അച്ഛന്റെ ചക്കരമുത്ത്; ഇന്ന് അവൾ ഡോക്ടർ, ലക്ഷ്മിയെന്ന് പേരിട്ടതിന് പിന്നിൽ; മണിയുടെ മകൾക്ക് പിറന്നാൾ!
കലാഭവൻ മണിയെന്ന കലാകാരനേയും മനുഷ്യസ്നേഹിയേയും മലയാളികൾക്ക് നഷ്ടപ്പെട്ടിട്ട് പത്ത് വർഷം തികയുന്നു. മറ്റാർക്കും നികത്താൻ പറ്റാത്ത വിടവ് സമ്മാനിച്ചാണ് നാൽപ്പത്തിയഞ്ചാം വയസിൽ അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. കലാഭവൻ മണിയെ ഓർമിക്കാത്ത ദിവസങ്ങൾ മലയാളികളുടെ ജീവിതത്തിൽ കുറവായിരിക്കും. നടന്റെ മരണശേഷം വിരളമായി മാത്രമാണ് കുടുംബം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
ഇന്ന് മണിയുടെ ഏക മകൾ ശ്രീലക്ഷ്മിക്ക് പിറന്നാളാണ്. നടന്റെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ പുതിയ പോസ്റ്റിലൂടെ മണിയുടെ ലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്നു. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ആർഎൽവി രാമകൃഷ്ണന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഏപ്രിൽ രണ്ട് മണി ചേട്ടൻ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്പെഷ്യൽ ജൂറി അവാർഡ് വാങ്ങാൻ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേടത്തി അമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. അവാർഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും തന്റെ കുഞ്ഞ് മകളെ കൈയിൽ എടുത്ത് മനസിൽ മന്ത്രിച്ചു. ലക്ഷ്മി എന്ന പേര്.
അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണ് ഇന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി.... ഇന്ന് അവൾ പഠിച്ച് വലിയ കുട്ടിയായി. ചേട്ടൻ ആഗ്രഹിച്ചതുപോലെ എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു എന്നും രാമകൃഷ്ണൻ കുറിച്ചു.
നിരവധി കലാഭവൻ മണി ആരാധകരാണ് ശ്രീലക്ഷ്മി പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്. രാമകൃഷ്ണൻ വഴിയാണ് മണിയുടെ ഭാര്യ നിമ്മിയുടേയും മകളുടേയും വിശേഷങ്ങൾ ആരാധകർ അറിയുന്നത്. ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്റെ പുന്നാര മുത്തും പൊന്നുമോളുമായ ലക്ഷ്മിക്കുട്ടിയെയാണ്. എനിക്ക് അവളെ ഓർത്ത് അഭിമാനമാണ്.
എന്നെക്കാൾ നന്നായി മിമിക്രി കാണിക്കുന്നുണ്ടല്ലോ. എന്റെ ഏറ്റവും വലിയ ഭാഗ്യം ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയുമാണ്. വിവാഹശേഷമാണ് പക്വത എന്നത് ഞാൻ കണ്ടെത്തിയത്. മകൾ നന്നായി പാട്ട് പാടും. ഭാര്യ നന്നായി ഭക്ഷണം പാകം ചെയ്യും. ഒരു പാവം കുട്ടിയാണ്. അവധി ദിവസങ്ങളിൽ ഞാനും ഭാര്യയും ഒരുമിച്ചാണ് പാചകം. സന്തുഷ്ട കുടുംബമാണ് എന്റേത്. സിനിമയിൽ നിന്നും വിവാഹം കഴിക്കണമെന്ന് തോന്നിയില്ല.

നാട്ടിൻ പുറത്തുകാരി പെണ്ണ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനൊരു വിവാഹത്തിന് മുതിരാതിരുന്നത് എന്നാണ് ഒരിക്കൽ കുടുംബത്തെ കുറിച്ച് സംസാരിക്കവെ നടൻ പറഞ്ഞത്. വേർപാട് സംഭവിക്കും വരെ മണിക്കൊപ്പം എല്ലാ പൊതുവേദികളിലും ശ്രീലക്ഷ്മിയും പ്രത്യക്ഷപ്പെടുമായിരുന്നു. അച്ഛനെപ്പോലെ കലയോട് മകൾക്കും താൽപര്യമാണ്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റേയും എ.കെ ആൻ്റണിയുടേയും സുരേഷ് ഗോപിയുടേയും ശബ്ദമെല്ലാം ശ്രീലക്ഷ്മി അനുകരിക്കുമായിരുന്നു.
തന്നെക്കാൾ നന്നായി മകൾ മിമിക്രി ചെയ്യുമെന്നാണ് മണി പറയാറുണ്ടായിരുന്നത്. എറണാകുളത്തെ ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നാണ് ശ്രീലക്ഷ്മി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ഡോക്ടറായി കാണണമെന്നതും.
പഠിക്കാന്‍ മിടുക്കിയായിരുന്നു ശ്രീലക്ഷ്മി. അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടിയതും. തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങി എംബിബിഎസ് എന്ന ആഗ്രഹത്തിന് പിന്നാലെയുള്ള പ്രയാണം ആരംഭിക്കുകയായിരുന്നു.


Click it and Unblock the Notifications

















