'ബിന്ദു പണിക്കർ 2.0... പക്ഷെ സൗന്ദര്യത്തിൽ മകളേക്കാൾ ഒരുപടി മുകളിൽ അമ്മ തന്നെ'; കല്യാണി പങ്കിട്ട ഫോട്ടോ വൈറൽ!
കൽപ്പനയോടും ബിന്ദു പണിക്കരോടുമെല്ലാം ഒരു പ്രത്യേക സ്നേഹം മലയാളികൾക്കുണ്ട്. അതുകൊണ്ട് തന്നെ അവരുടെ കഥാപാത്രങ്ങൾ ഇപ്പോഴും സൈബർ ലോകത്ത് ആഘോഷിക്കപ്പെടുന്നത്. ഒരു കാലത്ത് മലയാളത്തിലെ മുൻനിര ഹാസ്യ താരങ്ങളെ വരെ സൈഡാക്കി കൊണ്ടുള്ള പ്രകടനമായിരുന്നു ബിന്ദു പണിക്കരുടേത്. ഇപ്പോൾ താരം കൈകാര്യം ചെയ്യാത്ത റോളുകൾ ഇല്ല. ഇവിടെ ഏത് ഐറ്റവും പോവും. ടർബോയുടെ റിലീസിനുശേഷം ബിന്ദു പണിക്കർ തരംഗം വീണ്ടും സോഷ്യൽമീഡിയയിലുണ്ടാകുന്നുണ്ട്.
ഏറെ കാലത്തിനുശേഷം ബിന്ദു പണിക്കരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് റോഷാക്കെന്ന ചിത്രത്തിലൂടെയായിരുന്നു. അതേ പ്രൊഡക്ഷൻ ഹൗസിന്റെ ചിത്രം ടർബോയിലും ഒരു നല്ല അമ്മ വേഷം മനോഹരമായി താരം ചെയ്തു. കരിയറിലെ തന്നെ ഏറ്റവും നല്ല ഫേസിലൂടെയാണ് ബിന്ദു പണിക്കർ ഇപ്പോൾ കടന്നുപോവുന്നത്.

അമ്മയുടെ വഴിയെ സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ഏക മകൾ കല്യാണി ബി നായർ. മോഹൻലാൽ-ജോഷി ചിത്രം റമ്പാനിലൂടെയാണ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ റീൽസിലൂടെയും മറ്റും ശ്രദ്ധേയായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോർട്ട്.
എല്ലാ വിധി തരികിടകളുമായി ചെറുപ്പത്തിൽ ജീവിച്ച് വളർന്നപ്പോൾ നന്നായ ഒരാളാണ് റമ്പാനെന്ന് തൽക്കാലം കരുതാം. റമ്പാനെന്ന് പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാൻ. ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു. കുറേപ്പെരെ അതിനായി അന്വേഷിച്ചു.
നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകൾ കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് സിനിമയുടെ പൂജ ചടങ്ങിൽ സംസാരിക്കവെ ചെമ്പൻ വിനോദ് പറഞ്ഞത്. ചെമ്പന്റെ വാക്കുകൾ വൈറലായതോടെ ബിന്ദു പണിക്കർ ജൂനിയർ വേർഷൻ കാണാനാണ് സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് കല്യാണി.
താരപുത്രിയുടെ ഡാൻസ് വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കല്യാണിയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂക്കുത്തി അണിഞ്ഞ തന്റെ കുറച്ച് ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് കല്യാണിയുടെ വരവ്. അതോടൊപ്പം ബിന്ദു പണിക്കരുടെ മൂക്കുത്തി ധരിച്ച ചെറുപ്പകാലത്തെ ഒരു ചിത്രവും കല്യാണി പോസ്റ്റ് ചെയ്‌തു. അമ്മയുടെയും തന്റേയും ചിത്രങ്ങൾ താരതമ്യപ്പെടുത്തിയാണ് കല്യാണിയുടെ പോസ്റ്റ്.

മൂക്കുത്തി ധരിക്കുമ്പോൾ എവിടെയോ അമ്മയെപ്പോലെ തോന്നുമെന്നാണ് കല്യാണി ഫോട്ടോയ്ക്ക് തലക്കെട്ടായി കുറിച്ചത്. ആരാധകരും കല്യാണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. ബിന്ദു പണിക്കർ 2.0 തന്നെയാണ് മകൾ പക്ഷെ സൗന്ദര്യത്തിൽ മകളേക്കാൾ ഒരുപടി മുകളിൽ അമ്മ തന്നെ എന്നാണ് കമന്റുകൾ.
കല്യാണി കുറച്ചുകാലം പഠനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു. പോയ വർഷം ജൂൺ മാസത്തിൽ കല്യാണി പഠനം പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. ഫ്രഞ്ച് ക്യൂസിൻ ഷെഫ് ആയാണ് കല്യാണി നാട്ടിലേക്ക് മടങ്ങിയത്. കല്യാണി മോഡലിംഗ് രംഗത്തും സജീവമാണ്. അടുത്തിടെ കല്യാണി ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











