twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്റ്റൈലിഷ് ട്രെഡീഷണൽ കോമ്പോയുമായി ബിന്ദു പണിക്കരുടെ മകൾ, വീഡിയോ വൈറലാകുന്നു

    |

    സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി. ടിക്ക് ടോക്കിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കല്യാണി ഡാൻസ് വീഡിയോകളുമായിസോഷ്യൽ മീഡിയയിൽ സജീവമാണ്. താരപുത്രിയുടെ നൃത്ത വീഡിയോയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കല്യാണിയുടെപുതിയഡാൻസ് വീഡിയോയാണ്. സുഹൃത്തിനോടൊപ്പമാണ് താരപുത്രിയുടെ കിടിലൻ ഡാൻസ്.

    kaliyani

    സ്റ്റൈലിഷും ട്രെഡീഷണൽ കോമ്പോയായിരുന്നു കല്യാണിയുടേയും സുഹൃത്തിന്റേയും നൃത്തം നിമിഷ നേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് താരപുത്രിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിന് മുൻപ് പുറത്തു വന്ന കല്യാണി ഉഗ്രൻ ഡാൻസുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

    സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ കല്യാണി മികച്ച ആരാധകരെ നേടിയിട്ടുണ്ട്. താരപുത്രിയുടെ സിനിമാ പ്രവേശനത്തിനെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. സിനിമയെക്കാളും താരപുത്രിയ്ക്ക് പ്രിയം പാചകത്തിനോടാണ്. സിനിമാ നടിയാകുന്നതിനെക്കാളും ഷെഫ് ആകാനാണ് കല്യാണിയുടെ ആഗ്രഹം. മകളുടെ കുക്കിങ് താൽപര്യത്തെ കുറിച്ച് സായ് കുമാറും വെളിപ്പെടുത്തിയിരുന്നു.

    നടി മഞ്ജു വാര്യർക്കൊപ്പമുളള കല്യാണിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി മഞ്ജു വാര്യർ അതിഥിയായി എത്തിയ കോളേജ് പ്രോഗ്രാമിനാണ് നടിക്കൊപ്പം കല്യാണിയും വേദിയിൽ നൃത്തം ചെയ്തത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടിക്ക് ടോക്കിൽ മാത്രമല്ല കല്യാണി നൃത്തത്തിലും സൂപ്പർ ആണെന്നായിരുന്നു ഇന്ന് വന്ന ആരാധകരുടെ കമന്റുകൾ.

    വീഡിയോ കാണാം

    Read more about: bindu panicker
    English summary
    bindu panicker daughter kalyani's Traditional And Stylish Combo Dance Video went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X