കല്‍പ്പന ചേച്ചിയാണ് അവരില്‍ നിന്നും എന്നെ രക്ഷിച്ചത്; ഗള്‍ഫില്‍ പോയപ്പോളുണ്ടായ സംഭവത്തെ പറ്റി ബിന്ദു പണിക്കര്‍
കോമഡി കഥാപാത്രത്തിലൂടെയാണ് നടി ബിന്ദു പണിക്കരെ മലയാളികള്‍ കണ്ടിട്ടുള്ളത്. അങ്ങനെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാല്‍ സീരിയസ് വേഷം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് പറയുകയാണ് നടിയിപ്പോള്‍. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രത്തില്‍ ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് ബിന്ദു പണിക്കര്‍.
തിരിച്ച് വരവില്‍ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചുവെന്നാണ് ആരാധകരും പറയുന്നത്. അതേ സമയം തന്നെ ഏറ്റവും ഹിറ്റാക്കി ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയെ കുറിച്ചും അതിന്റെ ലൊക്കേഷനിലുണ്ടായ അനുഭവങ്ങളെ പറ്റിയും കാൻചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് ബിന്ദു പണിക്കരിപ്പോള്‍.

'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലേക്ക് വന്ന ആദ്യത്തെ ദിവസം ഞാന്‍ ടെന്‍ഷന്‍ അടിച്ചിരുന്നു എന്നാണ് നടി പറയുന്നത്. ഏത് സിനിമയുടേ ആണെങ്കിലും ആദ്യ ദിവസം എനിക്ക് ടെന്‍ഷനാണ്. ആ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കലാരഞ്ജിനി ചേച്ചിയെ ഒക്കെ ആദ്യമായി കാണുന്നത്. സിനിമ ഒരു കോമഡി ചിത്രമാണെന്ന് കേട്ടതോടെ എനിക്ക് ടെന്‍ഷനായി.
ഇക്കാര്യം അറിഞ്ഞ സംവിധായകന്‍ രാജസേനന്‍ സ്‌ക്രീപ്റ്റിലുള്ളത് പോലെ അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞു. പിന്നെ അതൊരു ഒഴുക്കില്‍ അങ്ങ് പോയി. എനിക്ക് പെയര്‍ ആയി കിട്ടിയത് ജഗതിചേട്ടനെയാണ്.
പിന്നെ ഇന്നസെന്റ് ചേട്ടന്‍, കൊച്ചിന്‍ ഹനീഫ, എല്ലാവരും കൂടി ചേര്‍ന്നപ്പോള്‍ അതൊരു രസകരമായ ലൊക്കേഷനായി മാറി. ചില സീനുകളില്‍ കട്ട് പറയാന്‍ പോലും മറന്നിട്ട് സംവിധായകന്‍ ചിരിച്ച് കൊണ്ട് ഇരിക്കാറുണ്ടായിരുന്നു.

സീരിയസ് റോളുകള്‍ ചെയ്യാനാണ് ഇഷ്ടം. പുറത്തൊക്കെ പോവുമ്പോള്‍ ചിലര്‍ ഈ സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞിട്ടാവും വരിക. എനിക്ക് ഡയലോഗുകളൊന്നും ഓര്‍മ്മയില്‍ ഉണ്ടാവാറില്ല. എന്നോട് ആരെങ്കിലും ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ എനിക്ക് അതിന് സാധിക്കാറില്ല.
ഈ സിനിമ കഴിഞ്ഞതിന് ശേഷം ഗള്‍ഫില്‍ ഒരു പരിപാടിയ്ക്ക് പോയി. അവിടെ ചെന്ന് ഇറങ്ങിയതിന് ശേഷം ആരോ ബൊക്കെ കൊണ്ട് വന്ന് തന്നു. പിന്നെ നടന്നതെന്താണെന്ന് എനിക്ക് തന്നെ മനസിലായില്ല. ഒരു കടന്നല്‍ക്കൂട്ടം ഇളകി വരുന്നത് പോലെയാണെന്ന് ആളുകള്‍ വന്നത്. എനിക്കത്രയും ആളുകളെ കണ്ടതോടെ ടെന്‍ഷനായി.

ആ സമയത്ത് കല്‍പ്പന ചേച്ചിയൊക്കെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ഇടയിലേക്ക് ഒതുങ്ങി നിന്നു. ഞാനെന്താ മിണ്ടാത്തതെന്ന് ഓര്‍ത്താണ് അവര് വിഷമിച്ചത്. ഞാനാണെങ്കില്‍ ആള്‍ക്കാര്‍ ഇത്രയധികം ഇരച്ച് വരുന്നത് ആദ്യമായി കാണുന്നതാണ്.
അവരൊക്കെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം കണ്ട് ആരാധന തോന്നിയിട്ട് വന്നവരായിരുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്മാരൊക്കെ ബിന്ദു ചേച്ചിയുടെ വലിയ ഫാന്‍സാണെന്നാണ് ചിലര്‍ പറഞ്ഞത്. അന്ന് കല്‍പ്പന ചേച്ചിയാണ് അവരുടെ ഇടയില്‍ നിന്നും തന്നെ രക്ഷിച്ചതെന്ന് നടി പറയുന്നു.
അമ്പിളി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒന്നും പേടിക്കാനില്ല. എല്ലാം കറക്ടായിരിക്കും. ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ അവരൊക്കെ തമാശ പറയുന്നത് കേട്ടിരിക്കുന്നതാണ് എന്റെ പതിവ്. പുതിയ ഓരോ അറിവ് അവരില്‍ നിന്നും കിട്ടാറുണ്ട്.
അന്ന് എല്ലാവരും ഓപ്പണായി സംസാരിക്കും. ബന്ധങ്ങളുണ്ടായിരുന്നു. ചില ആര്‍ട്ടിസ്റ്റുകള്‍ ടൈമിങ് തെറ്റിച്ചാല്‍ അദ്ദേഹം വഴക്ക് പറയുമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കല്‍ പോലും അങ്ങനെ വഴക്ക് കേട്ടിട്ടില്ല.


Click it and Unblock the Notifications











