വീട്ടിലൊരു വെളിച്ചം വന്നു! അമ്മച്ചി ആഗ്രഹിച്ചത് കിട്ടി! താര വന്ന ശേഷമുള്ള ലൈഫിനെക്കുറിച്ച് ബിനീഷ്
എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ഡയറക്ടറിനോട് ഞാന്‍ അങ്ങോട്ട് പോയി അവസരം ചോദിച്ചതാണ്. തൃശൂരില്‍ വെച്ചൊരു പരിപാടി നടക്കുമ്പോഴായിരുന്നു അനൂപ് സാറിനെയും, ലക്ഷ്മി നക്ഷത്രയേയും കാണുന്നത്. എനിക്കൊരു ചാന്‍സ് തരുമോയെന്ന് ചോദിച്ചു. പിറ്റേ ദിവസം തന്നെ എനിക്ക് വിളി വന്നു. ഏതോ ആര്‍ടിസ്റ്റിന്റെ പകരമായാണ് വിളിച്ചത്. എന്റെ ജീവിതത്തിലെ വലിയ ടേണിംഗ് പോയന്റാണ് സ്റ്റാര്‍ മാജിക്. അവിടെ വന്നതിന് ശേഷമാണ് സ്‌റ്റേജില്‍ സംസാരിക്കാന്‍ പഠിക്കുന്നത്. വിദേശത്തൊന്നും പോവാത്ത ഞാന്‍ ഈ ഷോയ്ക്ക് ശേഷം ഒത്തിരി സ്ഥലങ്ങളിലേക്ക് പോയി. എന്നെ കൂടെക്കൂട്ടാന്‍ ഉല്ലാസേട്ടന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അനൂപേട്ടന്‍ അങ്ങനെ പെട്ടെന്ന് ആരുമായും അടുക്കുന്ന കൂട്ടത്തിലല്ല. അഞ്ചാറ് മാസമെടുത്താണ് ഞാനുമായി അടുത്തത്. ആദ്യമൊക്കെ ആളില്ലാത്തപ്പോഴായിരുന്നു വിളിച്ചിരുന്നത്.
കേരളത്തിലെ ഏറ്റവും നല്ല കലാകാരന്‍മാരുടെ ലിസ്‌റ്റെടുത്താല്‍, അവര്‍ നില്‍ക്കുന്ന സ്‌റ്റേജിലാണ് ഞാനും നില്‍ക്കുന്നത്. ഞാന്‍ അത്ര വലിയ ആളല്ലാതെയിരുന്നിട്ട് പോലും എന്നെയും കൂടെച്ചേര്‍ത്തു. ആരും പുറകോട്ടാക്കിയിട്ടൊന്നുമില്ല. എല്ലാവരും മുന്നിലേക്ക് കൈപിടിച്ച് വിട്ടിട്ടേയുള്ളൂ. പൊക്കം കൂടിയതായത് കൊണ്ട് അറ്റത്തായിരുന്നു ആദ്യമൊക്കെ. പിന്നെ ലക്ഷ്മിയുടെ അരികില്‍ വരെയെത്തിയെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഉദ്ഘാടനങ്ങളിലേക്കൊക്കെ പോവുമ്പോള്‍ എല്ലാവരും ചോദിക്കാറുള്ളത് സ്റ്റാര്‍ മാജിക് എന്തിനാണ് നിര്‍ത്തിയതെന്നാണ്.

കല്യാണം കഴിഞ്ഞ ശേഷം നല്ല മാറ്റങ്ങളാണ് വന്നത്. സിംഗിള്‍ ലൈഫ് വേറെയൊരു ലൈഫാണ്. പൊതുവെ വീട്ടില്‍ ഇരിക്കാറില്ലായിരുന്നു. രാത്രിയാണ് വീട്ടില്‍ കയറുന്നത്. ഇപ്പോള്‍ പരിപാടിയൊക്കെയുണ്ടെങ്കില്‍ മാത്രമാണ് പുറത്തേക്ക് പോവുന്നത്. എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളിലൊന്നായിരുന്നു ഈ വിവാഹം. അമ്മച്ചി പള്ളിയില്‍ പോവുന്നത് തന്നെ ഇത് പ്രാര്‍ത്ഥിക്കാനായിരുന്നു. ഞങ്ങളുടെ പള്ളിയില്‍ ഏറ്റവും കൂടുതല്‍ കുര്‍ബാന കൂടിയിട്ടുള്ളത് അമ്മച്ചിയായിരിക്കും. എന്റെയും ജ്യേഷ്ഠന്റെയും വിവാഹമായിരുന്നു അമ്മച്ചിയുടെ വലിയ ആഗ്രഹം.
പ്രണയവിവാഹമായിരുന്നു. അഞ്ച് വര്‍ഷമായി അറിയാവുന്ന കുട്ടിയാണ് താര. ഭാര്യയായി വരുന്ന പെണ്‍കുട്ടി അമ്മച്ചിയുമായി സിങ്കാവുമോയെന്ന കാര്യത്തില്‍ ടെന്‍ഷനായിരുന്നു എനിക്ക്. ഇപ്പോള്‍ എന്നേക്കാളും അറ്റാച്ച്‌മെന്റ് അവള്‍ക്കായി. നന്നായി കെയര്‍ ചെയ്യുന്ന കുട്ടിയാണ് താര. കൃത്യസമയത്ത് ഭക്ഷണമൊക്കെ കഴിക്കും. രാത്രി ഒരുമണി വരെ ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ ഒന്‍പതര വരെയൊക്കെയേ ഉപയോഗിക്കുന്നുള്ളൂ. പാര്‍ട്‌നറിന്റെ താല്‍പര്യങ്ങളും കൂടി പരിഗണിക്കണമല്ലോ. ഞാന്‍ കലാകാരനാണെന്ന് അറിഞ്ഞ് തന്നെയാണ് താര ജീവിതത്തിലേക്ക് വന്നത്. അങ്ങനെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ചെറിയ സൗന്ദര്യപിണക്കമൊക്കെ വന്നാല്‍ അധികം ദൈര്‍ഘ്യമുണ്ടാവാറില്ല. അമ്മച്ചിയായിരുന്നു നേരത്തെ എപ്പോഴും അടുക്കളയില്‍. താര വന്നപ്പോള്‍ വീട്ടിലേക്ക് പ്രകാശം വന്നത് പോലെയാണ്.
ഞാനും ചേട്ടനും അങ്ങനെയധികം സംസാരിക്കാറില്ലായിരുന്നു. ബഹുമാനം കൊണ്ടാണ്. കാര്യപ്പെട്ട വിഷയമാണെങ്കില്‍ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. താര വന്നതോടെ അതൊക്കെ മാറി. ഡൈനിംഗ് ടേബിളില്‍ ഒന്നിച്ചിരുന്ന് എല്ലാവരും വര്‍ത്തമാനം പറയും. ഞാന്‍ ആഗ്രഹിച്ചിരുന്ന പോലെയുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍. നേരത്തെയൊക്കെ പുറത്ത് പോയാല്‍വൈകിയേ തിരിച്ച് കയറാറുള്ളൂ. ഇപ്പോള്‍ വിളി വരും, എവിടെയാണെന്ന് ചോദിച്ച്.
ഉല്ലാസേട്ടന്‍ താരയുടെ വീട്ടിലെ ഫംഗ്ക്ഷന് വന്നത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും സങ്കടം വന്നു. അങ്ങനെ കരഞ്ഞുപോയതാണ്. എപ്പോഴും ആളുകളെ ചിരിപ്പിക്കുന്ന ഉല്ലാസേട്ടനെയാണ് കാണാറുള്ളത്. തീരെ വയ്യാതെയിരുന്ന അവസ്ഥയില്‍ ആളെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. അന്ന് ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞതാണ്. എന്റെ വീട്ടിലെയൊരു അംഗമാണ് ഉല്ലാസേട്ടന്‍ എന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഉല്ലാസേട്ടന്‍ എന്തിനാണ് വീഡിയോയില്‍ നിന്നത്. ഇങ്ങനെയല്ല ആളുകള്‍ ഉല്ലാസേട്ടനെ കാണേണ്ടത് എന്ന് പറഞ്ഞ് ഞാന്‍ വിളിച്ചിരുന്നു. പക്ഷേ, അത് ഭയങ്കര പോസിറ്റീവായി. ആളുകളെ അറിയിക്കാതിരുന്നെങ്കില്‍ ഇത്രയും പെട്ടെന്നുള്ള റിക്കവറി കാണാനാവുമായിരുന്നില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.


Click it and Unblock the Notifications