മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്, അത്തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടാണ് മഞ്ജു ഓരോ പ്രാവശ്യവും സ്ക്രീനിൽ എത്തുന്നത്. സല്ലാപത്തിലെ രാധയും കന്മദത്തിലെ ഭാനുമതിയും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭഭ്രയുംമെല്ലാം ഇന്നും മലയാള സിനിമയിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ്. ഇന്നും മഞ്ജുവിന്റെ ഈ കഥാപാത്രങ്ങൾക്ക് മുകളിലേക്ക് മറ്റൊരു കഥാപാത്രവുമായി ഒരു നടിയെത്തിയിട്ടില്ല.

സിമ്പിൾ ലുക്കിൽ ഗ്ലാമറസായി നടി, ചിത്രം നോക്കൂ

രണ്ടാം വരവിലും ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് മഞ്ജു എത്തിയത്. 2014 ൽ റിലീസ് ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി എത്തിയത്. നിരുപമ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിലും മഞ്ജു വാര്യർക്ക് ആരാധകരുണ്ട്. ഇപ്പോഴിത മഞ്ജുവിനോടുള്ള ആരാധനയെ കുറിച്ച് കനി കുസൃതി.റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വലിയ  ആഗ്രഹം

കനിയുടെ വാക്കുകൾ ഇങ്ങനെ... ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്. അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും കനി പറയുന്നു. കൂടാതെ കോമഡി വേഷങ്ങളോടുള്ള താൽപര്യത്തെ കുറിച്ചും താരം പറയുന്നു. തമാശ സിനിമകള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പക്ഷെ ബ്ലാക്ക് കോമഡിയാവാം. പക്ഷെ ഒരു ജോനര്‍ എന്ന നിലയില്‍ കോമഡിയോട് എനിക്ക് താത്പര്യമാണ്. അത്തരം സിനിമകളെ കുറിച്ച് പഠിക്കാന്‍ താത്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.

ഇഷ്ടമുള്ള കഥാപാത്രം

കൂടാതെ തനിക്ക് ചെയ്യാൻ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും കനി പറഞ്ഞു. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന്‍ അതെല്ലാം എനിക്ക് ഇഷ്ടമാണ്. മലയാള സിനിമയില്‍ ശ്യാം പുഷ്‌കരന്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ ചെയ്യാൻ ഇഷ്ടമാണെന്നും കനി കുസൃതി പറഞ്ഞു. പക്ഷെ എല്ലാവരും ഒരേ തരം സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ ഒരു പോലത്തെ സിനിമകള്‍ക്ക് പകരം വൈവിധ്യമാര്‍ന്ന സിനിമകള്‍ വരണമെന്നാണ് ആഗ്രഹമെന്നും കനി പറയുന്നു.

ബിരിയാണി


സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന കനി കുസൃതിയുടെ ചിത്രം. മലയാളത്തിന് പുറമേ ഹിന്ദിയിലും താരം അഭിനയിച്ചിരുന്നു. രാധിക ആപ്‌തേ കേന്ദ്ര കഥാപാത്രമായി എത്തിയ ഓകെ കംപ്യൂട്ടറാണ് ഒരു സീരീസ്. ഹുമാ ഖുറേഷി കേന്ദ്ര കഥാപാത്രമായ മഹാറാണി എന്ന വെബ് സീരിസിലും കനി പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഓകെ കംപ്യൂട്ടർ ഹോട്ട്‌സ്റ്റാറിലായിരുന്നു സീരീസ് റിലീസ് ചെയ്തത്. സോണി പ്ലസിലാണ് മഹാറാണി റിലീസ് ചെയ്തത്.

Recommended Video

Manju Warrier's new look viral | FilmiBeat Malayalam
മഞ്ജു വാര്യർ

മികച്ച ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.മോഹൻലാൽ ചിത്രമായ മരയ്ക്കാർ, സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രീസ്റ്റ്, ചതുർമുഖം എന്നിവയാണ് പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു പ്രീസ്റ്റ്.

Read more about: kani kusruti manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X