ബിന്ദു പണിക്കരുടെ മകള്‍ പൊളിച്ചടുക്കി! അമ്മയെ കടത്തിവെട്ടുന്ന പ്രകടനവുമായി അരുന്ധതി! വീഡിയോ വൈറല്‍!

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന മനോഹരമാക്കി മുന്നേറുന്ന അഭിനേത്രിയാണ് ബിന്ദു പണിക്കര്‍. കോമഡിയായാലും സ്വാഭാവിക കഥാപാത്രങ്ങളായാലും ഈ നടിയുടെ കൈയ്യില്‍ ഭദ്രമാണ്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി താരത്തെ കാണാറുണ്ടായിരുന്നു. സായ് കുമാറിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു വൈറലായത്. ഇരുവരുടേയും സിനിമാതിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരദമ്പതികള്‍ക്ക് ലഭിക്കുന്നത്.

ബിന്ദു പണിക്കരുടെ മകളായ അരുന്ധതിയും സിനിമയിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. താരപുത്രികളില്‍ പലരും ഡബ്‌സ്മാഷ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അരുന്ധതിയും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അരുന്ധതിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നിരവധി പേരെയാണ് താരപുത്രി അനുകരിച്ചിട്ടുള്ളത്.

ഡബ്‌സ്മാഷുമായി താരപുത്രി

ഡബ്‌സ്മാഷുമായി താരപുത്രി

ഡബ്‌സ്മാഷ് വീഡിയോയുമായി നേരത്തെയും താരപുത്രികള്‍ എത്തിയിരുന്നു. വീണ്ടുമൊരു താരപുത്രി കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരപുത്രിക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അരുന്ധതിയും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച ഡബ്‌സ്മാഷിനെക്കുറിച്ചാണ് സിനിമാപ്രേമികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മലയാളവും തമിഴിലുമുള്ള ഡയലോഗുമായാണ് താരപുത്രി എത്തിയിട്ടുള്ളത്. മോഹന്‍ലാല്‍, ദിലീപ്, സൂര്യ, ജ്യോതിക തുടങ്ങിയവരുടെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഡബ്‌സ്മാഷുമായാണ് അരുന്ധതി എത്തിയത്.

മകളും മോശമാക്കിയില്ല

മകളും മോശമാക്കിയില്ല

അമ്മയെപ്പോലെ തന്നെയാണ് മകളെന്നും മോശമാക്കിയില്ലെന്നുമൊക്കെയുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഹാസ്യവും സ്വഭാവിക കഥാപാത്രങ്ങളുമൊക്കെയായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ ബിന്ദു പണിക്കരുടെ വഴിയേ തന്നെ മകളും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുന്‍നിര താരങ്ങളുടെ സഹോദരിയായും കണ്ണീര്‍ കഥാപാത്രവുമായൊക്കെ നിറഞ്ഞുനിന്ന ബിന്ദു പണിക്കര്‍ പിന്നീട് കോമഡിയില്‍ ശോഭിച്ചതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്.

അഭിനയത്തില്‍ ഭാവിയുണ്ട്

അഭിനയത്തില്‍ ഭാവിയുണ്ട്

അരുന്ധതിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നുള്ള വിലയിരുത്തലുകളുമായും ആരാധകര്‍ എത്തിയിട്ടുണ്ട്. അടുത്തെങ്ങാനും സിനിമയിലേക്കെത്തുമോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. മകളുടെ പ്രകടനത്തിന് പിന്തുണയുമായി സായ് കുമാറും രംഗത്തുണ്ട്. വീഡിയോയുടെ ആദ്യ ഭാഗത്തില്‍ അദ്ദേഹത്തെയും കാണുന്നുണ്ട്. തമാശ നിറഞ്ഞ രംഗങ്ങളുമായാണ് താരപുത്രി എത്തിയത്. റിയാലിറ്റി ഷോയായ നായികനായകനിലെ പ്രണയരംഗങ്ങളും താരപുത്രി അനുകരിക്കുന്നുണ്ട്.

വീഡിയോ വൈറലാവുന്നു

വീഡിയോ വൈറലാവുന്നു

താരങ്ങളെക്കുറിച്ച് മാത്രമല്ല അവരുടെ കുടുംബാഗംങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. ജനനം മുതലേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അതിനാല്‍ അവരെക്കുറിച്ചുള്ള വിശേഷങ്ങളറിയാനും സിനിമാപ്രേമികള്‍ക്ക് താല്‍പര്യമാണ്. ക്ഷണനേരം കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വൈറലായി മാറുന്നത്. താരപുത്രിയുടെ ഡബ്‌സ്മാഷ് വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.

ഡബ്‌സ്മാഷ് വീഡിയോ കാണാം

അരുന്ധതിയുടെ ഡബ്‌സ്മാഷ് വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X