കല്യാണ പെണ്ണിനെ പോലെ ഒരുങ്ങി നടി ബിന്ദു പണിക്കരുടെ മകള്‍! താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ താരപുത്രന്മാരെല്ലാം സിനിമയിലേക്ക് എത്തി തിളങ്ങി നില്‍ക്കുകയാണ്. അതേ സമയം വളരെ കുറച്ച് താരപുത്രിമാരെ സിനിമയിലേക്ക് എത്തിയിട്ടുള്ളു. പലരുടെയും സിനിമാപ്രവേശനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത കാലത്തായി ജയറാമിന്റെ മകള്‍ മാളവിക മോഡലിങ് രംഗത്തേക്ക് എത്തിയിരുന്നു.

മോഡലിങ് ആണെന്ന് പറഞ്ഞ് കൊണ്ട് മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വലിയ തരംഗമാവുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രൈഡല്‍ ഗെറ്റപ്പിലെത്തിയ ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹമാണോ എന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അത് പരസ്യത്തില്‍ അഭിനയിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോഴിതാ മറ്റൊരു താരപുത്രി കൂടി കല്യാണ വേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് തരംഗമാവുന്നത്.

താരപുത്രിയുടെ മേക്കോവര്‍

ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടില്ലെങ്കിലും ബിന്ദു പണിക്കരുടെ മകള്‍ കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കര്‍ക്കൊപ്പം എത്താറുള്ള കല്യാണിയുടെ വീഡിയോസ് വൈറലായിരുന്നു. അതെല്ലാം വാര്‍ത്തകളില്‍ നിറയാറുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നടി മഞ്ജു വാര്യര്‍ക്കൊപ്പം കോളേജില്‍ നിന്നും ഡാന്‍സ് കളിച്ചതിന്റെ വീഡിയോ പുറത്ത് വന്നതോടെ കല്യാണിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതേ റൂട്ടിലാണ് താരപുത്രി എന്നാണ് അറിയുന്നത്.

താരപുത്രിയുടെ മേക്കോവര്‍

സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ആദ്യ പടി എന്നോണം മോഡലിങ്ങിലേക്ക് തിരിഞ്ഞിരിക്കുകയാണ് കല്യാണി. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പല വെറൈറ്റി ചിത്രങ്ങള്‍ താരപുത്രി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ ഫോട്ടോഷൂട്ടിലാണ് കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ കല്യാണിയുള്ളത്.

Recommended Video

Saikumar About His Better Half Bindu Panicker | FilmiBeat Malayalam
 താരപുത്രിയുടെ മേക്കോവര്‍

വിവാഹത്തിന് മാത്രമല്ല പാര്‍ട്ടികള്‍ക്കും അനുയോജ്യമായ ഇന്തോ-വെസ്‌റ്റേണ്‍ സ്‌റ്റൈലിലാണ് കല്യാണിയെ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ്മാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവര്‍ നടത്തിയത്. ഹാന്‍ ടോം എന്ന ഡിസൈനര്‍ തയ്യാറാക്കിയ പച്ച ലെഹങ്കയായിരുന്നു കല്യാണി ധരിച്ചത്. അതിന് ചേരുന്ന ആക്‌സസറീസ് കൂടി വന്നപ്പോള്‍ ലുക്ക് മാറി. പരമ്പരാഗതമായ ആഭരണങ്ങളാണ് ഇതിന് വേണ്ടി തിരഞ്ഞെടുത്തിരുന്നത്.

 താരപുത്രിയുടെ മേക്കോവര്‍

കല്യാണിയുടെ ആദ്യത്തെ മേക്കോവര്‍ ആണെന്നുള്ളതാണ് രസകരമായ കാര്യം. ഇതൊരു സിംപിള്‍ സ്‌റ്റൈല്‍ ആണ്. ടിപ്പിക്കല്‍ വധു കണ്‍സപ്റ്റ് അല്ല. വിവാഹ പാര്‍ട്ടികളിലെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ ഇന്തോ-വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ എന്ന് സജിത്തും സുജിത്തും പറയുന്നു. ടിജെ ഡ്ഡെിങ് ഫിലിംസിന് വേണ്ടി ടിനു ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്കോവറിന് ശേഷം നടത്തിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള്‍ കല്യാണി തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X