രണ്ടാം വിവാഹത്തിൽ മുൻഭർത്താവിന്റെ അമ്മ പറഞ്ഞത്, സായ് ചേട്ടന്റെ ആദ്യ ഭാര്യയുടെ ബന്ധു വിളിച്ചു: ബിന്ദു പണിക്കർ

സിനിമാ ലോകത്ത് നിരവധി താര വിവാഹങ്ങൾ നടന്നിട്ടുണ്ട്. സായ് കുമാറിന്റെയും ബിന്ദു പണിക്കറുടെയും വിവാഹം ഏറെ ചർച്ചയായതാണ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. പ്രസന്ന കുമാരി എന്നാണ് ആ​ദ്യ ഭാര്യയുടെ പേര്. ഇരുവർക്കും വെെഷ്ണവി എന്ന മകളുണ്ട്. 2007 ലാണ് പ്രസന്ന കുമാരിയും സായ് കുമാറും വേർപിരിയുന്നത്. ബിജു വി നായർ എന്നാണ് ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന്റെ പേര്. 1997 ലായിരുന്നു വിവാഹം. കല്യാണി എന്ന മകളും ഇവർക്ക് പിറന്നു. 2003 ൽ ബിജു വി നായർ മരിച്ചു. 2009 ൽ ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്തു.

വിവാഹത്തിന് മുമ്പേ ഇവരെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ​ഗോസിപ്പുകളാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നാണ് സായ് കുമാറും ബിന്ദു പണിക്കറും പറയാറ്. വിവാഹത്തെക്കുറിച്ച് അടുത്തിടെ സിനിമാതെക്കിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ മരണ ശേഷം സായ് കുമാറിനൊപ്പം അമേരിക്കയിൽ ഷോയ്ക്ക് പോയ ശേഷം ​ഗോസിപ്പുകൾ വന്നെന്ന് ഇരുവരും അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.

Bindu Panicker  Sai Kumar

പിന്നീടുണ്ടായ ​സംഭവങ്ങളും ബിന്ദു പണിക്കർ ഓർത്തു. എനിക്കൊരു കോൾ വന്നു. സായ് കുമാറിന്റെ ഭാര്യയുടെ അനിയത്തിയാണെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. അയാളുടെ സ്വത്ത് കണ്ടിട്ടാണോ എന്ന് ചോദിച്ചു. ഒരു ബന്ധവുമില്ലായിരുന്നു. വിവാഹം ആലോചിക്കാൻ സായ് ചേട്ടന്റെ സഹോദരിയും ഭർത്താവും വീട്ടിൽ വന്നു. ഞാനന്ന് വീട്ടിലുണ്ടായിരുന്നില്ല. എന്റെ സഹോദരനുമായി സംസാരിച്ചെന്ന് ബിന്ദു പണിക്കർ പറഞ്ഞു. ഇതേക്കുറിച്ച് സായ് കുമാറും സംസാരിച്ചു. എന്റെ നേരെ താഴെയുള്ള സഹോദരി കൊട്ടാരക്കരയിലാണ് താമസിക്കുന്നത്. ഒരു ദിവസം അമ്മയെ കാണാൻ അവിടെ ചെന്നപ്പോൾ‌ മോനെ ഇങ്ങനെയൊരു സംഭവം കേൾക്കുന്നല്ലോ എന്ന് ചോദിച്ചു. ഞാനും കേൾക്കുന്നുണ്ട് അമ്മേയെന്ന് ഞാൻ.

സത്യാവസ്ഥയെന്തെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അമ്മയോട് സംസാരിക്കുന്ന ഈ നിമിഷം വരെ ഇല്ല. നാളെ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞു. നീ കാരണം ഒരു പെണ്ണിന് ബുദ്ധിമുട്ടുണ്ടാകരുതെന്ന് പറഞ്ഞു. അതിന്റെയിടയിൽ അവർ (മുൻ ഭാര്യ) ഡിവോഴ്സ് കേസ് കൊടുത്തു. മറ്റൊരു ആവശ്യത്തിന് സഹോദരിയുടെ ഭർത്താവിനെ കാണാൻ ഞാൻ ഫാമിലി കോർട്ടിൽ പോയിരുന്നു. ഇതോടെ ഡിവോഴ്സിന് ശ്രമിക്കുന്നെന്ന് വാർത്ത വന്നു. അപ്പോൾ മുൻ ഭാര്യ ഡിവോഴ്സിന് ഫയൽ ചെയ്തു. പേപ്പർ കയ്യിൽ വന്നപ്പോഴാണ് ഞാനറിയുന്നത്. പിന്നെ അത് മുന്നോട്ട് പോകട്ടെയെന്ന് ഞാനും വിചാരിച്ചു. അല്ലെങ്കിലും ഞങ്ങൾ തമ്മിൽ ചില ഭിന്നതകൾ ഉണ്ടായിരുന്നു.

Bindu Panicker  Sai Kumar

ആ വിവാഹ ബന്ധത്തിൽ തനിക്ക് പറ്റാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. മറ്റൊരാൾക്ക് അത് ചിലപ്പോൾ സ്വീകാര്യമായിരിക്കും. ഡിവോഴ്സിലേക്ക് പോയപ്പോൾ ബിന്ദുവിന്റെ വീട്ടുകാരോട് സംസാരിക്കെന്ന് അമ്മയോട് പറഞ്ഞു. അളിയനും പെങ്ങളും പോയി സംസാരിച്ചു. ഡിവോഴ്സ് കഴിഞ്ഞാൽ കല്യാണം കഴിച്ച് തരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചെന്നും സായ് കുമാർ ഓർത്തു.

വിവാഹാലോചന വന്ന സമയത്തെക്കുറിച്ച് ബിന്ദു പണിക്കറും ഓർത്തു. അന്ന് ബിജു ചേട്ടന്റെ അമ്മയും ഞങ്ങളുടെ കൂടെയുണ്ട്. എനിക്ക് സന്തോഷമേയുള്ളൂ, സമാധാനത്തിലിരിക്കാം എന്നാണ് അമ്മ പറഞ്ഞത്. മകൾ അന്ന് രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. മകളെ നോക്കണമെന്ന് പറയേണ്ടി വന്നിട്ടില്ല. ഞാൻ സായ് ചേട്ടനോട് പറഞ്ഞിട്ടുമില്ല. ഇപ്പോൾ സായ് ചേട്ടന്റെ മോളാണെന്ന് പലരും കരുതുന്നത്. ജീവിതത്തിൽ എനിക്ക് കിട്ടിയ ഭാ​ഗ്യമാണ്. എനിക്ക് പോലും വേറൊരാളുടെ മകനെയോ മകളെയോ സ്വീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു.

More from Filmibeat

Read more about: bindu panicker sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X