»   »  ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ഇപ്പോള്‍ തമിഴകത്ത് സൂപ്പര്‍ ലേഡി എന്ന പദവിയില്‍ ഇരിക്കുകയാണ് നയന്‍താര. വിമര്‍ശനങ്ങളുടെയും കുത്തുവാക്കുകളുടെയും കല്ലു മുള്ളും നിറഞ്ഞതായിരുന്നു നയന്‍താരയുടെ വഴികള്‍.

ഇന്ന് തമിഴിലും മലയളാത്തിലുമൊക്കെയായി തുടര്‍ച്ചയായി വിജയങ്ങള്‍ നേടി നില്‍ക്കുന്ന നയന്‍താരയെ കുറിച്ച് താരത്തിന്റെ ആരാധകരില്‍ ചിലര്‍ക്കറിയാത്ത ചില കാര്യങ്ങളുണ്ട്. നവംബര്‍ 18, ഇന്ന് 31 -ാം ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയെ കുറിച്ച് ചില അറിയാ കഥകള്‍

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്തയാനി കുടുംബത്തിലാണ് നയന്‍താരയുടെ ജനനം. ചെന്നൈയിലെ ആര്യ സമാജം അമ്പലത്തില്‍ വച്ച് 2011 ല്‍ നയന്‍താര ഹിന്ദുമതം സ്വീകരിച്ചു.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരായിരുന്നു നയന്‍താര. എന്നാല്‍ ഹിന്ദുമതത്തിലേക്ക് മാറി, അതിന്റെ സര്‍ട്ടിഫിക്കറ്റുകളും ആയപ്പോള്‍ ഡയാന കുര്യാന്‍ തന്റെ ഔദ്യോഗിക പേര് നയന്‍താര എന്നാക്കി മാറ്റി

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

പ്രഭുദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷം നയന്‍ ഒരുപാട് തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ ഇടങ്ങളിലെല്ലാം 2014 ല്‍ നയന്‍ സന്ദര്‍ശനം നടത്തി

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

2009 ല്‍ സൗത്ത് ഇന്ത്യയിലെ സ്റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം നയന്‍ സ്വന്തമാക്കി

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

തെലുങ്കിലും മലയാളത്തിലും തമിഴിലുമായി 18 ഓളം പുരസ്‌കാരം നയന്‍ നേടി. 30 ഓളം പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ നിന്നുമാണ് 18 പുരസ്‌കാരങ്ങള്‍ നേടിയത്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

11 മാസത്തെ ഇടവേളയ്ക്ക് ശേഷം 2012 മാര്‍ച്ചില്‍ നയന്‍ തിരിച്ചു വന്ന് അഭിനയിച്ച ചിത്രമാണ് കൃഷിന്റെ കൃഷ്ണം വന്ദേ ജഗദ്ഗുരം. പ്രഭുദേവയുമായുള്ള ബ്രേക്കപ്പിന് ശേഷം 3 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് നയന്‍താര അഭിനയിച്ച ചിത്രമാണ് രാജറാണി. ചിത്രം മികച്ച വിജയം നേടി

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

2014 ല്‍ കൊച്ചി ടൈസ് തയ്യാറാക്കിയ സര്‍വേയില്‍ 15 മോസ്റ്റ് ഡിസേറബിള്‍ വുമണില്‍ ഒരാളാണ് നയന്‍

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

ശ്രീലങ്കല്‍ തമിഴ്‌സിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഞ്ച് ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് നയന്‍ നല്‍കി. ഈ സത്പ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ തുക നല്‍കിയ സെലിബ്രിട്ടി നയന്‍താരയാണ്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

നയന്‍താരയുടെ കൈത്തണ്ടില്‍ പ്രഭുതേവയുടെ പേര് പച്ച കുത്തിയിട്ടുണ്ട്. പ്രഭുവുമായുള്ള പ്രണയം തുടങ്ങിയപ്പോള്‍ കുത്തിയതായിരുന്നു. ഇപ്പോഴും ആ ടാറ്റു നയന്‍താരയുടെ കൈയ്യിലുണ്ടെന്നാണ് കേള്‍ക്കുന്നത്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

2003 ല്‍ കേരളത്തിലെ ബെസ്റ്റ് മോഡല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പറായിരുന്നു നയന്‍. അതിന് ശേഷമാണ് സിനിമയിലെത്തിയത്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍

ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളാണ് നയന്‍താരയ്ക്ക് ഇഷ്ടം. പാട്ട് കേള്‍ക്കുന്നതും പുസ്തകം (കൗതുകമുള്ളവ) വായിക്കുന്നതുമാണ് വിനോദം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭഷകള്‍ അറിയാം

English summary
Birth Day Special: Unknown facts about Nayanthara
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam