For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  By Aswini
  |

  ആഗസ്റ്റ് 9, ഇന്ന് ഹന്‍സിക മോട്ടുവാണിയ്ക്ക് 24 വയസ്സ് തികയുന്നു. കൈ നിറയെ ചിത്രങ്ങളുമായി തമിഴകത്ത് ഹന്‍സിക തിരക്കിലാണ്. ഇളയ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച പുലിയുടെയും ചിമ്പുവിന്റെ നായികയായി അഭിനയിച്ച വാലുവിന്റെയും റിലീസിങ് കാത്തിരിക്കുകയാണ് ഹന്‍സിക.

  മുംബൈയില്‍ ജനിച്ച് പഞ്ചാബില്‍ വളര്‍ന്ന ഹന്‍സിക മോട്ടുവാണി എന്ന അന്യഭാഷക്കാരിയെ തമിഴ് സിനിമാ ലോകം ഇത്രയേറെ ആരാധിക്കാനുള്ള കാരണമെന്താവും. ഹന്‍സിക ബേര്‍ത്ത് ഡേ സ്‌പെഷ്യലായി അക്കാര്യത്തെ കുറിച്ച് തന്നെ പറയാം. ഹന്‍സികയെ തമിഴരന്‍ ഇഷ്ടപ്പെടുന്നതിന്റെ ഏഴ് കാരണങ്ങള്‍...

  ഓമനത്തമുള്ള മുഖം

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  ഹന്‍സികയിലേക്ക് ആദ്യം ആരാധകരെ അടുപ്പിയ്ക്കുന്നത് ആ ഓമനത്തമുള്ള മുഖം തന്നെയാണ്. മുംബൈയിലാണ് ജനിച്ചതെന്നും പഞ്ചാബിലാണ് വളര്‍ന്നതെന്നും ആ മുഖസൗന്ദര്യം വിളിച്ചോതുന്നു. തെലുങ്ക് ചിത്രങ്ങളിലൂടെയാണ് തെന്നിന്ത്യന്‍ സിനിമകളിലേക്ക് ഹന്‍സിക എത്തുന്നത്. അതിന് ശേഷമാണ് തമിഴ് സിനിമയിലേക്ക് കാലെടുത്ത് വച്ചത്. ആ വരവ് തമിഴര്‍ക്കിഷ്ടമായി

  അഭിനയത്തിലെ കഴിവ്

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  വെറും മുഖ സൗന്ദര്യം മാത്രമല്ല ഹന്‍സികയെ തമിഴര്‍ക്ക് പ്രിയപ്പെട്ടവളാക്കുന്നത്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തി, നായികയായി അഭിനയിച്ചപ്പോഴും ഹന്‍സികയുടെ നിഷ്‌കളങ്കാഭിനയത്തിന് ഒരു പോറലുമേറ്റിരുന്നില്ല. ധനുഷിനൊപ്പം മാപ്പിള്ളൈ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത് അവിചാരിതമായാണ്. പിന്നീട് അങ്ങനെ എത്രയോ ലക്കുകള്‍. വേലായുധത്തിലെ നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയെയും അരണ്‍മനൈയിലെ പ്രതികാരിയായ പ്രേതത്തെയും ഹന്‍സിക മികവുറ്റതാക്കി

  ചിരിയില്‍ വീഴും

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  ഹന്‍സികയുടെ മുഖ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ പ്ലസ് മുഖത്തെ ആ നിഷ്‌കളങ്ക ചിരിയാണ്. വിഷമിച്ചിരിക്കുന്നവരെ പോലും ഹന്‍സികയുടെ പുഞ്ചിരിയ്ക്ക് തോല്‍പിയ്ക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ആ ചിരിയില്‍ വീണ ആരാധകരും ഏറെ

  കുട്ടി കുശ്ബു

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  പഞ്ചാബില്‍ നിന്ന് ഒരു ഹിന്ദിക്കാരി വന്നപ്പോള്‍ വെറുതെ അങ്ങ് ഏറ്റെടുക്കുകയായിരുന്നില്ല തമിഴര്‍. ഹന്‍സികയ്ക്ക് ഖുശ്ബുവിന്റെ എന്തൊക്കയോ ഛായകളുണ്ടെന്നാണ് പറയുന്നത്. തമിഴകത്തിന്റെ കുട്ടി കുശ്ബു എന്നാണ് ഹന്‍സികയെ വിളിയ്ക്കുന്നത്. കുശ്ബുവിനോടുള്ള സ്‌നേഹവും ചിലരെ ഹന്‍സികയോട് അടുപ്പിച്ചു.

  കഠിനാദ്ധ്വാനി

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  കഥാപാത്രങ്ങള്‍ക്ക് വേണ്ടി കഠിനാദ്ധ്വാനവും വിട്ടുവീഴ്ചയും നടത്തുന്ന നടിയാണ് ഹന്‍സിക. അത് സഹപ്രവര്‍ത്തകര്‍ക്ക് ഹന്‍സികയെ പ്രിയപ്പെട്ടവളാക്കുന്നു. തമിഴ് സിനിമയിലേക്കെത്തുമ്പോള്‍ ഹന്‍സികയ്ക്ക് നല്ല തടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞ് നല്ല സുന്ദരിയായിട്ടുണ്ട്. കൃത്യമായി ഡയറ്റിങും ജിമ്മിലെ പരിശ്രമവുമാണ് അതിന് പിന്നിലെന്ന് ഹന്‍സിക പറഞ്ഞിരുന്നു.

  ഫാഷന്‍ സെന്‍സ്

  ഹന്‍സികയെ എന്താണ് ഇത്രയേറെ ഇഷ്ടം, ഹന്‍സികയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

  വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിക്കുന്ന തെന്നിന്ത്യന്‍ നടിമാരില്‍ മുന്നിലാണ് ഹന്‍സികയും. പൊതുചടങ്ങുകളിലും മറ്റും വൃത്തിയായും ഫാഷനായും വസ്ത്രം ധരിച്ചുവരുന്ന ഹന്‍സികയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

  English summary
  As Hansika turns 24 today, her charm keeps spreading all over South! The belle, who has been a part of Tamil fraternity for four years, has raised expectations for her films from her fans down South. The Mappillai girl has also received appreciation and accolades for her spectacular performances. In fact, she was also nicknamed Kutti Kushboo after her debut because of her fair complexion and chubby appearance. Let’s take a look at all the reasons that make this lass irresistible
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X