അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ കല്യാണ സമയത്ത് അങ്ങനെയാെരു പ്രശ്നമേ ഉണ്ടാവില്ലായിരുന്നു; ബിനു പപ്പു

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. മരിച്ചിട്ട് വർഷങ്ങളായിട്ടും നടൻ ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു. അത്രമാത്രം തമാശ നിറഞ്ഞ റോളുകൾ നടൻ ചെയ്തു. ഏയ് ഓട്ടോ, മിന്നാരം, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടന്റെ മിക്ക ഡയലോ​ഗുകളും പ്രേക്ഷകർക്ക് സുപരിചിതമാണ്. വ്യത്യസ്തമായ സംസാര ശൈലിയാണ് കുതിരവട്ടം പപ്പുവിനെ എന്നും തുണച്ചത്.

തേൻമാവിൻ കൊമ്പത്തിൽ കുറച്ച് സമയം മാത്രമേ നടനെ കാണുന്നുള്ളൂയെങ്കിലും നായികയുടെ അമ്മാവൻ കഥാപാത്രം നടൻ മികവുറ്റതാക്കി. ടാസ്കി വിളിയെടാ എന്ന ഡയലോ​ഗ് ഇന്നും പ്രേക്ഷകരിൽ ചിരി പടർത്തുന്നു. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പനും ഇന്ന് സിനിമാ രം​ഗത്താണ് പ്രവർത്തിക്കുന്നത്. 2014 ൽ പുറത്തിറങ്ങിയ ​ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ക്യാരക്ടർ റോളുകളിലൂടെയാണ് നടൻ ശ്രദ്ധ നേടിയത്.

Binu Pappu

സൗദി വെള്ളക്കയിലുൾപ്പെടെ ബിനു പപ്പു ചെയ്ത വേഷം പ്രേക്ഷക പ്രശംസ നേടി. ഇപ്പോഴിതാ ഐആം വിത്ത് ധന്യ വർമ്മ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമകൾക്കായി മാസങ്ങളോളം മാറി നിൽക്കുന്നത് മൂലം തന്റെ കുടുംബത്തെ മിസ് ചെയ്യുന്നെന്ന് ബിനു പപ്പു പറയുന്നു. അച്ഛനുണ്ടായിരുന്ന കാലത്തും ഇങ്ങനെയായിരുന്നെന്ന് നടൻ വ്യക്തമാക്കി.

ഇന്ന് വീട്ടുകാരെ വീഡിയോ കോൾ ചെയ്യാം. അന്നത് പറ്റില്ല. അച്ഛനെന്ന വ്യക്തി സിനിമകളിൽ മാത്രമായിരുന്നു എനിക്ക്, വീട്ടിലില്ല. പിടിഎ മീറ്റിം​ഗുകളിൽ അമ്മ, ചേട്ടൻ, ചേച്ചിയുമാണ് വരിക. അച്ഛൻ വരില്ല. അച്ഛനെ എവിടെയും പ്രസന്റ് ചെയ്യാൻ പറ്റുന്നില്ല. ആ പേരിൽ നമുക്ക് എല്ലായിടത്തും ആക്സസും സ്പേസുമുണ്ട്. പക്ഷെ അങ്ങനെയാെരാളുടെ കൈ പിടിച്ച് കൊണ്ട് ഒരു സ്ഥലത്ത് പോവാൻ പറ്റിയില്ല.

Binu Pappu,  Kuthiravattam Pappu

അച്ഛൻ മരിച്ചപ്പോൾ തനിക്ക് പതിനെട്ട് വയസ്സായിരുന്നു. അന്ന് തനിക്ക് മരിച്ചെന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല. അച്ഛനില്ലല്ലോ എന്ന ചിന്ത ഇടയ്ക്ക് വരും. എന്റെ കല്യാണം കുറച്ച് പ്രശ്നങ്ങളായാണ് നടന്നത്. അച്ഛനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടാവില്ലെന്ന് ഞാനെപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ബിനു പറഞ്ഞു. വ്യത്യസ്ത മതവിഭാ​ഗത്തിൽ പെട്ടവരാണ് ബിനു പപ്പവും ഭാര്യയും. അച്ഛന്റെ വീട്ടിലെ പെരുമാറ്റത്തെക്കുറിച്ചും ബിനു പപ്പു സംസാരിച്ചു.‌‌‌‌‌ വീട്ടിൽ അച്ഛന്റെ ഒരുപാട് വളർത്ത് മൃ​ഗങ്ങളുണ്ടായിരുന്നു.

അച്ഛൻ വന്നാൽ വീട്ടിൽ ആഘോഷമാണ്. പെട്ടെന്നൊരു ദിവസം അച്ഛൻ പോവും. പിന്നെ നിശബ്ദതയാണ്. അച്ഛന്റെ കുട്ടുക്കാലും പ്രതിസന്ധികൾ നിറഞ്ഞതായിരുന്നെന്നും ബിനു പപ്പൻ പറഞ്ഞു. അച്ഛൻ ജനിച്ച് പതിനാലാമത്തെ ദിവസം അച്ഛന്റെ അച്ഛൻ മരിച്ചു. അച്ഛന് പതിനാല് വയസ്സായപ്പോഴേക്കും അമ്മയും മരിച്ചു. അമ്മാവന്റെ വീട്ടിലാണ് വളർന്നത്. ഒരു കുട്ടിക്ക് ഉണ്ടാവാൻ പാടില്ലാത്ത കുട്ടിക്കാലമായിരുന്നു അച്ഛനെന്നും ബിനു പപ്പു ഓർത്തു. 2000 ൽ ഫെബ്രുവരി മാസത്തിലാണ് കുതിരവട്ടം പപ്പു മരിക്കുന്നത്.

ഹൃദയാഘാതം മൂലമായിരുന്നു മരണം. കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന ലേബലില്ല ബിനു പപ്പു സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഏറെക്കാലം സിനിമാ ലോകത്തെ വെല്ലുവിളികൾ അതിജീവിച്ചാണ് ബിനു പപ്പു മുഖ്യധാരയിലേക്ക് ഉയർന്നത്. അഷിത അലക്സെന്നാണ് ബിനു പപ്പുവിന്റെ ഭാര്യയുടെ പേര്. സല്യൂട്ട്, സുന്ദരി ​ഗാർഡൻസ്, തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം നടൻ‌ ചെയ്തു. തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ‌ ജാവയാണ് നടന് കരിയറിൽ വഴിത്തിരവായത്.

More from Filmibeat

Read more about: kuthiravattam pappu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X