അഭിനയിച്ച് ഞെട്ടിച്ച് താരപുത്രി! ബിന്ദു പണിക്കര്‍ക്കും സായ് കുമാറിനുമൊപ്പം മകളുടെ വീഡിയോ! കാണൂ

ടിക് ടോക് വീഡിയോകള്‍ ജനപ്രിയമായി മാറുന്ന കാഴ്ചയാണ് കുറേ കാലമായി കണ്ട് വരുന്നത്. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയടക്കം നിരവധി താരപുത്രിമാരാണ് ടിക് ടോക് വീഡിയോസ് പുറത്തിറക്കി ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു താരകുടുംബം ഒന്നിച്ചെത്തിയിരിക്കുകയാണെന്നുള്ളതാണ് വാര്‍ത്തകളില്‍ നിറയുന്നത്. നടന്‍ സായികുമാറും ബിന്ദു പണിക്കരുമാണ് ടിക് ടോകില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി എത്തിയത്.

bindu-panicker-sai-kumar

ഇരുവരും മകള്‍ അരുന്ധതിയ്‌ക്കൊപ്പമാണ് ടിക് ടോക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സായ് കുമാറിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ ഡയലോഗായിരുന്നു കുടുംബം പറഞ്ഞത്. ബാലകൃഷ്ണനായി സായ് കുമാര്‍ എത്തുമ്പോള്‍ ഇന്നസെന്റ് അവതരിപ്പിച്ച മാന്നര്‍ മത്തായിയുടെ ഡയലോഗ് മകള്‍ അരുന്ധതിയായിരുന്നു അവതരിപ്പിച്ചത്.

ബിന്ദു പണിക്കര്‍ക്കൊപ്പം തിളക്കം എന്ന സിനിമയിലെ ഡയലോഗായിരുന്നു അരുന്ധതി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പാത പിന്തുടര്‍ന്ന് മകളും സിനിമയിലേക്ക് അരങ്ങേറ്റം നടത്തുമോ എന്നതാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X