കെട്ടുകല്യാണത്തിന് മുന്നേ താര ബിനീഷിന്റെ വീട്ടില്‍! ഈയൊരു നിമിഷം ഞാന്‍ കാത്തിരുന്നതെന്ന് അമ്മച്ചി!
അടുത്തിടെയായിരുന്നു ബിനീഷ് ബാസ്റ്റിന്റെ എന്‍ഗേജ്‌മെന്റ്. ഞാനും താരയും ഒന്നാവാന്‍ പോവുകയാണ്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിനീഷ് പറഞ്ഞിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. മനസമ്മതമാണ് ഇപ്പോള്‍ കഴിഞ്ഞത്. മനസമ്മതത്തിന് ശേഷമായി താരയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതെന്താണ് ഇങ്ങനെ, കെട്ടുകല്യാണത്തിന് മുന്നേ പെണ്ണ് ചെറുക്കന്റെ വീട്ടില്‍ വരുന്ന പതിവില്ലല്ലോ എന്നായിരുന്നു ചോദ്യങ്ങള്‍. ബിനീഷും അമ്മച്ചിയും ചേര്‍ന്ന് ആ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഈയൊരു നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട്. പണ്ടൊക്കെ കല്യാണത്തിനാണ് പെണ്ണ് വന്ന് ചെറുക്കന്റെ വീട്ടില്‍ കയറുന്നത്. ഇപ്പോള്‍ അതൊക്കെ മാറി. പെണ്ണ് ചെറുക്കന്റെ വീട് നേരത്തെ കാണുന്നതാണ് ഇപ്പോഴത്തെ രീതി. പെണ്ണല്ലേ ചെറുക്കന്റെ വീട്ടില്‍ താമസിക്കേണ്ടത്, അപ്പോള്‍ ഇതല്ലേ ശരി. ഇപ്പോള്‍ മനസമ്മതമാണ് കഴിഞ്ഞത്. കല്യാണം വരുന്നേയുള്ളൂ. താരയുടെ നെറ്റിയില്‍ കുരിശൊക്കെ വരച്ചായിരുന്നു അമ്മച്ചി വരവേറ്റത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമേ ഈ ഫംഗ്ക്ഷന് വന്നിട്ടുള്ളൂ. മനസമ്മതം ഞങ്ങളുടെ ഇടവകയില്‍ വെച്ചായിരുന്നു. ഫുഡൊക്കെ അറേഞ്ച് ചെയ്തത് എന്റെ വീട്ടിലായിരുന്നു. അതുകൊണ്ടാണ് മനസമ്മതത്തിന് താര എന്റെ വീട്ടിലേക്ക് വരുന്നത്. അതല്ലേ അമ്മച്ചി സത്യം എന്നായിരുന്നു ബിനീഷ് അമ്മച്ചിയോട് ചോദിച്ചത്.

അമ്മച്ചി പറയുന്നത് പോലെ പഴയ കാലമൊന്നുമല്ല. കല്യാണത്തിന് മുന്നെ താര വീടൊക്കെ ഒന്ന് കണ്ടിരിക്കട്ടെ. പെണ്ണും ചെറുക്കന്റെ വീട് കാണാന്‍ പോവാറുണ്ടല്ലോ ഇപ്പോള്‍. താര ആദ്യമായിട്ടാണ് വീട്ടിലേക്ക് വരുന്നത്. എന്നാല്‍ വീഡിയോ കോളിലൂടെയായി എല്ലാം അറിയാം. താരക്ക് മാത്രമല്ല, എല്ലാവര്‍ക്കും അറിയാം. കേക്കും വൈനും കൊടുത്തായിരുന്നു താരയെ സഹോദരിമാര്‍ സ്വീകരിച്ചത്. ശരിയായ മധുരം കല്യാണത്തിന് കൊടുക്കാല്ലോ. ആര്‍ഭാടങ്ങളൊന്നും ഇപ്പോള്‍ വേണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു എന്നും അമ്മച്ചി വ്യക്തമാക്കിയിരുന്നു.
കെട്ടു കല്യാണം കഴിയുന്നതിനു മുൻപ് ഞങ്ങളുടെ നാട്ടിൽ പെണ്ണ് ചെറുക്കന്റെ വീട്ടിൽ വരാറില്ല. ഇത് എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ കയറിയത് തെറ്റല്ലേ ടീമേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതൊക്കെ പണ്ട്, ഇപ്പോൾ അങ്ങനെയില്ലെന്നായിരുന്നു മിക്കവരും പറഞ്ഞത്.
എങ്ങനെ ആയാലും സന്തോഷയോടെ സമാധാനത്തോടെയും ജീവിച്ചാൽ മതി. ആചാരങ്ങൾ ഒക്കെ മനുഷ്യർ ഉണ്ടാക്കിയത് അല്ലേ. അതിലെന്തു ഇരിക്കുന്നു എന്ന് കുടുംബകോടതിയിൽ പോയി നോക്കിയാൽ അറിയാം. രണ്ട് മനസ്സുകൾ ഒരേ മനസ്സായി ജീവിക്കുന്നിടത്താണ് കാര്യം. മനസമ്മതം വധുവിൻ്റെ ഇടവക പള്ളിയിലോ, ഓഡിറ്റോറിയത്തിലോ വച്ചല്ലേ നടത്തുക. സമ്മാനങ്ങൾ വധൂഗൃഹത്തിൽ കൊണ്ട് കൊടുക്കും. വിവാഹ ശേഷം വരൻ്റെ നാട്ടിൽ നടക്കുന്ന റിസപ്ഷന് കേക്ക് മുറിക്കുകയും മധുരം കൈ മാറുകയും ചെയ്യും. രണ്ടു പേരും സന്തോഷത്തോടെ കുറെക്കാലം ജീവിക്കട്ടെ. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ചെത്തിയത്.


Click it and Unblock the Notifications











