സംവിധാനം പഠിക്കാന്‍ വന്നു, നടനായി, ജനപ്രിയ നായകനായി; ഹാപ്പി ബേര്‍ത്ത് ഡേ ദിലീപ്

By Aswini

കമലിന്റെ സഹസംവിധായി സംവിധാനം പഠിക്കാന്‍ വന്നതാണ് ആലുവക്കാരനായ ഗോപാലകൃഷ്ണന്‍. മിമിക്രിയിലൊക്കെ പഠിക്കുന്ന കാലത്തേ കമ്പമുള്ളതുകൊണ്ട് സംവിധാനത്തെക്കാള്‍ ഗോപാലകൃഷ്ണന് താത്പര്യം അഭിനയത്തോടായിരുന്നു. കമലിന്റെ തന്നെ ചിത്രത്തിലൂടെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങി ഒടുവില്‍ ദിലീപ് എന്ന നായകനായി. ജന്മ സിദ്ധിയായികിട്ടിയ ഹാസ്യത്തരം കൈമുതലാക്കി ദിലീപ് ജനപ്രിയനുമായി.

ഹാസ്യം കൈകാര്യം ചെയ്യാനുള്ള മിടുക്ക് തന്നെയാണ് ദിലീപിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവനാക്കിയത്. സിനിമയിലെ എന്ന പോലെ തന്നെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ സംഭവിച്ചുകൊണ്ടിരുന്നു. മഞ്ജു വാര്യരുമായുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവും വിവാഹമോചനവുമെല്ലാം അവരുടെ മാത്രം സ്വകാര്യതകള്‍ക്ക് വിട്ടുകൊടുക്കാം.

ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദിലീപ് മിക്ക ചിത്രങ്ങളും സൗഹൃദങ്ങള്‍ക്ക് വേണ്ടി ചെയ്തതാണ്. സമീപകാലത്ത് അങ്ങനെ കുറേ തിരിച്ചടികള്‍ ലഭിച്ചെങ്കിലും അതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നേറുകയാണ് ഇപ്പോള്‍. ഒക്ടോബര്‍ 27, ഇന്ന് 46 -ാം ജന്മദിനം ആഘോഷിക്കുന്ന ദിലീപിന് ഫില്‍മിബീറ്റിന്റെ ജന്മദിനാശംസകള്‍.

ഇവിടെയിതാ ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍...

സല്ലാപം

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

സഹസംവിധായകന്‍ എന്ന നിലയില്‍ നിന്ന് അഭിനയത്തിലേക്ക് കടന്നപ്പോള്‍ ആദ്യമൊക്കെ ലഭിച്ചത് സഹനടന്‍ വേഷങ്ങളായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തില്‍ തുടങ്ങിയ അഭിനയം, ആദ്യത്തെ സ്വന്തം വിജയം കണ്ടത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. 1996 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ ദാസാണ്. കരിയറില്‍ മാത്രമല്ല ജീവിതത്തിലും ദിലീപിനെ സംബന്ധിച്ച് ഒരു ടേണിങ് പോയിന്റായിരുന്നു ഈ സിനിമ. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ആദ്യത്തെ സിനിമ, പ്രണയം പൂത്തു

ഈ പുഴയും കടന്ന്

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

സല്ലാപത്തിന് ശേഷം കമലുദ്ദീന്‍ മുഹമ്മദ് സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രവും ദിലീപിന് മികച്ചൊരു ബ്രേക്ക് നല്‍കി. കഥ കൊണ്ടും കഥാപാത്ര സൃഷ്ടികൊണ്ടും വിജയിച്ച ചിത്രമാണ് ഈ പുഴയും കടന്ന്

പഞ്ചാബി ഹൗസ്

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, ജനാര്‍ദ്ദനന്‍ കൂട്ടുകെട്ടി ആദ്യാവസാനം വരെ പ്രേക്ഷകര്‍ ചിരിച്ചു മറിഞ്ഞ ചിത്രമാണ് പഞ്ചാബി ഹൗസ്. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ 1998 ലാണ് ചിത്രം റിലീസായത്

ഈ പറക്കും തളിക

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

അക്കാലത്തെ ദിലീപിന്റെ മികച്ച കൂട്ടുകെട്ട് ഹരിശ്രീ അശോകന്‍ തന്നെയാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. ഹരിശ്രീയ്‌ക്കൊപ്പം കൂടിയോ ദിലീപിന്റെ ആ ചിത്രം ഹിറ്റായിരിക്കും. താഹയാണ് ഈ പറക്കും തളിക, ഈ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്തത്

മീശ മാധവന്‍

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

ദിലീപിന്റെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റാണ്. ലാല്‍ ജോസ് - ദിലീപ് - കാവ്യ മാധവന്‍ കൂട്ടുകെട്ടില്‍ 2002 ലാണ് ചിത്രം പുറത്തിറങ്ങിയത്

സി ഐ ഡി മൂസ

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

ആദ്യാവസാനം വരെ ചിരിച്ചുകൊണ്ട് പ്രേക്ഷകര്‍ കണ്ടിരുന്ന ചിത്രം. ജോഷി ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തിളക്കം പോലുള്ള ചിത്രങ്ങളില്‍ ഈ ഗണത്തില്‍ പെടുന്നതാണ്

കൊച്ചി രാജാവ്

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

സി ഐ ഡി മൂസയ്ക്ക് ശേഷം ജോഷി ആന്റണിയും ദിലീപും വീണ്ടും കൈകോര്‍ത്തും. അതും വലിയൊരു വിജയമായി. ആ ചിത്രമാണ് 2005 ല്‍ പുറത്തിറങ്ങിയ കൊച്ചിരാജാവ്

ചാന്ത് പൊട്ട്

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

ലാല്‍ ജോസ് - ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു മികച്ച ചിത്രമാണ് ചാന്ത് പൊട്ട്. ദിലീപിന്റെ മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നാം നിരയിലാണ് ചാന്ത് പൊട്ടിന്റെ സ്ഥാനം

ബോഡി ഗാഡ്

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാഡിലെ ഈ വേഷം ദിലീപിനല്ലാതെ മറ്റൊരു നടന് ചെയ്യാന്‍ കഴിയില്ലെന്ന് തീര്‍ത്ത് പറയാം. മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നട, ബോളിവുഡ് തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു

മായാമോഹിനി

ദിലീപിന്റെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഗെറ്റപ്പ് മാറുന്ന നടന്മാരില്‍ ദിലീപിനെ കഴിഞ്ഞിട്ടേ മലയാളത്തില്‍ മറ്റൊരു നായകനുള്ളൂ. ചാന്തുപൊട്ടും പച്ചക്കുതിരയും മായാമോഹിനിയും സൗണ്ട് തോമയും അങ്ങനെ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ച വേഷങ്ങളെത്ര...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X