സായി കുമാറിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ സിനിമ വിലക്കി? ദിലീപിനെ കുറിച്ച് പറഞ്ഞതിനെ പറ്റി ബിന്ദു പണിക്കര്‍
നടന്‍ സായി കുമാറും ബിന്ദു പണിക്കരും വിവാഹിതരായെന്ന വാര്‍ത്ത ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. വിവാഹത്തിന് മുന്‍പേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദര്‍ ആണെന്നുമൊക്കെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. ഒരേ ഫ്‌ളാറ്റിന് താഴെയും മുകളിലുമായി താമസിച്ചത് മുതലാണ് താരങ്ങളെ കുറിച്ചുള്ള ഇത്തരം അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്.
പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇപ്പോഴും സന്തുഷ്ടമായി പോവുകയാണ്. സായി കുമാറുമായി ഒരുമിച്ചതോടെ ബിന്ദു പണിക്കര്‍ക്ക് സിനിമയില്‍ നിന്നും വിലക്ക് കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടിയിപ്പോള്‍. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബിന്ദു പണിക്കാര്‍ ഇത്രയും കാലത്തെ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

സായി കുമാര്‍ എങ്ങനെയാണ് ജീവിതത്തിലേക്ക് വരുന്നതെന്ന കുറിച്ചുള്ള ചോദ്യത്തിന് കാര്യമായ ഉത്തരം പറയാതെ മാറുകയാണ് ബിന്ദു ചെയ്തത്. 'അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാനിപ്പോള്‍ സായി ചേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്.
ഇനി അത് പറയുന്നതില്‍ അര്‍ഥമില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു. അതേ സമയം ഭര്‍ത്താവ് എന്ന നിലയില്‍ സായി കുമാറിന്റെ പിന്തുണയെ കുറിച്ച് വാതോരാതെ സംസാരിച്ചിരിക്കുകയാണ് ബിന്ദു.
എന്ത് കാര്യവും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരാളാണ് സായി ചേട്ടന്‍. ഒരു സുഹൃത്തിനെ പോലൊരാളെ ഭര്‍ത്താവായി കിട്ടി. ഭര്‍ത്താവിനെക്കാളുപരി സുഹൃത്തിനോട് എന്ന പോലെ സംസാരിക്കുന്ന ആളെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
എന്തിനെ കുറിച്ച് വേണമെങ്കിലും സായി ചേട്ടനോട് സംസാരിക്കാം. സുഖമോ, ദുഃഖമോ എന്തും പറയാനും അത് കേള്‍ക്കാന്‍ തയ്യാറാവുന്ന വ്യക്തിയുമാണ് സായി ചേട്ടന്‍.

ബിജു ചേട്ടന്റെ മരണം നടന്ന സമയത്ത് എല്ലാവരെയും പോലെ ഞാനും തളര്‍ന്ന് പോയിരുന്നു. എന്നാല്‍ അതിനെ മറികടക്കാന്‍ സാധിച്ചു. ഇതൊക്കെ അനുഭവിക്കേണ്ടവരാണെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. അതെല്ലാം മനസിലാക്കി പോയാല്‍ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് ബിന്ദു സൂചിപ്പിച്ചു.
സായി കുമാറിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് ബിന്ദു പണിക്കര്‍ക്ക് നേരിട്ടോ എന്ന ചോദ്യവും അഭിമുഖത്തില്‍ വന്നിരുന്നു. 'എന്നെ സംബന്ധിച്ച് അഭിനയിക്കാന്‍ വിളിക്കുന്ന സിനിമയിലേക്ക് പോവുക, അഭിനയിച്ചിട്ട് തിരിച്ച് വരിക എന്നേയുള്ളു.
അതിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാറില്ല. കാരണം കൂടെയുള്ളവരെല്ലാം സുഹൃത്തുക്കളാണ്, എല്ലാവരും കൂടെയുള്ളവരാണ്. എല്ലാവരോടും അടുപ്പമാണ്. വീട്ടില്‍ വന്നതിന് ശേഷം സിനിമയെ കുറിച്ച് ചിന്തിക്കാറില്ല. അന്നും ഇന്നും അങ്ങനെ തന്നെയാണ്. ബാക്കിയൊന്നും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല. ഞാന്‍ അഭിനയിക്കേണ്ട വേഷങ്ങളൊക്കെ എനിക്ക് തന്നെ വരും.

ഇപ്പോഴും നമ്മളെ കുറിച്ച് പലതും പറയുന്നുണ്ടെങ്കില്‍ അന്നും പറഞ്ഞിട്ടുണ്ടാവും. അതിനൊന്നും ചെവി കൊടുക്കാതെ നമ്മള്‍ ജീവിക്കുന്നതാണ് നമ്മുടെ ശരിയെന്ന് കരുതി നില്‍ക്കുന്നതാണ് നല്ലത്. ആരുടെ മുന്നിലും നമ്മള്‍ ആരാണെന്ന് തെളിയിക്കാന്‍ പോവേണ്ടതില്ലെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.
ദിലീപിന്റെ വിഷയത്തില്‍ എന്നെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. ലുലു മാളില്‍ സാധനം വാങ്ങിക്കാന്‍ പോയപ്പോഴാണ് ആ പോലീസുകാരനെ കാണുന്നതും പരിചയപ്പെടുന്നതും. ദിലീപിന്റെ കൂടെ ഒരുപാട് പടങ്ങള്‍ കൂടെ ചെയ്തത് കൊണ്ടാവാം എന്നെ വിളിപ്പിച്ചത്. നമുക്ക് അറിയാവുന്നതല്ലേ പറയാന്‍ പറ്റൂ.
അടച്ചിട്ട മുറിയില്‍ നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തേക്ക് വന്നപ്പോള്‍ മാറ്റി മറിച്ചാണ് പറഞ്ഞത്. നമ്മള്‍ പറഞ്ഞത് വേറെ, പുറത്ത് വന്നത് വേറെയാണ്. എന്തായാലും നല്ലത് സംഭവിക്കട്ടേ എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.


Click it and Unblock the Notifications











