യത്തെക്കുറിച്ചും ബിന്ദു പണിക്കർ സംസാരിച്ചു. 56 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞിട്ടും നടപ്പിലും ഇരുപ്പിലും ആ കഥാപാത്രം വന്നു. ഭർത്താവിന്റെ മുന്നിലാണ്, ഇങ്ങനെയല്ലോ ഇരിക്കേണ്ടതെന്ന് പിന്നെയാണ് ആലോചിക്കുന്നത്. സെറ്റിൽ വരുമ്പോഴെക്കെ ആ ഇരിപ്പായി. ആളുകൾ നോക്കുമ്പോഴേ തനിക്കിത് മനസ്സിലാക്കാൻ പറ്റിയുള്ളൂയെന്നും ബിന്ദു പണിക്കർ ഓർത്തു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രമാണ് ബിന്ദു പണിക്കറിന് അടുത്ത കാലത്ത് ലഭിച്ചതിൽ ഏറ്റവും മികച്ച സിനിമ. സീത എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ നടി അവതരിപ്പിച്ചു. സൂതരധാരന് ശേഷം ബിന്ദു പണിക്കറിന് ഏറെ ജനശ്രദ്ധ ലഭിച്ച നെ​ഗറ്റീവ് വേഷം കൂടിയാണിത്. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്.

More from Filmibeat

Read more about: bindu panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X