ആ പാവം എത്ര നേരം കാത്തിരുന്നു! നാത്തൂനെങ്കിലും വിളിക്കാമായിരുന്നു! പെണ്ണുകാണലിനിടെ സംഭവിച്ചത്‌

സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ജീവിതം മാറിയ താരങ്ങളേറെയാണ്. രസകരമായ ഗെയിമുകളും, കലാപ്രകടനങ്ങളും മാത്രമല്ല താരങ്ങളെ അടുത്തറിയാനുള്ളൊരു വേദി കൂടിയായിരുന്നു അത്. ടീമേ എന്ന വിളിയുമായി സ്റ്റാര്‍ മാജിക്കിലെത്തിയ ബിനീഷിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയാണ്. പാട്ടിനും, ഡാന്‍സിനുമെല്ലാം കൂടാറുണ്ട് ബിനീഷ്. സ്വന്തമായി വരികളുണ്ടാക്കി പാടുന്ന ടീമിനെ സഹതാരങ്ങള്‍ വരെ കളിയാക്കാറുണ്ട്. ജീവിത വിശേഷങ്ങളും അദ്ദേഹം ഷോയിലൂടെ പങ്കിടാറുണ്ടായിരുന്നു. കുക്കിംഗ് വ്‌ളോഗിലൊക്കെയായി ബിനീഷിന്റെ അമ്മച്ചിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകന്റെ വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്ന് അമ്മച്ചി പറഞ്ഞിരുന്നു. പറ്റിയ ആളെ കണ്ടുമുട്ടിയെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും അടുത്തിടെ ബിനീഷ് പറഞ്ഞിരുന്നു.

പെണ്ണുകാണാന്‍ പോയതിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ബിനീഷ് ഇപ്പോള്‍. നീ ഒരു പെണ്ണ് കെട്ടൂ എന്ന് കുറേ നാളായി എല്ലാവരും പറയുന്നു. ചേച്ചിക്കും അളിയനും, മകനുമൊപ്പമായാണ് പെണ്ണിന്റെ വീട്ടിലേക്ക് പോയത്. അത്രയും ദൂരെ യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍ ഞാന്‍ പോവുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങളുടെ കൂടെ വേണെ എന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഏതൊരു നല്ല കാര്യത്തിന് പോവുമ്പോഴും മഴ നല്ലതാണെന്നാണ് പറയുന്നത്. ഞങ്ങള്‍ ഇറങ്ങുമ്പോഴും നല്ല മഴയായിരുന്നു. അമ്മച്ചിയുടെ പ്രാര്‍ത്ഥന ഉള്ളപ്പോള്‍ തന്നെ എല്ലാം നല്ലതായിരിക്കും എന്നായിരുന്നു ബിനീഷിന്റെ കമന്റ്.

Bineesh Bastin wedding
Photo Credit: Bineesh Bastin / Facebook

നീണ്ട യാത്രയ്‌ക്കൊടുവിലായാണ് ബിനീഷും കുടുംബവും പെണ്‍വീട്ടിലേക്ക് എത്തിയത്. അവിടെ കുറേ കുട്ടിപ്പട്ടാളങ്ങളൊക്കെയുണ്ടായിരുന്നു. നേരത്തെ ഒരുപാട് സംസാരിച്ചിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഈ സമയം കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. ഒരു ഗ്രാമം മുഴുവനും എന്നെ കാത്തിരിക്കുകയായിരുന്നു അവിടെ. സിനിമാഷൂട്ടിംഗിനൊക്കെ വന്നത് പോലെയുള്ള അവസ്ഥയായിരുന്നു. ഒരുപാട് പേരെ പരിചയപ്പെടുത്തി തന്നിരുന്നു. എന്തായാലും നല്ലൊരു അനുഭവമായെന്നായിരുന്നു ബിനീഷ് പറഞ്ഞത്. സഹോദരങ്ങളും സന്തോഷം പങ്കുവെച്ചിരുന്നു. പെണ്ണുകാണലിന് ശേഷമായി അവര്‍ ഇങ്ങോട്ടേക്ക് ഞങ്ങളുടെ വീട് കാണാനായി വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷമായി താരയും ബിനീഷും പരസ്പരം അറിയുന്നവരാണ്. ഫാന്‍ ഗേള്‍ എന്ന് പറഞ്ഞ് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സാധാരണക്കാരിയായിരിക്കണം ജീവിത പങ്കാളി എന്നാഗ്രഹിച്ചിരുന്നു. തുടക്കത്തിലൊക്കെ വിവാഹ ആലോചനകള്‍ വരുമ്പോള്‍ ഒഴിവാക്കി വിടുമായിരുന്നു. അമ്മച്ചിയോട് പിന്നീടാണ് താരയെക്കുറിച്ച് പറഞ്ഞത്. എന്റെ കല്യാണം കാണണമെന്ന് എപ്പോഴും പറയാറുണ്ട് അമ്മച്ചി. വീഡിയോ കാണുന്നവര്‍ വരെ എന്നാണ് ബിനീഷേ വിവാഹം എന്നാണ് ചോദിക്കുന്നത്. കാലങ്ങളായി കേട്ട് തുടങ്ങിയ ചോദ്യത്തിന് അവസാനമായിരിക്കുകയാണെന്നും നേരത്തെ ബിനീഷ് പറഞ്ഞിരുന്നു.

അമ്മച്ചിയുടെ പ്രാര്‍ത്ഥന കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു. ഏത് പെണ്ണ് വന്നാലും അമ്മച്ചിയെ വെറുക്കരുത്, അതേ പറയാനുള്ളൂ. ആദ്യം തന്നെ പെണ്ണിനെ വിളിക്കാമായിരുന്നു. എത്ര നേരമാണ് ആ പാവം കാത്തിരുന്നത്. സഹോദരിക്കെങ്കിലും പെണ്ണിനെ വിളിക്കാന്‍ പറയാമായിരുന്നു. കല്യാണം കഴിഞ്ഞ് വിരുന്നിന് പോവുമ്പോള്‍ കുറേ പൊതി വാങ്ങേണ്ടി വരുമല്ലോ. പെണ്ണ് കിട്ടുന്നില്ലെന്ന് പറഞ്ഞ് കളിയാക്കിവരെ നാണിപ്പിക്കുന്ന തരത്തിലൊരു പെണ്ണുകാഴ്ച. താര പെന്തക്കോസ്താണോ എന്ന് ചോദിച്ചവരോട് നിങ്ങള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നായിരുന്നു ചോദ്യം.

More from Filmibeat

Read more about: bineesh bastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X