അമ്മച്ചി താരയെ സമ്മര്‍ദ്ദത്തിലാക്കരുത്! സ്വന്തം വീട്ടിലേക്കല്ലേ പോയത്! ഇത്ര കരയാനെന്തിരിക്കുന്നു! ചോദ്യങ്ങള്‍

അടുത്തിടെയായിരുന്നു ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായത്. വിവാഹത്തിന് തൊട്ടുമുന്നെയായിരുന്നു പ്രണയം പരസ്യമാക്കിയത്. ആറ് വര്‍ഷത്തെ ബന്ധത്തിന് ശേഷമായിരുന്നു താരയും ബിനീഷും വിവാഹിതരായത്. വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ടായിരുന്നു ബിനീഷ്. താരയും വ്‌ളോഗില്‍ സജീവമാണ്. നേരത്തെ മുതല്‍ അമ്മച്ചിയും ബിനീഷിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവിടേക്ക് വരുമ്പോള്‍ പലഹാരങ്ങളൊന്നും കൊണ്ടുവരരുത്. മകളെ കാണാന്‍ വരുമ്പോള്‍ പലഹാരം വേണമെന്നില്ലല്ലോ എന്നായിരുന്നു അമ്മച്ചി താരയുടെ വീട്ടുകാരോട് പറഞ്ഞത്.

വിവാഹ ശേഷം വിരുന്നിനായി താരയുടെ വീട്ടിലേക്ക് പോവുന്നതായിരുന്നു പുതിയ വീഡിയോയിലൂടെ കാണിച്ചത്.ഒരുഗ്രാമം തന്നെ നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്നായിരുന്നു താര ബിനീഷിനോട് പറഞ്ഞത്. പെണ്ണുകാണല്‍ സമയത്ത് തന്നെ അത് കണ്ടെന്നായിരുന്നു ബിനീഷിന്റെ കമന്റ്. താരയെ യാത്രയാക്കുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു അമ്മച്ചി. ആകെ നാലഞ്ച് ദിവസമായിട്ടല്ലേയുള്ളൂ അമ്മച്ചി എന്നായിരുന്നു ബിനീഷ് പറഞ്ഞത്. അമ്മച്ചി കരഞ്ഞത് കൊണ്ട് എനിക്കും സങ്കടമുണ്ടെന്നായിരുന്നു ബിനീഷ് പറഞ്ഞത്. താര വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് അമ്മച്ചിക്ക് വിഷമമാണ്.

Bineesh Bastin  and Thara shared a new video
Photo Credit: Bineesh Bastin / Facebook

ഭയങ്കര സന്തോഷത്തോടെയായിരുന്നു താരയും ബിനീഷും വിശേഷങ്ങള്‍ പങ്കുവെച്ചത്. താരയ്ക്ക് ഭയങ്കര സന്തോഷമാണ്. എനിക്കത്ര സന്തോഷമൊന്നുമില്ലെന്നായിരുന്നു അമ്മച്ചിയുടെ കമന്റ്. താരയുടെ അപ്പനും, അമ്മയും, സഹോദരനുമൊക്കെ വരുന്നുണ്ട്. ഇനി നാല് ദിവസം കഴിഞ്ഞേ വരൂ, എനിക്കത് നാല് വര്‍ഷം പോലെയാണ്, അവര്‍ക്ക് സന്തോഷം എന്നായിരുന്നു അമ്മ പറഞ്ഞത്. വേഗം വരണേയെന്ന് പറഞ്ഞോണ്ടിരിക്കുകയാണ് അമ്മച്ചി. കരയണ്ട, ഞങ്ങളുടെ കൂട്ടത്തില്‍ പോരൂയെന്ന് പറഞ്ഞപ്പോള്‍ ഇല്ല, മോള്‍ പോയിട്ട് വാ എന്നായിരുന്നു മറുപടി.

താരയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് സങ്കടം വരും. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ തന്നെ ചായ തരും. കഴിക്കാനെന്താണ് വേണ്ടതെന്നൊക്കെ ചോദിക്കും. ഇവര്‍ ഒരു യാത്ര പോയിരുന്നു അടുത്തിടെ. പോവുമ്പോള്‍ അമ്മച്ചി ഭക്ഷണം കഴിക്കണം കേട്ടോ എന്ന് പറഞ്ഞിരുന്നു. പോയി വന്നപ്പോള്‍ ആദ്യം ചോദിച്ചത് അമ്മച്ചി ഭക്ഷണം കഴിച്ചോ, ഞാന്‍ എടുത്ത തരട്ടെ എന്നായിരുന്നു. കഴിച്ചെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല. എനിക്ക് എന്തെങ്കിലും അസുഖം വന്നാല്‍ പഴംപൊരി മതി. ഇന്നലെ പഴംപൊരി മേടിച്ച് തന്നു. ഞാന്‍ ഇപ്പോള്‍ അടുക്കളയില്‍ കയറുന്നത് കുറവാണ്. കുറവുകളൊക്കെയുണ്ടെങ്കിലും മകള്‍ അതെല്ലാം സെറ്റാക്കിക്കോളും എന്നായിരുന്നു അമ്മച്ചി പറഞ്ഞത്. മൂത്ത മകള്‍ ഇവിടെ വന്നതിന് ശേഷമാണ് എല്ലാം പഠിച്ചത്.

മന്ത്രകോടിയും താര വീഡിയോയില്‍ കാണിച്ചിരുന്നു. നന്നായിട്ടുണ്ടെന്നായിരുന്നു അമ്മച്ചി പറഞ്ഞത്. അവിടുന്ന് ആള്‍ക്കാര്‍ വന്നാണ് കൂട്ടിക്കൊണ്ട് പോവുന്നത്. തിരിച്ച് ഇവരെ കൂട്ടാനായി ചേട്ടനും ചേച്ചിയും പോവും ഇനി വന്നാല്‍ ഇവിടെ തന്നെ നില്‍ക്കണം. എനിക്ക് ചായ തരാനും, അമ്മച്ചി കഴിച്ചോ എന്ന് ചോദിക്കാനുമൊക്കെ എനിക്കൊരാളുണ്ട് ഇപ്പോള്‍. അതിലൊരുപാട് സന്തോഷമുണ്ട്. ഇനി ചടങ്ങ് തീര്‍ക്കണമല്ലോ. പോയിട്ട് ഒരു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ല. എന്നാല്‍ നിങ്ങളുടെ ഇഷ്ടം പോലെ എന്നായിരുന്നു അമ്മച്ചി പറഞ്ഞത്. അമ്മച്ചി എപ്പോഴും ഓരോന്ന് കഴിക്കാന്‍ കൊണ്ടുവരും. അങ്ങനെയാണ് ഞാന്‍ തടിയനായതെന്നായിരുന്നു ബിനീഷിന്റെ കമന്റ്.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X