കാണുന്നവരെ പൊട്ടനാക്കരുത്! അമ്മച്ചിയെ വെച്ചും പ്രഹസനം! ബിനീഷിനും താരയ്ക്കും വിമര്‍ശനം
അടുത്തിടെയായിരുന്നു ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായത്. പെണ്ണ് കാണാന്‍ പോയതും, എന്‍ഗേജ്‌മെന്റും, വിവാഹവും, വിരുന്നും അടക്കം എല്ലാ വിശേഷങ്ങളും വ്‌ളോഗിലൂടെ കാണിച്ചിരുന്നു. മകന്റെ വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു അമ്മച്ചി പറഞ്ഞത്. ഞങ്ങളെ അറിയുന്നവര്‍ക്കെല്ലാം അതറിയാം. നേര്‍ച്ചകളും പ്രാര്‍ത്ഥനകളുമൊക്കെയായി കാത്തിരിക്കുകയായിരുന്നു അമ്മച്ചി. സൗഹൃദമായി തുടങ്ങിയ ബന്ധമായിരുന്നു ബിനീഷിന്റെയും താരയുടെയും. പിന്നീടത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. സഹപ്രവര്‍ത്തകരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇളയ മകളെന്നാണ് താരയെക്കുറിച്ച് അമ്മച്ചി പറയാറുള്ളത്. താരയുമായി പെട്ടെന്ന് കൂട്ടായിരുന്നു. പോവുന്നിടത്തെല്ലാം ബിനീഷും താരയും അമ്മച്ചിയേയും കൂടെ കൂട്ടുന്നുണ്ട്. താരയ്ക്ക് പിന്നാലെയായി കുടുംബത്തിലേക്ക് ഒതു അതിഥി കൂടി എത്തിയിരിക്കുകയാണ്. അതേക്കുറിച്ചായിരുന്നു പുതിയ വീഡിയോ.
ഈ കുടുംബത്തിലേക്ക് ഒരംഗത്തിനെ കൂടി ഞങ്ങള്‍ കൊണ്ടുവരാന്‍ പോവുകയാണ്. പതിവുപോലെ പ്രാര്‍ത്ഥിച്ചാണ് അമ്മച്ചി പോയത്. എന്താണെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല. ബാഗില്‍ കുറേ പൈസയൊക്കെ എടുത്തിട്ടുണ്ട്. താരയ്ക്ക് വേണ്ടിയാണ് വാങ്ങിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇഷ്ടമുള്ളത് ഏതാണെന്ന് വെച്ചാല്‍ നോക്കി എടുത്തോളുക എന്നായിരുന്നു താരയോട് അമ്മച്ചി പറഞ്ഞത്. രണ്ടുപേര്‍ക്കും ഓടിക്കാന്‍ പറ്റുന്നത് മതിയെന്നായിരുന്നു താര പറഞ്ഞത്. എല്ലാം ഞാന്‍ നേരത്തെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടെന്നായിരുന്നു അമ്മച്ചി പറഞ്ഞത്. ചെറിയ ചെറിയ പൈസയൊക്കെ കൂട്ടി വെച്ചാണ് അമ്മച്ചി ഇത് വാങ്ങിയത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

ആടിനെ പട്ടിയാക്കരുത് ടീമേ, പറഞ്ഞ് തുടങ്ങിയപ്പോഴേ മനസിലായി പ്രമോഷന്‍ വീഡിയോ ആണെന്ന്. വെറുതെ ഓവറാക്കുന്നതിനെന്തിനാണ്. ഉള്ളതുപോലെയങ്ങ് കാണിച്ചാല്‍ പോരെ. ഷോ കാണിക്കുന്നത് ഓവറാണ്. നിങ്ങളെ ഒരുപാട് ഇഷ്ടത്തോടെ കാണുന്ന പ്രേക്ഷകരെ ഒരുമാതി ആക്കരുത്. അത്രയേ പറയാനുള്ളൂ. ഇനിയെങ്കിലും നോര്‍മല്‍ വീഡിയോ ചെയ്യൂ. അമ്മച്ചി സര്‍പ്രൈസായി മേടിച്ച് കൊടുക്കാന്‍ ഷോറൂമില്‍ വന്നു. ബട്ട്, ഓണറിനെ പരിചയപ്പെടുത്തിയത് ടീമിന്. എന്നിട്ട് വീഡിയോയില്‍ ഒന്നുമറിയാത്ത പോലെ പൊട്ടന്‍ കളി. സ്‌ക്രിപ്റ്റ് കുറച്ചുകൂടെ നന്നാക്കാനുണ്ട് ടീമേ. ടീം ഇപ്പോള്‍ ഓവര്‍ ആക്ടിംഗാണ്. മുഴുവന്‍ പ്രമോഷന്‍ തന്നെ. അതും അമ്മച്ചി ആരും അറിയാതെ പോയി വണ്ടി ബുക്ക് ചെയ്തു. പറയുമ്പോള്‍ ഒരു ലോജിക്ക് വേണ്ടേ. കാറില്‍ കേറിയപ്പോള്‍ പറഞ്ഞില്ലേ, തുടങ്ങി മുഴുവന്‍ പ്രതികരണങ്ങളും നെഗറ്റീവായിരുന്നു.
എവിടെയും തനിച്ച് പോവാത്ത അമ്മച്ചി ആരും അറിയാതെ വണ്ടി ബുക്ക് ചെയ്തു. എന്നിട്ട് ഷോപ്പിലെ ആരെയും അമ്മച്ചി അറിയില്ല. നല്ല ആർട്ടിഫിഷ്യലായിട്ടുണ്ട്. തിരക്കഥ നന്നായില്ല. അമ്മച്ചിക്ക് മാത്രം അറിയാമത്രേ. പ്രൊമോഷൻ വീഡിയോ ആണെന്ന് ആർക്കും പിടികിട്ടിയില്ല. ടീമേ, ഇത് പ്രൊമോഷനാണെന്ന് നിങ്ങൾക്കും അറിയാം, കാണുന്ന ഞങ്ങൾക്കും അറിയാം. സ്ക്രിപ്റ്റ് ഉണ്ടാക്കിയപ്പോൾ കാണുന്ന ഞങ്ങൾ മണ്ടരല്ല എന്ന് മനസ്സിലാക്കി ചെയ്യണം ആയിരുന്നു. ഡയറക്റ്റ് പ്രമോഷൻ രീതിയിൽ ചെയ്യൂ. അതാണ് നല്ലത്. അമ്മച്ചിയെ വെച്ചും പ്രമോഷൻ തുടങ്ങിയല്ലേ, ഇതിപ്പോൾ നിങ്ങളും പൊട്ടൻ കളിക്കുന്നു. എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.


Click it and Unblock the Notifications











