»   » Birthday Special: ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

Birthday Special: ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

Written By:
Subscribe to Filmibeat Malayalam

ജൂലൈ 28, ഇന്ന് മലയാളത്തിന്റെ യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലോടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തിയത്. അവിടെ നിന്ന് ഇങ്ങോട്ടുള്ള ദുല്‍ഖറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നടനൊപ്പം ആരാധകരുമുണ്ടായിരുന്നു.

ദുല്‍ഖര്‍ യഥാര്‍ത്ഥ ഹീറോ; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

എന്നിട്ടും ആരാധകരില്‍ പലര്‍ക്കും ദുല്‍ഖറിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങളുണ്ട്. ശ്യാമപ്രസാദിന്റെയും എന്‍ ലിങ്കുസ്വാമിയുടെയും സിനിമ നിരസിച്ച നടനാണ് ദുല്‍ഖര്‍ എന്ന് എത്ര പേര്‍ക്ക് അറിയാം. ആ ഓഫറുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ ഷോ അല്ലാതാകുമായിരുന്നു. നോക്കാം ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്.

ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

മലയാളത്തിലെ മെഗാസ്റ്റാറിന്റെ മകനായ ദുല്‍ഖര്‍ സല്‍മാന് സിനിമയിലേക്കുള്ള എന്‍ട്രി ഒരിക്കലും പ്രയാസമുള്ള കാര്യമായിരുന്നില്ല. അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞാല്‍ മതിയായിരുന്നു. കഴിവുപോലെ പിടിച്ചു നില്‍ക്കുന്നതും അല്ലാത്തതും രണ്ടാമത്തെ കാര്യം. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രം മതി സിനിമ എന്ന കാഴ്ചപ്പാടായിരുന്നു മമ്മൂട്ടിയ്ക്ക്. അത് ദുല്‍ഖര്‍ അനുസരിച്ചു. പഠനം പൂര്‍ത്തിയാക്കി, പഠിച്ച ജോലിയും കുറച്ച കാലം നോക്കിയ ശേഷമാണ് സിനിമയിലെത്തിയത്.

ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

പഠനത്തിന്റെയും സിനിമയുടെയും ജീവിതത്തിന്റെയുമെല്ലാകാര്യത്തിലും ദുല്‍ഖറിന്റെ മാതൃക വാപ്പച്ചി മമ്മൂട്ടി തന്നെയാണ്. പ്രണയ ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാ ലോകത്തേക്ക് കടക്കുന്നതിന് മുമ്പേ മമ്മൂട്ടി ദുല്‍ഖറിനൊരു കടിഞ്ഞാണിട്ടു. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി നോക്കുകയായിരുന്ന അമാല്‍ സൂഫിയയുമായുള്ള ദുല്‍ഖറിന്റെ വിവാഹം തീര്‍ത്തും വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ്. 25 ആം വയസ്സിലാണ് ദുല്‍ഖര്‍ വിവാഹിതനായത്.

ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

യുഎസ്സില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ ദുല്‍ഖര്‍ സല്‍മാന്‍ നല്ലൊരു ബിസിനസുകാരന്‍ കൂടെയാണ്. സിനിമയില്‍ എത്തുന്നതിന് മുമ്പേ ഒരു ഓണ്‍ലൈന്‍ കാര്‍ വ്യാപാര ബിസിനസ് വിജയകരമായി നടത്തിയിരുന്നു. നിലവില്‍ ബാംഗ്ലൂരിലെ മതര്‍ഹുഡ് ഹോസ്പിറ്ററിലിന്റെ ഡയറക്ടറായ ദുല്‍ഖര്‍ ചെന്നൈയില്‍ ഡെന്റല്‍ ബിസിനസും നടത്തുന്നു.

ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

ശ്രീനാഥ് രാജേന്ദ്രന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം. എന്നാല്‍ അതിന് മുമ്പ് ഋതു എന്ന തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ദുല്‍ഖറിനെ ശ്യാമപ്രസാദ് വിളിച്ചിരുന്നു. എന്‍ ലിങ്കുസാമി ഒരു തമിഴ് ചിത്രത്തിന് വേണ്ടിയും ക്ഷണിച്ചു. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ അറിഞ്ഞതിന് ശേഷം മാത്രമേ അഭിനയിക്കൂ എന്ന് പറഞ്ഞ് ആ രണ്ട് ചിത്രങ്ങളും ദുല്‍ഖര്‍ നിരസിക്കുകയായിരുന്നുവത്രെ.

ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

സിനിമയില്‍ തുടക്കകാലത്ത് ദുല്‍ഖര്‍ സല്‍മാന് മലയാളം നന്നായി വഴങ്ങില്ലായിരുന്നു. എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഡയലോഗുകള്‍ മംഗ്ലീഷില്‍ എഴുതി പഠിച്ചാണ് ഡബ്ബ് ചെയ്തത്. പിന്നീട് തുടര്‍ച്ചയായി പുസ്തകങ്ങളൊക്കെ വായിച്ച് മലയാളം പഠിയ്ക്കുകയായിരുന്നുവത്രെ. ഞാന്‍ എന്ന ചിത്രത്തിന് ശേഷമാണ് ദുല്‍ഖര്‍ ഈ സത്യം വെളിപ്പെടുത്തിയത്.

ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

ഇന്ത്യയില്‍ ഏറ്റവും അധികം സ്വാധീനമുള്ള ചെറുപ്പക്കാരില്‍ നാലാം സ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷം ജിക്യു മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്രിക്കറ്റ് താരം വീരാട് കോലിയെയൊക്കെ പിന്നിലാക്കിയാണ് ദുല്‍ഖര്‍ നാലാം സ്ഥാനത്ത് എത്തിയത്.

English summary
Birthday Special: 6 Lesser known facts about Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam