ചെറുക്കനും പെണ്ണും ഒരേ സ്ഥലത്ത് കോഴ്‌സ് കൂടി! അതും കഴിഞ്ഞു! ഇനി കല്യാണം എന്ന് ബിനീഷും താരയും
വിവാഹത്തിനായി നാളെണ്ണി കാത്തിരിക്കുകയാണ് ബിനീഷ് ബാസ്റ്റിനും താരയും. പെണ്ണുകാണാന്‍ പോയത് മുതലുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള പരിചയത്തിന് ശേഷമാണ് ഞങ്ങള്‍ ഒന്നാവാന്‍ തീരുമാനിച്ചതെന്ന് ബിനീഷ് പറഞ്ഞിരുന്നു. കാലങ്ങളായി ഈയൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു അമ്മച്ചി. ഞങ്ങളുടെ വിവാഹത്തില്‍ ഏറ്റവും സന്തോഷിക്കുന്നതും അമ്മച്ചിയാണെന്നും ബിനീഷ് പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റിന് ശേഷമായി പള്ളിയില്‍ നിന്നും നേരെ വീട്ടിലേക്കായിരുന്നു താരയും ബിനീഷും എത്തിയത്. അവിടെയായിരുന്നു ഫുഡൊക്കെ റെഡിയാക്കിയത്. അങ്ങനെയാണ് താര വീട്ടിലേക്ക് വന്നതെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രീ കാന മാര്യേജ് കോഴ്‌സ് കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.
കൊച്ചിയിലാണ് ഈ കോഴ്‌സ് കൂടുന്നത്. മൂന്ന് ദിവസമാണ് പോവാനുള്ളത്. ഇടവക പള്ളിയില്‍ പോയി ഫോം വാങ്ങി പൂരിപ്പിച്ച് അച്ചന് കൊടുക്കണം.. അദ്ദേഹം സീല്‍ ചെയ്ത് തരും. അത് കോഴ്‌സ് കൂടുന്നിടത്ത് കൊടുക്കണം. 1500 രൂപ ഫീസും അടയ്ക്കണം. അവിടുന്ന് സമയമൊക്കെ പറയും. മൂന്നാമത്തെ ദിവസം മാതാപിതാക്കളും വരണം. കോഴ്‌സിനെക്കുറിച്ച് ഒന്നും അറിയാത്തതില്‍ പേടിയുണ്ടെന്നായിരുന്നു താര പറഞ്ഞത്. എനിക്കും ഒന്നും അറിയില്ല, നല്ല പേടിയുണ്ട്. കൂട്ടുകാരൊക്കെ കൂടിയതായി കേട്ടിട്ടുണ്ട്. പേന മാത്രം കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞിരുന്നു. എഴുതിയ കാലമൊക്കെ മറന്നു. ഇനി എഴുതാനൊക്കെ പറയുമോ എന്തോ. എനിക്ക് വായിക്കാനേ അറിയുള്ളൂ. കപ്പിള്‍സെല്ലാം സംസാരിക്കുന്ന സെഷനായിരുന്നു ആദ്യത്തേത്. ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷമായില്ലേ ഞങ്ങളുടെ സംസാരം തുടങ്ങിയിട്ട്.

ഞങ്ങളൊഴികെ ബാക്കിയെല്ലാവരും നല്ല സംസാരത്തിലായിരുന്നു. അവരൊക്കെ ആദ്യമായി കാണുന്നവരല്ലേ, അതുകൊണ്ടാണെന്നായിരുന്നു ബിനീഷിന്റെ മറുപടി. പണ്ട് കോളേജിലൊക്കെ പഠിച്ച പ്രതീതിയാണ് തോനുന്നത്. താര ഇടയ്ക്കിടയ്്ക്ക് എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഭക്ഷണവും അവിടെ തന്നെയായിരുന്നു. ചോറും മുട്ടക്കറിയുമായിരുന്നു. ആദ്യമായാണ് ചോറിനൊപ്പം മുട്ടക്കറി. സാധാരണക്കാര്‍ മുതല്‍ ഡോക്ടേഴ്‌സ് വരെയുണ്ടായിരുന്നു കോഴ്‌സ് കൂടാന്‍. ഇവിടുന്ന് കിട്ടുന്ന അറിവ് വലിയത് തന്നെയാണ്. മൂന്നാമത്തെ ദിവസം താരയായിരുന്നു നന്ദി പറഞ്ഞത്. ഞങ്ങള്‍ രണ്ടും ചേര്‍ന്ന് പാട്ടും പാടിയിരുന്നു. അമ്മച്ചിയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടി വന്നതെന്നും ബിനീഷ് പറഞ്ഞിരുന്നു.
ഈ കോഴ്‌സ് ഉറപ്പായും കൂടണം. കുടുംബജീവിതം എന്താണെന്ന് മനസിലാവും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അതെ, വളരെ പ്രധാനപ്പെട്ട ഒന്നാണെന്നായിരുന്നു ബിനീഷിന്റെ മറുപടി. ചെറുക്കനും പെണ്ണും ഒരേ സ്ഥലത്ത് കോഴ്‌സ് കൂടുന്നത് പ്രത്യേക വൈബാണ്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. എന്ത് വന്നാലും പെന്തിക്കോസ്തില്‍ പോവരുത് ടീമേ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പോയാലും സന്തോഷം എന്നായിരുന്നു ബിനീഷിന്റെ മറുപടി. താര നിങ്ങളുടെ പള്ളിയില്‍ ചേര്‍ന്നോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഈ സംശയത്തിന് ബിനീഷ് മറുപടി നല്‍കിയിരുന്നില്ല.


Click it and Unblock the Notifications