»   » പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

Posted By:
Subscribe to Filmibeat Malayalam

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നീലേശ്വരം കാരിയെ പിന്നീട് മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു. കാവ്യയുടെ ബാല്യവും കൗമാരവുമൊക്കെ മലയാള സിനിമയില്‍ തന്നെയായി. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കാവ്യ കഴിഞ്ഞ് 16 കൊല്ലമായി മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തന്നെ വിലസുന്നു.

കാവ്യ മലാളികള്‍ക്ക് സ്വന്തമാണെന്ന് നിശംസയം പറയാം. എന്തെന്നാല്‍, ഒപ്പം വന്നവരും പിന്നീട് വന്നവരും പ്രശസ്തിയ്ക്ക് വേണ്ടിയോ പണത്തിന് വേണ്ടിയോ അന്യഭാഷ ചിത്രങ്ങളിലും പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ മലയാളം വിട്ടൊരു ഇന്റസ്ട്രി കാവ്യ ചിന്തിച്ചിരുന്നില്ല. ഇടയ്‌ക്കെപ്പോഴോ ചെയ്ത രണ്ട് തമിഴ് സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കാവ്യ മലയാള സിനിമയുടെ മാത്രം സ്വത്താണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങള്‍ക്കും പെര്‍ഫക്ട് മാച്ചാണ് കാവ്യ. ഉള്ളുള്ള കഥാപാത്രങ്ങളില്‍ കാവ്യ തന്റെ കഴിവ് തെളിയിച്ചു. അതിന്റെ തെളിവാണ് പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മലയാള സിനിമയെ സംബന്ധിച്ച് വിജയിച്ച നായികയാണ് കാവ്യ. കാവ്യ മാധവന് ഫില്‍മിബീറ്റിന്റെ ജന്മദിനാശംസകള്‍.

വിജയങ്ങള്‍ക്ക് പിന്നില്‍ പരാജയങ്ങള്‍ എന്ന് പറയുന്നതുപോലെ, അല്ലെങ്കില്‍ വിജയിച്ചവര്‍ക്കൊപ്പം എന്നും വിവാദങ്ങളുണ്ടാവും എന്ന് പറയുന്നതുപോലെ, സിനിമയില്‍ വന്ന കാലം മുതല്‍ കാവ്യമാധവനെയും ചില വിവാദങ്ങളും ഗോസിപ്പുകളും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അതെന്തൊക്കെയാണെന്ന് വെറുതെ ഒന്ന് തിരിഞ്ഞു നോക്കാം.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

വളരെ ചെറുപ്പത്തില്‍ വെള്ളിത്തിരയില്‍ എത്തിയതാണ് കാവ്യ. അതുകൊണ്ട് തന്നെ പഠനം സിനിമയ്‌ക്കൊപ്പം കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠനം നിര്‍ത്തേണ്ടി വന്നു. ഇതിന്റെ പേരില്‍ പിന്നീട് പലരും കാവ്യയെ കളിയാക്കിയിരുന്നു. കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം ഇന്റര്‍നെറ്റില്‍ വൈറലായതൊക്കെ ഇതിന്റെ ഭാഗം. എന്നാല്‍ പിന്നീട് കറസ്‌പോണ്ടറ്റായി കാവ്യ 11 ഉം 12 ഉം ഡിഗ്രിയും എഴുതിയെടുത്തു.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

ഇന്റസ്ട്രിയില്‍ കാവ്യയ്‌ക്കൊപ്പം പേരുചേര്‍ക്കപ്പെട്ട ഒത്തിരി നടന്മാരുണ്ട്. ഇടക്കാലത്ത് പൃഥ്വിരാജിന്റെ പേര് വന്നെങ്കിലും നടന്‍ അത് തിരുത്തി. എന്റെ പെണ്ണിന് അല്പം വിദ്യാഭ്യാസം വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട് എന്ന പൃഥ്വിയുടെ ഒറ്റ മറുപടിയില്‍ കാവ്യയ്‌ക്കൊപ്പമുള്ള ഗോസിപ്പ് അവസാനിച്ചു. അന്നും ഇന്നും കാവ്യയുടെ പേരിനൊപ്പം ദിലീപിന്റെ പേര് വിടാതെ പിന്തുടരുന്നു.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ കാവ്യ മാധവന്റെ വിവാഹവും വിവാഹ മോചനവും നടന്നത് നടിയ്ക്ക് ജീവിതത്തില്‍ ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. എന്നാല്‍ ആ തിരിച്ചടിയില്‍ നിന്ന് ഒത്തിരി തിരിച്ചറിവുകളുണ്ടായി കാവ്യയ്ക്ക്. ആര്‍ഭാഡമായി നടന്ന വിവാഹം എങ്ങിനെ വിവാഹ മോചനത്തിലെത്തി എന്ന ചോദ്യത്തിന് പല കെട്ടുകഥകളും ഇപ്പോഴും പുക മറപോലെ കാവ്യയെ പിന്തുടരുന്നു.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

വിവാഹ മോചന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ നടിയ്ക്ക് രണ്ടാം കെട്ടിനുള്ള വരനെ നോക്കി തുടങ്ങിയിരുന്നു ചില പാപ്പരസികള്‍. പല തവണ കാവ്യുടെ പേര് പലരുടെയും പേരിനൊപ്പം ചേര്‍ക്കപ്പെട്ടു. ഈ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു മുപ്പത് തവണയെങ്കിലും കാവ്യയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു കാണും

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

അറിഞ്ഞോ അറിയാതെയോ മഞ്ജു വാര്യര്‍ - ദിലീപ് ദാമ്പത്യത്തിന് കാരണം കാവ്യ മാധവന്‍ ആണെന്ന വാര്‍ത്തകള്‍ ഇപ്പോഴും നില നില്‍ക്കുന്നു. കാവ്യയും മഞ്ജുവും ദിലീപും പല തവണ അത് നിഷേധിച്ചെങ്കിലും ഇപ്പോഴും പലരും വിശ്വസിക്കുന്നത് ആ ദാമ്പത്യത്തിലെ കട്ടുറുമ്പ് കാവ്യ തന്നെയാണെന്നാണ്.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

ഈ ഒരു വര്‍ഷത്തിനിടെ ദിലീപിനെയും കാവ്യയെയും വച്ച് വന്ന വാര്‍ത്തകള്‍ക്ക് എണ്ണമില്ല. കാവ്യ വിവാഹ മോചിതയായപ്പോള്‍ തന്നെ ദിലീപിന്റെ പേര് പറഞ്ഞ് കേട്ടിരുന്നു. ദിലീപും വിവാഹ മോചിതനായതോടെ ഈ വാര്‍ത്ത ശക്തിയാര്‍ജിച്ചു. പ്രതികരിച്ചതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടോ എന്തോ, കാവ്യയോ ദിലീപോ ഇപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ നില്‍ക്കാറില്ല.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

പലതരത്തിലും സോഷ്യല്‍ മീഡിയ കാവ്യ മാധവനെയും ആക്രമിച്ചിട്ടുണ്ട്, അല്ല ആക്രമിക്കുന്നുണ്ട്. ഈ വിവാഹ വാര്‍ത്തകള്‍ ഉള്‍പ്പടെ. അത് പോരാതെ നടിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഇന്റന്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുന്നതിലും ചിലര്‍ ഉത്സാഹം കാണിച്ചു.

പിറന്നാള്‍ സ്‌പെഷ്യല്‍: കാവ്യയെ വിടാതെ പിന്തുടരുന്ന വേദനകള്‍

ഈ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയുമൊക്കെ തരണം ചെയ്താണ് കാവ്യ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നത് അഭിന്ദനാര്‍ഹമാണ്. ഇപ്പോള്‍ കാര്യങ്ങളെ പക്വതയോടെ വിലയിരുത്താന്‍ ഈ ബിസിനസുകാരിക്കറിയാം. അഭിനയത്തിന് പുറമെ എഴുത്തിലും നൃത്തത്തിലും ഇപ്പോള്‍ ബിസിനസിലും ശ്രദ്ധകൊടുക്കുന്ന കാവ്യയ്ക്ക് ഫില്‍മബീറ്റിന്റെ പിറന്നാള്‍ ആശംസകള്‍

English summary
Birthday Special: Controversies on Kavya Madhavan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam