കല്യാണം കഴിഞ്ഞതോടെ വീട്ടിലും മാറ്റങ്ങള്‍! അമ്മച്ചി അനുസരിക്കുന്നില്ലെന്ന് പരിഭവം! വൈറലായി വീഡിയോ
താരയും അമ്മച്ചിയുമാണ് ഇപ്പോള്‍ ബിനീഷ് ബാസ്റ്റിന്റെ വ്‌ളോഗിലെ താരങ്ങള്‍. തുടക്കം മുതലേ തന്നെ അമ്മച്ചിയെ ബിനീഷ് പരിചയപ്പെടുത്തിയതാണ്. വ്യത്യസ്തമായ ഭക്ഷണങ്ങളാണ് അമ്മച്ചിയുണ്ടാക്കുന്നത്. മീന്‍കറിയുണ്ടാക്കുന്ന കാര്യത്തില്‍ അമ്മച്ചി പുലിയാണെന്ന് ബിനീഷ് പറഞ്ഞിരുന്നു. അടൂരുകാരിയായ താര കൊച്ചിയിലെത്തിയതിന്റെ മാറ്റങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. മോള്‍ക്ക് എന്താണോ ഇഷ്ടം, എല്ലാം അതുപോലെ ചെയ്യാം. എന്നെയൊരു കൂട്ടുകാരിയെപ്പോലെ കണ്ടാല്‍ മതിയെന്നുമായിരുന്നു അമ്മച്ചി താരയോട് പറഞ്ഞത്. ബിനീഷിനെപ്പോലെ തന്നെ അമ്മച്ചിയേയും ചേര്‍ത്തുപിടിക്കുകയായിരുന്നു താര. വിവാഹ ശേഷമായി മകളെയും മരുമകനെയും കൂട്ടിയായിരുന്നു അമ്മച്ചി പള്ളിയില്‍ പോയത്. ആ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അമ്മച്ചിയെ എന്നും ഇങ്ങനെ കൂടെക്കൂട്ടണം, നല്ല രസമുണ്ട് ഇങ്ങനെ പോവുന്നത് കാണാന്‍. ഈ സന്തോഷം എന്നുമുണ്ടാവട്ടെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ബിനീഷിനെ ബിബി ചേട്ടന്‍ എന്നാണ് താര വിളിക്കുന്നത്. ചേട്ടനാണ് ഉച്ചയൂണിനായി ചാള കറിയുണ്ടാക്കിയത്. അമ്മച്ചിയോട് വിശ്രമിക്കാനായി പറഞ്ഞെങ്കിലും എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് നടക്കുകയാണെന്നായിരുന്നു താര പറഞ്ഞത്. വീട്ടുകാരെ മിസ് ചെയ്യുന്നതില്‍ സങ്കടമുണ്ട്. എന്നാലും ഇവിടെ ഹാപ്പിയാണ്. അമ്മച്ചിക്ക് എപ്പോഴും ജോലി ചെയ്യാനാണ് ഇഷ്ടം. മതി അമ്മച്ചി, അവിടെ പോയി ഇരുന്നോ എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങോട്ടേക്ക് തന്നെ വരും. ഇളയ മകള്‍ വന്നതുകൊണ്ട് എനിക്ക് നല്ല റെസ്റ്റുണ്ട്. എന്റെ സന്തോഷം ഞാന്‍ നിങ്ങളോടും പങ്കുവെക്കുന്നു. ഈ സന്തോഷം എന്നും നിലനില്‍ക്കണമെന്ന് നിങ്ങളെല്ലാം പ്രാര്‍ത്ഥിക്കണം എന്നും അമ്മച്ചി പറഞ്ഞിരുന്നു. താരയുണ്ടാക്കിയ ഭക്ഷണം കഴിച്ച് അഭിപ്രായം പറഞ്ഞത് അമ്മച്ചിയായിരുന്നു. കുറച്ച് വെന്തുപോയെങ്കിലും രണ്ടും കൂടി കഴിക്കാന്‍ നല്ലതാണെന്നായിരുന്നു അമ്മച്ചി പറഞ്ഞത്.

നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. അമ്മച്ചി പണി എടുത്ത് നടന്നോട്ടെ. അതാണ് എപ്പോഴും നല്ലത്. അമ്മച്ചിക്ക് പറ്റുന്ന പണികള്‍ ചെയ്ത് നടന്നോട്ടെ. അമ്മച്ചിക്ക് ഇഷ്ടമുള്ളത് ചെയ്ത് നടക്കും എന്നായിരുന്നു ബിനീഷിനും കമന്റുകള്‍ക്ക് മറുപടി നല്‍കിയത്. പാവം കൊച്ച്, മാറി നില്‍ക്കാതെ എന്തെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞ ആളോട് അതെ എന്നായിരുന്നു ബിനീഷിന്റെ മറുപടി. താര വന്നതോടെ വീഡിയോ കാണാന്‍ ത്രില്ലുണ്ട്. ഒരു കപ്പയും മീന്‍കറിയും ഉണ്ടാക്കിയിട്ട് എന്തെസ്സാം ഉപദേശങ്ങളാണ് കമന്റായിട്ട് ഓരോരുത്തര്‍ കൊടുക്കുന്നത്. പലരും പല രീതിയിലാണ് വെക്കുന്നത്. അത് കമന്‍സില്‍ തന്നെ കാണാം. പിന്നെന്തിനാണ് ചെറിയ കാര്യത്തിന് ഇത്ര വേവലാതിയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
അമ്മച്ചിയുടെ കഷ്ടപ്പാടൊക്കെ മാറുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല. നല്ലൊരു മോളെ കിട്ടിയതോടെ അമ്മച്ചിക്ക് ആശ്വാസമായില്ലേ. തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയോയുടെ താഴെയുള്ളത്. ഇനി അമ്മച്ചിക്ക് റെസ്റ്റ് കൊടുക്ക്. ടീമിനെ തീറ്റിപ്പോറ്റി അമ്മച്ചി തളര്‍ന്ന് എന്ന കമന്റിന് അമ്മച്ചിക്ക് ഇതൊക്കെ സന്തോഷമാണെന്നായിരുന്നു ബിനീഷിന്റെ മറുപടി. താര അമ്മയെ നന്നായി നോക്കുമെന്ന് ഈ വീഡിയോയിലൂടെ മനസിലായി എന്ന് പറഞ്ഞപ്പോള്‍ അവള്‍ മിടുക്കിയാണെന്നായിരുന്നു ബിനീഷിന്റെ മറുപടി.


Click it and Unblock the Notifications











