സായി കുമാറും ഭാര്യ ബിന്ദു പണിക്കരും മകൾക്കൊപ്പം! സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ താരം

കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തില്‍ ഓണം ആഘോഷിച്ചിരിക്കുകയാണ്. സിനിമാ താരങ്ങളടക്കം വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷത്തിനാണ് അനുമതി ഉണ്ടായിരുന്നത്. യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളുമെല്ലാം ഓണത്തിന് കോടി ഉടുത്ത് ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ നടന്‍ സായി കുമാറിന്റെ കുടുംബ ചിത്രമാണ് വൈറലാവുന്നത്.

സായി കുമാറും ഭാര്യ ബിന്ദു പണിക്കരും മകള്‍ അരുന്ധതി എന്ന് വിളിക്കുന്ന കല്യാണിയും ചേര്‍ന്നായിരുന്നു ഇക്കൊല്ലത്തെ ഓണം ആഘോഷിച്ചിരിക്കുന്നത്. കല്യാണി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ഐശ്വര്യ പൊലിമ ഇല്ലാത്ത ഓണമാണെങ്കിലും ഏവര്‍ക്കും ഐശ്വര്യവും, സന്തോഷവും, സമാധാനവും, നിറഞ്ഞ ഓണാശംസകള്‍' എന്നായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ കല്യാണി ക്യാപ്ഷനിട്ടത്.

saikumar-bindu

ഏറെ കാലത്തിന് ശേഷമാണ് താരദമ്പതിമാരെ പുറംലോകം കാണുന്നത്. അതിനാല്‍ തന്നെ പുത്തന്‍ ലുക്കിലുള്ള താരങ്ങളെ കണ്ടാല്‍ എല്ലാവരും അമ്പരക്കും. സാള്‍ഡ് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് സായി കുമാര്‍ പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും മുടിയുമെല്ലാം നീട്ടി വളര്‍ന്ന് ബിന്ദു പണിക്കരെയും മകളെയും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അരുന്ധതി പങ്കുവെച്ചത്. പരസ്പരം മാച്ച് ചെയ്യുന്ന വസ്ത്രങ്ങളായിരുന്നു ബിന്ദു പണിക്കരും സായി കുമാറും തിരഞ്ഞെടുത്തത്. കല്യാണിയും സെറ്റ് സാരി ഉടുത്തായിരുന്നു എത്തിയത്.

സായി കുമാറുമായിട്ടുള്ള വിവാഹശേഷം സിനിമയിലേക്ക് തിരികെ വന്നെങ്കിലും അടുത്തിടെ ടിക് ടോക് വീഡിയോസിലൂടെയായിരുന്നു ബിന്ദു പണിക്കര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ഈ വീഡിയോസ് താരകുടുംബത്തിന്റെ സ്‌നേഹം എത്രത്തോളമാണെന്ന് പുറംലോകത്തെ അറിയിച്ചിരുന്നു. അടുത്തിടെ ബിന്ദു പണിക്കരും സായി കുമാറും തമ്മിലുള്ള വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. 2009 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്.

Recommended Video

Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

saikumar-bindu

ഇപ്പോള്‍ മകളും മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നത്. ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കര്‍ക്കൊപ്പം എത്താറുള്ള കല്യാണിയുടെ ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് നടി മഞ്ജു വാര്യര്‍ക്കൊപ്പം കോളേജില്‍ നിന്നും ഡാന്‍സ് കളിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം വെഡ്ഡിങ് ഫോട്ടോഷൂട്ടായിരുന്നു കല്യാണി നടത്തിയത്. ഒരു കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നില്‍ക്കുന്ന പല വെറൈറ്റി ചിത്രങ്ങളും താരപുത്രി തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അധികം വൈകാതെ കല്യാണിയെ കൂടി വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X