ടൈല്‍ പണിക്ക് പോയ കോളേജില്‍ ഗസ്റ്റ്! വിജയിനൊപ്പം അഭിനയിച്ച ശേഷം സംഭവിച്ചതിനെക്കുറിച്ച് ബിനീഷ്

വിജയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലരായിരിക്കുകയാണ് ഉണ്ണിക്കണനും ബിനീഷ് ബാസ്റ്റിനും. വ്‌ളോഗിലൂടെയായി ബിനീഷായിരുന്നു വിജയിനെക്കുറിച്ച് ആദ്യം സംസാരിച്ചത്. ഒരു ജിമ്മിന്റെ ഉദ്ഘാടനത്തിനായി ഉണ്ണിക്കണ്ണന്റെ നാട്ടിലേക്ക് വന്നിരിക്കുകയാണ്. വിജയ് കാരണം രക്ഷപ്പെട്ട രണ്ടുപേരാണ് ഈ ഇരിക്കുന്നത്. ഞാനാണ് ആദ്യം രക്ഷപ്പെട്ടത്. ടൈലിന്റെ പണിക്ക് പോയിരുന്നു ഞാന്‍.

ജൂനിയര്‍ ആര്‍ടിസ്റ്റായും, ഗുണ്ടയായുമൊക്കെ ഒരുപാട് പടങ്ങളില്‍ അഭിനയിച്ചിരുന്നു. അതിന് ശേഷമായിരുന്നു തെരിയില്‍ അഭിനയിച്ചത്. ഗെറ്റപ്പ് പുറത്ത് പോവാതെയിരിക്കാനായി അവര്‍ ഫോട്ടോയൊന്നും എടുക്കാന്‍ സമ്മതിച്ചിരുന്നില്ല. അവസാന ദിവസം ഫോട്ടോ എടുത്തപ്പോള്‍ റിലീസ് കഴിഞ്ഞാലേ തരൂ എന്ന് പറഞ്ഞിരുന്നു. വിജയ് സാറിന്റെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ ഇന്റര്‍വ്യൂ കൊടുക്കാമോയെന്ന് മാധ്യമങ്ങളോട് ചോദിച്ചപ്പോള്‍ അവര്‍ കളിയാക്കി, ഫോട്ടോയോ, വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ തെളിവിനായി.

Bineesh Bastin about Vijay
Photo Credit: Bineesh Bastin / Facebook

ഇതുപോലെ പണ്ടൊരാള്‍ വന്ന് ഷാരൂഖ് ഖാന്റെ പടത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ അയാളില്ലായിരുന്നു. വിജയുടെ പടത്തില്‍ അഭിനയിച്ചെന്ന് പറഞ്ഞപ്പോള്‍ വിജയ് ഫാന്‍സ് പോലും വിശ്വസിച്ചില്ല. ഫോട്ടോയും കാര്യങ്ങളുമൊക്കെ കിട്ടിക്കഴിഞ്ഞപ്പോളാണ് ഞാന്‍ ഈ പടത്തില്‍ ഉണ്ടെന്ന് അവര്‍ക്ക് മനസിലായത്. ഫാന്‍സ് ഷോ കഴിഞ്ഞപ്പോഴും ഞാന്‍ പണിക്ക് പോയിരുന്നു. അന്നേരം എല്ലാവരും വന്ന് വിജയുടെ കൂടെ അഭിനയിച്ച വില്ലന്‍ എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു. അന്ന് നിര്‍ത്തിയതാണ് ടൈല്‍ പണി. ഷൂട്ടിംഗില്ലാത്ത ടൈമിലായിരുന്നു ടൈല്‍ പണിക്ക് പോയിരുന്നത്. അന്ന് ചാനലില്‍ വന്ന വാര്‍ത്തയുടെ ക്ലിപ്പിംഗും ബിനീഷ് കാണിച്ചിരുന്നു.

പത്താം ക്ലാസ് തോറ്റ ആളാണ് ഞാന്‍. ഇന്നിപ്പോള്‍ ഞാന്‍ പോവാത്ത കോളേജുകളില്ല. ടൈല്‍ പണിക്ക് പോയ കോളേജില്‍ പിന്നീട് ഗസ്റ്റായും പോയിരുന്നു. 175 ഓളം കോളേജുകളില്‍ പോയിട്ടുണ്ട്. വിജയ് സാറിന്റെ സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രമാണ് സ്റ്റാര്‍ മാജിക്കിലേക്ക് വിളിച്ചത്. എന്റെ കഥയും ഉണ്ണിക്കണ്ണന്റെ കഥയും ഒരുപോലെയാണ്. സാറിന്റെ കൂടെ 20 ദിവസമുണ്ടായതാണ് ഞാന്‍. അവസാനമാണ് ഫോട്ടോ കിട്ടിയത്.എന്റെ തലവര മാറ്റിയ കൂടിക്കാഴ്ചയാണ് വിജയ് സാറുമായിട്ടുള്ളതെന്നായിരുന്നു ഉണ്ണിക്കണ്ണനും പറഞ്ഞത്.

മരിക്കാന്‍ വരെ പോയതായിരുന്നു. അതിനിടയിലായിരുന്നു വിജയ് സാറിനെ കാണുന്നത്. പണിയെടുത്താല്‍ ഇന്നല്ലെങ്കില്‍ നാളെ വിജയം കാണും. ടൈല്‍ പണിയെടുത്ത് ഞാനൊരു സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കായിരുന്നു വാങ്ങിച്ചത്. കാറിലൊക്കെ ആളുകള്‍ പോവുന്നത് കാണുമ്പോള്‍ ആഗ്രഹമുണ്ടായിരുന്നു എനിക്കും. ആദ്യം കാര്‍ വാങ്ങിച്ചപ്പോള്‍ പുറകില്‍ വിജയ് സാറിന്റെ ഫോട്ടോയുണ്ടായിരുന്നു. സാമ്പത്തികവര്‍ധനവും, ജീവിതത്തിലൊരു നേട്ടവുമൊക്കെയുണ്ടെങ്കില്‍ അത് വിജയ് സാറിനൊപ്പം അഭിനയിച്ചപ്പോഴാണെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഈ ലുക്ക് നിലനിര്‍ത്തണം, ഈ സിനിമയില്‍ എന്തായാലും അഭിനയിക്കണം. ബാസ്റ്റിന്‍ എന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. ഈ സിനിമയ്ക്ക് ശേഷം ലൈഫ് മാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ തന്നെയായിരുന്നു നടന്നതും.

ഞാന്‍ കുറേ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. വിജയ് സാറിനെ കാണാനായി കുറേ പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. വീടിന് മുന്നില്‍ പേപ്പര്‍ വരെ വിരിച്ച് ഇരുന്നിട്ടുണ്ട്. പോലീസുകാര്‍ വന്നിട്ട് എഴുന്നേറ്റ് പൊക്കോളാന്‍ പറയും. കേരളത്തിലേക്ക് വന്നപ്പോഴെല്ലാം കാണാനായി ശ്രമിച്ചിരുന്നു. കാണുന്നത് വരെ ഈ ശ്രമം തുടരുമെന്നായിരുന്നു മനസില്‍. അങ്ങനെയാണ് ആ ശ്രമം ലക്ഷ്യം കണ്ടതെന്നും ഉണ്ണിക്കണ്ണന്‍ പറഞ്ഞത്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X