കല്യാണി എന്നാണ് എന്റെ പേര്; അരുന്ധതി ആരാണെന്ന് എനിക്ക് പോലും അറിയില്ലെന്ന് ബിന്ദു പണിക്കരുടെ മകള്‍

നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി ബി ആര്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സെലിബ്രിറ്റിയാണ്. അമ്മയ്‌ക്കൊപ്പമുള്ള ഡബ്‌സ്മാഷ് വീഡിയോസ് ആയിരുന്നു താരപുത്രിയെ വൈറലാക്കിയത്. ഒരിക്കല്‍ നടി മഞ്ജു വാര്യര്‍ക്കൊപ്പം കോളേജില്‍ നിന്നും കല്യാണി ഡാന്‍സ് കളിക്കുന്ന വീഡിയോ വലിയ തരംഗമായിരുന്നു. കല്യാണി എന്നതിനെക്കാളും അരുന്ധതി പണിക്കര്‍ എന്ന പേരിലാണ് താരപുത്രി അറിയപ്പെട്ടിരുന്നത്.

യഥാര്‍ഥ പേര് അരുന്ധതി എന്നാണെന്നും വീട്ടില്‍ ചെല്ലപ്പേരായി വിളിക്കുന്നതാണ് കല്യാണിയെന്നും പലരും കരുതിയിരുന്നു. എന്നാല്‍ അങ്ങനെയല്ല സത്യമെന്ന് പറയുകയാണ് താരപുത്രിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അരുന്ധതി പണിക്കര്‍ എന്ന പേര് എങ്ങനെയാണ് വന്നതെന്ന കാര്യം തനിക്ക് പോലും അറിയില്ലെന്ന് കല്യാണി വ്യക്തമാക്കിയിരിക്കുന്നത്. അതുപോലെ സിനിമയിലേക്ക് വൈകാതെ വരുമോ എന്ന ചോദ്യത്തിനും താരപുത്രി ഉത്തരം പറഞ്ഞിട്ടുണ്ട്.

വിശേഷങ്ങളുമായി കല്യാണി

എന്റെ ഓഫിഷ്യല്‍ പേര് കല്യാണി ബി നായര്‍ എന്നാണ്. ഈ പേര് മാത്രമേ എനിക്കുള്ളു. പക്ഷേ ഗൂഗിളിലും എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഞാന്‍ അരുന്ധതിയാണ്. ഗൂഗിളില്‍ കല്യാണി എന്ന എൻ്റെ പേര് തന്നെ കാണാനില്ല. അരുന്ധതി ആരാണ് എന്ന് എനിക്ക് പോലും അറിയില്ല. സത്യത്തില്‍ എന്റെ പരിചയത്തില്‍ തന്നെ അരുന്ധതി എന്ന പേരില്‍ ആരെങ്കിലും ഉണ്ടോന്നും അറിയില്ല. എങ്ങനെയാണ് കല്യാണി ബി നായര്‍ അരുന്ധതി പണിക്കര്‍ ആയതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. ഏതെങ്കിലും ഒരു മാധ്യമത്തില്‍ തെറ്റി വന്നതായിരിക്കും. അത് പിന്നീട് മറ്റുള്ളതിലും ആവര്‍ത്തിച്ചിരിക്കും. അങ്ങനെ കല്യാണി എന്ന ഞാന്‍ അരുന്ധതി ബിആർ ആയി.

 വിശേഷങ്ങളുമായി കല്യാണി

പേര് മാറ്റി വിളിക്കുന്നതിൽ ആദ്യമൊന്നും എനിക്ക് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പതിയെ അരുന്ധതി എന്ന പേരിന് കൂടുതല്‍ പ്രചാരം ലഭിച്ചു. മിക്കയിടത്തും അരുന്ധതി എന്ന പേരാണ് വരുന്നത്. പുറത്ത് പോകുമ്പോള്‍ ആളുകള്‍ അരുന്ധതി അല്ലേ എന്ന് ചോദിച്ചാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് എനിക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങിയത്. കാരണം എല്ലാവരോടും ഞാന്‍ അരുന്ധതിയല്ല കല്യാണിയാണ് എന്ന് പറയണമല്ലോ. പിന്നെ നമ്മുടേതല്ലാത്ത പേരില്‍ അറിയപ്പെടാന്‍ ആരും ആഗ്രഹിക്കില്ലല്ലോ എന്നും കല്യാണി പറയുന്നു.

 വിശേഷങ്ങളുമായി കല്യാണി

പുതിയ പേരിനെ കുറിച്ച് അച്ഛൻ്റെയും അമ്മയുടെയും പ്രതികരണം എന്താണെന്നും കല്യാണി പറഞ്ഞിരുന്നു. എങ്ങനെയാണ് ഈ പേര് വന്നത് എന്ന കാര്യത്തില്‍ അവര്‍ക്കും കണ്‍ഫ്യൂഷനായിരുന്നു. പിന്നെ എന്ത് തോന്നിയിട്ടും കാര്യമില്ലല്ലോ. അരുന്ധതി എന്ന പേര് എല്ലായിടത്തും ആയി കഴിഞ്ഞിരുന്നു. ചില ബന്ധുക്കളൊക്കെ വിളിച്ച് പേര് മാറ്റിയോ എന്നെല്ലാം ചോദിച്ചു. എന്തായാലും മാതാപിതാക്കള്‍ ഇട്ട പേര് കൂടാതെ വേറെയാരോ ഒരാള്‍ കൂടി എനിക്ക് പേരിട്ടിരിക്കുന്നു.

 വിശേഷങ്ങളുമായി കല്യാണി

ഞാനിപ്പോള്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. തേവര കോളേജിലാണ് പഠിക്കുന്നത്. പഠനവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. വേറെ പദ്ധതികളൊന്നുമില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. എന്തായാലും ഇപ്പോള്‍ സിനിമയിലേക്ക് വരുമോ എന്നും തീരുമാനിച്ചിട്ടില്ലെന്നും കല്യാണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X