അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തപ്പോഴാണ് നടി ദീപിക ഡിപ്രഷന് പരിഹാരം കാണാന്‍ ശ്രമിച്ചത്; വൈറല്‍ കുറിപ്പ്

ഇന്ത്യന്‍ സിനിമയിലെ താരസുന്ദരിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടി നടന്‍ രണ്‍വീര്‍ സിംഗുമായി വിവാഹിതയാവുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ദീപിക ഒരു പെണ്‍കുട്ടിയുടെ അമ്മയാവുകയും ചെയ്തു.

അതേസമയം സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ താന്‍ വിഷാദരോഗിയായതിനെ പറ്റി ദീപിക തന്നെ വെളിപ്പെടുത്തിയിരുന്നു. കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് താനെത്തുമോ എന്ന് പോലും ഭയന്നതോടെയാണ് ദീപിക അതിനെതിരെ പോരാടിയത്. ദീപിക ഡിപ്രഷനെ എങ്ങനെ നേരിട്ടു എന്നതിനെ കുറിച്ച് രാജ്യാന്തര ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്മന്റ് ട്രെയിനറും, സൈക്കോളജിസ്റ്റുമായ ഡോ. ജോബിന്‍ എസ് കൊട്ടാരം എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്..

deepika-padukone

'താന്‍ വിഷാദത്തിന്റെ പിടിയിലാണെന്ന വെളിപ്പെടുത്തല്‍ അടുത്ത കാലത്ത് നടത്തിയത് ബോളിവുഡിലെ സ്വപ്ന നായികയും, പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അംബാസിഡറുമായ നടി ദീപിക പദുക്കോണാണ്. വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ പണത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ നില്‍ക്കുമ്പോഴും തനിക്ക് ഒരു നിമിഷം പോലും സന്തോഷിക്കുവാനാകുന്നില്ല എന്നാണ് വളരെ വേദനയോടെ സ്വന്തം ജീവിതത്തെക്കുറിച്ച് ദീപിക പറഞ്ഞത്.

തന്റെ അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തപ്പോഴാണ് വിഷാദത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തന്റെ ജീവിതവും അപകടത്തിലായേക്കാമെന്ന തിരിച്ചറിവിലേക്ക് ദീപിക പദുക്കോണ്‍ എത്തിയത്. ക്ലിനിക്കല്‍ സപ്പോര്‍ട്ടിനൊപ്പം യോഗ, പോസിറ്റീവ് ലൈഫ് സ്‌റ്റൈല്‍, വ്യായാമം, കുടുംബത്തിന്റെ പിന്തുണ എന്നിവയൊക്കെ വഴിയാണ് ദീപിക ഡിപ്രഷനെ നേരിട്ടത്. ഒരു പനി വന്നാല്‍ നാം പാരസെറ്റമോള്‍ കഴിക്കും, പിന്നെ മനസ്സിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ക്ലിനിക്കല്‍ സപ്പോര്‍ട്ട് തേടാന്‍ മടിക്കുന്നതെന്തിനാണെന്നായിരുന്നു ദീപിക പാദുക്കോണിന്റെ ചോദ്യം.

ദിവസവും 100 തവണ വരെ സൂര്യ നമസ്‌കാരവും ചെയ്തു. പ്രശസ്തിയും, കരിയറിലെ വിജയവും സമ്പത്തുമെല്ലാം നമുക്ക് സന്തോഷം തരുമെന്ന് വിശ്വസിക്കുന്നവര്‍ നമ്മുടെയിടയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇതുമാത്രമല്ല നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളോടും നാം എങ്ങനെ പ്രതികരിക്കുന്നു എന്നതും ആനന്ദം നിറഞ്ഞ ഒരു ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്.

പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും, തകര്‍ച്ചകളുടെയും, പരാജയങ്ങളുടെയും, വേദനകളുടെയും ഒക്കെ കാലഘട്ടത്തിലൂടെ നാം കടന്നുപോയേക്കാം. ബന്ധങ്ങളിലെ വിള്ളലുകളും, പ്രിയപ്പെട്ടവരുടെ വേര്‍പാടുകളും, രോഗങ്ങളുടെ ആധിക്യവും നമ്മെ ഞെരുക്കിയേക്കാം. അപ്പോഴൊക്കെ ആ സാഹചര്യത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റുവാന്‍ നമുക്ക് സാധിച്ചാല്‍ സന്തോഷവും സമാധാനവും സംതൃപ്തിയും സമൃദ്ധമായ ചിരിയും നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തും.

വിംബിള്‍ഡന്‍ കീരിടം നേടിയ വിഖ്യാതനായ ടെന്നീസ് താരം ആര്‍തര്‍ ആഷെ 1983 ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍ മറ്റൊരാളില്‍ നിന്ന് രക്തം സ്വീകരിക്കേണ്ടി വന്നു. ആ വ്യക്തി ഒരു എയ്ഡ്സ് രോഗിയായിരുന്നു. ഈ വിവരം അറിയാതെ രക്തം സ്വീകരിച്ച ആര്‍തര്‍ ആഷെയും ഒരു എയ്ഡ്സ് രോഗിയായി മാറി. ടെന്നീസ് റാക്കറ്റുമായി ഗാലറികള്‍ക്ക് ആവേശമായി മാറിയിരുന്ന ആര്‍തര്‍ ആഷെയുടെ അവസ്ഥ ഏറ്റവുമധികം വേദനിപ്പിച്ചതും അദ്ദേഹത്തിന്റെ ആരാധകരെയായിരുന്നു.

അദ്ദേഹത്തിന് സാന്ത്വനമായി ആയിരക്കണക്കിനാളുകളാണ് കത്തയച്ചത്. അതില്‍ ഒരു ആരാധകന്റെ കത്തിലെ വരികള്‍ ഇപ്രകാരമായിരുന്നു. 'എന്തിനാണ് ഈയൊരു രോഗം ദൈവം അങ്ങേയ്ക്കായി കരുതിവച്ചത്?' ഇതിന് ആര്‍തര്‍ ആഷെ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

deepika-padukone

''ലോകമെമ്പാടും 500 ലക്ഷം കുട്ടികള്‍ ടെന്നീസ് കളിക്കാറുണ്ട്. അതില്‍ 50 ലക്ഷം ആളുകളാണ് ടെന്നീസ് ശരിയായ രീതിയില്‍ കളിക്കുവാന്‍ പഠിക്കുന്നത്. ഇതില്‍ 5 ലക്ഷം പേര്‍ പ്രൊഫഷണല്‍ രീതിയില്‍ ടെന്നീസ് കളിക്കാന്‍ കഴിയുന്നവരാണ്. ഇതില്‍ അമ്പതിനായിരം പേരാണ് സര്‍ക്യൂട്ട് തലം വരെ എത്തുന്നത്. ഇതില്‍ അയ്യായിരം പേര്‍ക്കാണ് ഗ്രാന്‍സ്ലാമില്‍ മത്സരിക്കുവാനുള്ള ഭാഗ്യം ലഭിക്കുന്നത്. 50 പേരാണ് വിംബിള്‍ഡണ്‍ വരെയെത്തുന്നത്.

നാലു പേര്‍ സെമിഫൈനലിലെത്തും അവസാനം രണ്ടു പേര്‍ ഫൈനലിലെത്തുന്നു. ഇതിന്റെ അവസാനം വിബിംള്‍ഡണ്‍ കപ്പ് സ്വന്തമാക്കിയപ്പോള്‍ എന്തിനാണ് എന്നെ തെരഞ്ഞെടുത്തത് എന്ന് ഞാനൊരിക്കലും ദൈവത്തോട് ചോദിച്ചിട്ടില്ല. പിന്നെയെന്തിനാണ് വേദനകള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ഇതെന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് ദൈവത്തോട് ഞാന്‍ ചോദിക്കുന്നത്.''

49-ാമത്തെ വയസില്‍ മരിക്കുന്നതുവരെ ജീവിതത്തെ പുഞ്ചിരിയോടുകൂടി നേരിടുവാനും ആര്‍തര്‍ ആഷെയെ സഹായിച്ചത് ജീവിതത്തിലെ പ്രശ്നങ്ങളെ വ്യത്യസ്തമായ ഒരു കണ്ണാടിയിലൂടെ നോക്കി കാണുവാനുള്ള ഈയൊരു കഴിവായിരുന്നു. ഇത്തരത്തില്‍ നമുക്കും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും, വേദനകളെയും നേരിടാം. തിരിച്ചറിയുക, മഴയുള്ള മാനത്തേ മഴവില്ലുണ്ടാവുകയുള്ളൂ. നിങ്ങളുടെ മനസ്സും സന്തോഷത്തിന്റെ മഴവില്ലുകള്‍ ജീവിതത്തില്‍ വിരിയിക്കട്ടെ.

പ്രധാന ആശയങ്ങള്‍:

* മാനസിക സമ്മര്‍ദ്ദം തിരിച്ചറിഞ്ഞ് അതിനുള്ള പോംവഴികള്‍ തേടുന്നതില്‍ മടി കാണിക്കരുത്.

* മനസ്സ് സഞ്ചരിക്കുന്നത് ഒരു നൂല്‍പാലത്തിലൂടെയാണ്. തകിടം മറിയാന്‍ അധികം സമയം വേണ്ട. സദ്ചിന്തകള്‍ മനസ്സില്‍ നിറയ്ക്കുക. ജീവിതം സന്തോഷപ്രദമാകും.

* നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുക.'

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X