വിവാഹമോചനത്തിന് ശേഷം അഭിനയിച്ചവര്‍ ജഗതിയും മല്ലികയും മാത്രം! കാമുകിയെ ചതിച്ചിട്ടില്ലെന്ന് നടന്‍ അന്നേ പറഞ്ഞു

മലയാള സിനിമയ്ക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ അപകടം. 2012 ലാണ് വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ അതീവ ഗുരുതരാവസ്ഥയിലാവുന്നത്. മാസങ്ങളോളം ആശുപത്രിയിലും പിന്നീട് വീട്ടിലും ചികിത്സയിലായിരുന്നു താരം.

ഇപ്പോഴും പൂര്‍ണ്ണമായി സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ജഗതിയ്ക്ക് സാധിച്ചിട്ടില്ല. സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ ഒന്നും സാധിക്കാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും മുന്‍പത്തേക്കാളും ഉഷാറായി പൊതുവേദികളില്‍ നടന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

jagathy-sreekumar

ജനുവരി അഞ്ചിന് ജന്മദിനം ആഘോഷിക്കുകയാണ് താരം. ഇതിനോട് അനുബന്ധിച്ച് ജഗതിയെക്കുറിച്ചുള്ള രസകരമായ കഥകളാണ് പ്രചരിക്കുന്നത്. 1974 മുതല്‍ അഭിനയ രംഗത്തേക്ക് എത്തിയ ജഗതി ശ്രീകുമാര്‍ ചെറിയ റോളുകളിലൂടെയാണ് സിനിമയില്‍ സജീവമാകുന്നത്. പിന്നീട് ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയതോടെ അതുല്യപ്രതിഭയായി മാറി. ഇന്ന് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നാണ് നടന്‍ അറിയപ്പെടാറുള്ളത്.

മൂന്ന് തവണ വിവാഹിതനായതിന്റെ പേരില്‍ ഇടയ്ക്ക് ചില വിമര്‍ശനങ്ങളും ജഗതിക്ക് നേരിടേണ്ടതായി വന്നിരുന്നു. നടി മല്ലിക സുകുമാരനാണ് ജഗതിയുടെ ആദ്യഭാര്യ. കോളേജില്‍ പഠിക്കുമ്പോള്‍ കണ്ട് ഇഷ്ടപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരാവുന്നത്. ഒത്തിരി വര്‍ങ്ങൾ ഒരുമിച്ച് ജീവിച്ചെങ്കിലും പിന്നീട് താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു.

ജഗതിയുമായി പിരിഞ്ഞ ശേഷം മല്ലിക നടന്‍ സുകുമാരന്റെ ഭാര്യയായി. ജഗതിയുടെ ജീവിതത്തിലേക്ക് ഭാര്യ ശോഭയും കടന്നുവന്നു. ഇതിനിടയില്‍ കല എന്ന സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുകയും അതില്‍ ഒരു മകള്‍ നടന് ജനിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

jagathy-sreekumar

വിവാഹമോചിതരായെങ്കിലും മല്ലിക സുകുമാരനുമായി യാതൊരു പിണക്കമോ ശത്രുതയോ ജഗതിക്കുണ്ടായിരുന്നില്ല. വിവാഹിതരാവുന്നതിനു മുന്‍പും വിവാഹ ശേഷവും മലയാളത്തില്‍ നിരവധി താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വിവാഹമോചനത്തിനുശേഷം ഒന്നിച്ച് അഭിനയിച്ചത് ജഗതിയും മല്ലികയുമായിരുന്നു.

പൃഥ്വിരാജ് സുകുമാരനും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കലണ്ടര്‍ എന്ന സിനിമയിലായിരുന്നു ജഗതിയും മല്ലികയും ഒന്നിച്ച് അഭിനയിച്ചത്. വിവാഹമോചിതരായ ഒത്തിരി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒരു സിനിമയുടെ ഭാഗമാവുന്നത്. മാത്രമല്ല ഈ ചിത്രത്തില്‍ ഇരുവര്‍ക്കും കോംബോ സീനും ഉണ്ടായിരുന്നു.

കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി പിന്നീട് പലപ്പോഴും തുറന്ന് സംസാരിച്ചിരുന്നു. പതിനേഴ് വയസുള്ളപ്പോഴായിരുന്നു ആ പ്രണയം. പതിനേഴ് കഴിഞ്ഞ് പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സാഫല്യമാക്കി. അതൊരു തമാശ പ്രേമമൊന്നും ആയിരുന്നില്ലെന്നും ഞങ്ങള്‍ വിവാഹിതരായെന്നും ജഗതി പറഞ്ഞിരുന്നു. ആ ബന്ധം പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വേര്‍പ്പെടുത്തിയത്. കാമുകിയെ ചതിച്ചില്ലെന്നൊരു തെറ്റേ ഞാന്‍ ജീവിതത്തില്‍ ചെയ്തുള്ളുഎന്നും നടന്‍ പറഞ്ഞിരുന്നു.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X