ഇതുവരെ ഇങ്ങനെ ടെന്‍ഷനടിച്ചിട്ടില്ല! വിവാഹ ശേഷം ബിനീഷിന്റെ പ്രതികരണം! എല്ലാം ആഗ്രഹിച്ചത് പോലെയെന്ന് താരയും

കാത്തിരിപ്പിനൊടുവിലായി ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായിരിക്കുകയാണ്. പ്രണയ വിവാഹമാണെങ്കിലും അറേഞ്ച്ഡ് മാര്യേജിലെ പോലെ തന്നെ ചടങ്ങുകളെല്ലാം ഉണ്ടായിരുന്നു. പെണ്ണുകാണാനായി പോയത് മുതല്‍ എല്ലാ വിശേഷങ്ങളും വ്‌ളോഗിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആദ്യം ഇഷ്ടം പറഞ്ഞത് ബിനീഷായിരുന്നു. ഇന്‍ഡസട്രിയിലുള്ള ആളല്ലെങ്കിലും, ഇതേക്കുറിച്ച് അറിയുന്നൊരാളായിരിക്കണം വധുവായി വരേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരാളെ തന്നെയാണ് പങ്കാളിയായി ലഭിച്ചതെന്നും ബിനീഷ് പറഞ്ഞിരുന്നു. ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെയാണ് വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോട്ടും സ്യൂട്ടുമായിരുന്നു ബിനീഷിന്റെ വേഷം. പതിവുപോലെ ഗൗണായിരുന്നു താര സെലക്ട് ചെയ്തത്. വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ എപ്പോഴും ബിനീഷിനൊപ്പമായി അമ്മയും കൂടെയുണ്ടായിരുന്നു. പതിവുപോലെ അമ്മച്ചിയുടെ പ്രാര്‍ത്ഥനയോടെയായിരുന്നു വീട്ടിലെ ചടങ്ങുകള്‍ തുടങ്ങിയത്. തികച്ചും വികാരഭരിതയായാണ് അമ്മച്ചി സംസാരിച്ചത്. ഒരു കൈകൊണ്ട് അമ്മച്ചിയേയും, മറുകൈയ്യില്‍ താരയേയും പിടിച്ചായിരുന്നു ബിനീഷ് പള്ളിയിലെ ചടങ്ങില്‍ നിന്നത്. കേക്ക് മുറിക്കുമ്പോഴും അമ്മച്ചിയുടെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. താരയ്ക്ക് കൊടുത്തതിന് പിന്നാലെയായി അമ്മച്ചിക്ക് കേക്ക് നല്‍കിയിരുന്നു. അമ്മച്ചി അത്രയും ആഗ്രഹിച്ച ദിനമാണ് ഇതെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

Bineesh Bastin got married
Photo Credit: Bineesh Bastin / Facebook

ആശംസ അറിയിച്ചവരോടെല്ലാം ബിനീഷ് നന്ദി പറഞ്ഞിരുന്നു. ഞങ്ങളുടെ പുണ്യാളന്റെ ഇവിടെ നിന്നാണ് സംസാരിക്കുന്നത്. വളരെ സന്തോഷം. ഞങ്ങള്‍ സ്വപ്‌നം കണ്ടത് മാത്രമല്ല അമ്മച്ചിയുടെ പ്രാര്‍ത്ഥനയുടെ ഫലവും കൂടിയാണ് എല്ലാം. ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ്. ഒത്തിരി സന്തോഷം എന്നായിരുന്നു ബിനീഷിന്റെ അമ്മച്ചി പ്രതികരിച്ചത്. താരയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ബിനീഷ് ചോദിച്ചിരുന്നു. ഒരുപാട് സന്തോഷം, ആഗ്രഹിച്ചിരുന്നൊരു ദിവസമാണ് ഇതെന്നായിരുന്നു താര പറഞ്ഞത്.

ബൈറ്റെടുക്കാനായി തള്ള് നടക്കുന്നത് അറിഞ്ഞെങ്കിലും ബിനീഷ് പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നു. ബാക്കി ഇനി റിസപക്ഷനില്‍ പറയാം. എല്ലാവരും അവിടേക്ക് വരണം. നിങ്ങളുടെയൊക്കെ പിന്തുണയാണ് ഞങ്ങളെ നയിക്കുന്നത് എന്നും ബിനീഷ് പറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ബിനീഷും താരയും വിവാഹിതരാവുന്നത്. ഫാന്‍ ഗേളായാണ് താര ബിനീഷിനെ പരിചയപ്പെടുന്നത്. പരിപാടികള്‍ക്കായി ബന്ധപ്പെടുന്നതിന് നമ്പര്‍ നല്‍കാറുണ്ടായിരുന്നു. അങ്ങനെ വിളിച്ച് സംസാരിച്ച് പരിചയപ്പെട്ടവരാണ്. അമ്മച്ചിയേയും താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ബിനീഷും താരയും വിവാഹിതരാവുന്നത്. ഫാന്‍ ഗേളായാണ് താര ബിനീഷിനെ പരിചയപ്പെടുന്നത്. പരിപാടികള്‍ക്കായി ബന്ധപ്പെടുന്നതിന് നമ്പര്‍ നല്‍കാറുണ്ടായിരുന്നു. അങ്ങനെ വിളിച്ച് സംസാരിച്ച് പരിചയപ്പെട്ടവരാണ്. അമ്മച്ചിയേയും താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് അമ്മച്ചി. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കിലേക്കും അമ്മച്ചി എത്തിയിരുന്നു. സ്‌പെഷല്‍ മീന്‍ കറിയുമായാണ് വന്നത്. അത് എനിക്ക് മിസായെന്ന് ഉല്ലാസ് പന്തളം പറഞ്ഞിരുന്നു.

അമ്മച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം, ഇതുവരെയുള്ള പ്രാര്‍ത്ഥനകളെല്ലാം ഇതിന് വേണ്ടിയായിരുന്നു. ആ സന്തോഷത്തെക്കുറിച്ചായിരുന്നു ബിനീഷിന്റെ സുഹൃത്തുക്കളെല്ലാം പറഞ്ഞത്. തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും അമ്മച്ചിയും സജീവമായിരുന്നു. വിവാഹം കഴിഞ്ഞു, അടുത്ത ആഗ്രഹം അവനൊരു വീട് വെക്കുന്നതാണ്. അതേക്കുറിച്ചും അമ്മച്ചി ബിനീഷിനോട് പറയുന്നുണ്ടായിരുന്നു. കല്യാണം ഗ്രാന്റായി നടത്തിയതല്ലേ, വീട് കുറച്ച് കഴിഞ്ഞാവാം എന്നായിരുന്നു ബിനീഷ് പറഞ്ഞത്. വ്‌ളോഗിലൂടെയായി വിശേഷം പങ്കുവെക്കുന്നതിനിടയിലായിരുന്നു ഇവര്‍ വീടിനെക്കുറിച്ച് സംസാരിച്ചത്.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X