മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കരുടെ മകള്‍! വൈറല്‍ ഡാന്‍സിനിടെ സംഭവിച്ചത് ഇതായിരുന്നു
മികച്ച നര്‍ത്തകിയാണ് താനെന്ന് തെളിയിച്ച താരപുത്രികളിലൊരാളാണ് കല്യാണി. ബിന്ദു പണിക്കരുടേയും സായ് കുമാറിന്റേയും മകളായ കല്യാണിക്ക് മികച്ച ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തോടല്ല നൃത്തത്തോടാണ് തനിക്കേറെ ഇഷ്ടമെന്ന് കല്യാണി പറഞ്ഞിരുന്നു. ജാംഗോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്. കല്യാണിയുടെ കോളേജിലേക്ക് അതിഥിയായി മഞ്ജു വാര്യര്‍ എത്തിയിരുന്നു.
കണ്ണാടികൂടും കൂട്ടി എന്ന ഗാനത്തിനൊപ്പം കല്യാണിയും സുഹൃത്തുക്കളും ചുവടുവെച്ചിരുന്നു. ഇടയില്‍ മഞ്ജു വാര്യരും ഇവരോടൊപ്പം ചേര്‍ന്നിരുന്നു. എവിടെപ്പോയാലും എല്ലാവരും തന്നോട് ചോദിക്കുന്ന ചോദ്യം കൂടിയാണ് ഇതെന്നും കല്യാണി പറയുന്നു. ആ ആഴ്ച കോളേജില്‍ മുഴുവനും പരിപാടികളായിരുന്നു. ഫുള്‍ തിരക്കിലായിരുന്നു. കോളേജിലെ ഡാന്‍സ് ടീമിലുണ്ടായിരുന്നു. അന്ന് രാവിലെയാണ് മഞ്ജു വാര്യര്‍ വരുന്നുണ്ടെന്നും ട്രിബ്യൂട്ടായി നൃത്തം ചെയ്യണമെന്നും പറഞ്ഞത്. കല്യാണി പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടർന്നുവായിക്കാം.

മഞ്ജുവാര്യരെക്കുറിച്ച്
മഞ്ജു ചേച്ചിയെ ചെറുപ്പം മുതലേ അറിയാം. കുറേ നാളുകള്‍ക്ക് ശേഷമാണ് ചേച്ചിയെ കണ്ടത്. ഒരുമണിക്കൂര്‍ സമയം കൊണ്ടായിരുന്നു കണ്ണാടിക്കൂടും കൂട്ടി ഗാനത്തിന് സ്റ്റെപ്പ് ഇട്ടത്. സ്റ്റേജിലെത്തി മഞ്ജു ചേച്ചിയെ കണ്ടതോടെ എല്ലാം കൈയ്യില്‍ നിന്ന് പോവുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ഡാന്‍സ് വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. അത് ഇത്രയും ക്ലിക്കാവുമെന്ന് കരുതിയിരുന്നില്ല.
Recommended Video

സ്റ്റെപ്പ് മറന്നുപോയി
പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ല. സൈഡിലേക്ക് നോക്കാനല്ലേ പറ്റൂള്ളൂ. വല്ലാത്തൊരു സന്തോഷമായിരുന്നു. പിറ്റേ ദിവസം ഇന്‍സ്റ്റഗ്രാം നോക്കിയപ്പോഴാണ് അത് വൈറലായി മാറിയതിനെക്കുറിച്ച് അറിഞ്ഞത്. ഡാന്‍സ് കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത് പോലെ തന്നെ സ്റ്റെപ്പ് മറക്കാതിരുന്നുവെങ്കിലെന്ന് തോന്നിയെന്നും കല്യാണി പറയുന്നു.

അച്ഛനേയും അമ്മയേയും കുറിച്ച്
അച്ഛനേയും അമ്മയേയും കുറിച്ചും കല്യാണി വാചാലയായിരുന്നു. അവര് ചെയ്യുന്ന കാര്യങ്ങളെല്ലാം എനിക്ക് വേണ്ടിയുള്ളതാണ്. സുഹൃത്തുക്കളെപ്പോലെയാണ് അവര്‍. കാര്യങ്ങള്‍ തുറന്നുപറയും അവര്‍. സ്‌നേഹത്തോടെയാണ് പറയാറുള്ളത്. വിവാഹ വാര്‍ഷിക ദിനത്തില്‍ മാതാപിതാക്കളെക്കുറിച്ചുള്ള കല്യാണിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. അവര് ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണ് . താന്‍ ബിസിനസുകാരിയായതിന് പിന്നിലും അവരാണ്. അവരുടെ പിന്തുണയായിരുന്നു അതിലേക്ക് നയിച്ചത്.

ഷോപ്പ് തുടങ്ങിയത്
ഷീബാന്റിയാണ് ഒരു മള്‍ട്ടിഡിസൈനര്‍ ഷോപ്പ് എന്ന ഐഡിയയെക്കുറിച്ച് പറഞ്ഞത്. ഇത് നിനക്ക് പറ്റിയതാണല്ലോയെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അങ്ങനെയാണ് അത് ട്രൈ ചെയ്തുനോക്കാന്‍ തീരുമാനിച്ചത്. അച്ഛനും അമ്മയുമാണ് അതിന് പിന്നിലും . അവരാണ് ഇനീഷ്യേറ്റീവ് എടുത്തത്. ഒരു വര്‍ഷത്തോളമായി തുടങ്ങിയിട്ടുണ്ട്. ലക്ഷ് എന്നാണ് എന്‍രെ ബ്രാന്‍ഡ്. വേറെയും ഇഷ്ടം പോലെ ബ്രാന്‍ഡുണ്ട്. അത് നന്നായി കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും കല്യാണി പറയുന്നു.


Click it and Unblock the Notifications











