twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണുകളില്‍ അഗ്നി കൊളുത്തി, ചുണ്ട് കടിച്ച്, സില്‍ക്ക് സ്മിത സ്‌ക്രീന്‍ നിറഞ്ഞപ്പോള്‍; പുറത്തറിയാത്ത ചില കഥകള്‍ കൂടി

    |

    തൊണ്ണൂറുകളില്‍ മാദക സുന്ദരിയായി തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രകമ്പനം കൊള്ളിച്ച നടിയായിരുന്നു സില്‍ക് സ്മിത. കേവലം നാല് വര്‍ഷം കൊണ്ട് ഇരുന്നൂറിലധികം സിനിമകൡ അഭിനയിച്ച് സില്‍ക് 1996 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും മലയാളികളുടെ മനസില്‍ സ്മിതയുടെ വേര്‍പാടുണ്ടാക്കിയ വേദനകളുണ്ടാവും.

    വീണ്ടുമൊരു ഡിസംബര്‍ വരുമ്പോള്‍ സില്‍ക്ക് സ്മിതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയുകയാണ്. 1960 ഡിസംബര്‍ രണ്ടിനാണ് സ്മിത ജനിക്കുന്നത്. ജീവിച്ചിരുന്നെങ്കില്‍ സ്മിതയുടെ അറുപതാം ജന്മദിനം ആഘോഷിക്കേണ്ട ദിവസമായിരുന്നു. വണ്ടിച്ചക്രം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സ്മിതയുടെ ആദ്യ കഥാപാത്രത്തിന്റെ പേര് സില്‍ക് എന്നായിരുന്നു. പില്‍ക്കാലത്ത് ഈ പേര് കൂടി ചേര്‍ത്താണ് സില്‍ക് സ്മിത എന്ന അറിയപ്പെട്ടത്. മനോരമ ഓണ്‍ലൈന്റെ പുതിയ റിപ്പോര്‍ട്ടില്‍ സില്‍ക്കിന്റെ ജീവിതകഥ പറയുകയാണ്.

    സില്‍ക് സ്മിതയുടെ ജീവിതം

    സിനിമ പോലൊരു ട്വിസ്റ്റ് സംഭവിക്കുന്നത് പിന്നീടാണ്. വണ്ടിച്ചക്രമെന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി. തമിഴ് സംവിധായകന്‍ വിനു ചക്രവര്‍ത്തി കഥാപാത്രത്തിന് യോജിച്ച പെണ്‍കുട്ടിയെ തേടി നടക്കുന്ന കാലം. എവിഎം സ്റ്റുഡിയോയ്ക്ക് അടുത്ത് നില്‍ക്കുമ്പോളാണ് സമീപത്തെ ധാന്യ മില്ലില്‍ ആ പെണ്‍കുട്ടിയെ കാണുന്നത്. കൊത്തി വലിക്കുന്ന കണ്ണുകൡലാണ് ആദ്യം ഉടക്കിയത്. ഇതാ കഥാപാത്രമെന്ന് മനസ് പറഞ്ഞു.

    സില്‍ക് സ്മിതയുടെ ജീവിതം

    പിന്നീട് ആറ് മാസത്തോളം പരിശീലനമായിരുന്നു. വിനു ചക്രവര്‍ത്തിയുടെ ഭാര്യ സ്മിതയെ ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ പഠിപ്പിച്ചു. വണ്ടിചക്രത്തില്‍ ചാരായ വില്‍പ്പനക്കാരിയായ സില്‍ക് എന്ന കഥാപാത്രത്തെയാണ് സ്മിത അവതരിപ്പിച്ചത്. ചുണ്ട് കടിച്ച്, കണ്ണുകളില്‍ അഗ്നി കൊളുത്തി സ്മിത സ്‌ക്രീന്‍ നിറഞ്ഞപ്പോള്‍ ചാരായത്തെക്കാള്‍ വലിയ ലഹരിയായി ആരാധക ലക്ഷങ്ങളെ അവര്‍ മത്തുപിടിപ്പിച്ചു.

    സില്‍ക് സ്മിതയുടെ ജീവിതം

    അങ്ങനെ സില്‍ക് കാലം തുടങ്ങുകയായിരുന്നു. നാല് വര്‍ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്‍. സില്‍ക്ക് ഇല്ലാത്ത സിനിമയില്ലെന്നായി. നായകസ്ഥാനത്ത് രജനികാന്തോ,കമല്‍ഹാസനോ മമ്മൂട്ടിയോ മോഹന്‍ലാലോ ആയാലും വിജയത്തിന്റെ ഫോര്‍മലയായി സില്‍ക്കിന്റെ ഡാന്‍സ് കൂടി ചേര്‍ക്കാന്‍ വിതരണക്കാര്‍ നിര്‍ബന്ധിച്ചു. നൃത്തത്തിന് മാത്രം അക്കാലത്ത് അര ലക്ഷം രൂപ സില്‍ക് പ്രതിഫലം വാങ്ങി. അലകള്‍ ഒഴിവതില്ലൈ എന്നതുള്‍പ്പെടെ ഓര്‍ത്തിരിക്കാന്‍ വളരെ ചുരുക്കം വേഷങ്ങള്‍ മാത്രം.

    സില്‍ക് സ്മിതയുടെ ജീവിതം

    വിജയലക്ഷ്മി എന്ന പാവം പെണ്‍കുട്ടി സില്‍ക് സ്മിതയെന്ന നക്ഷത്രമായി മാറിയപ്പോള്‍ കഥകളായി, അപവാദങ്ങളായി. വിജയം തലയ്ക്ക് പിടിച്ച് നില മറന്നുവെന്ന് ആക്ഷേപമുയര്‍ന്നു. നടികര്‍ തിലകം ശിവാജി ഗണേശന്‍ സെറ്റിലേക്ക് കയറി വന്നപ്പോള്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ചിരുന്ന സില്‍ക് സ്മിതയെ നോക്കി സിനിമാലോകം നെറ്റി ചുളിച്ചു. എംജിആര്‍ മുഖ്യമന്ത്രി ആയിരിക്കവേ അദ്ദേഹം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ആന്ധ്രയിലേക്ക് ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്തൊരു അഹങ്കാരി എന്ന മുറുമുറുപ്പ് ഉയര്‍ന്നു. സ്മിതയ്ക്കും പറയാനുണ്ടെങ്കിലും അപവാദങ്ങളുടെ അത്ര പ്രചാരം അതിന് ലഭിച്ചില്ല.

    Recommended Video

    വീണ്ടും ഏഴിമലപൂഞ്ചോല ആടി ലാലേട്ടൻ | filmibeat Malayalam
    സില്‍ക് സ്മിതയുടെ ജീവിതം

    ജീവിതം പോലെ നിഗൂഢമായിരുന്നു സില്‍കിന്റെ മരണവും. മരിക്കുന്നതിന് മുന്‍പ് അവര്‍ ലോകത്തോട് എന്തോ പറയാന്‍ ആഗ്രഹിച്ചിരിക്കണം. 1996 സെപ്റ്റംബര്‍ 22 ന് രാത്രി അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളെ സ്മിത വിളിച്ചിരുന്നു. സില്‍കിനെ പോലെ തെന്നിന്ത്യയിലെ മാദകറാണി ആയിരുന്ന അനുരാധയെയും കന്നഡ നടന്‍ രവിചന്ദ്രനെയും. ഇരുവര്‍ക്കും പല കാരണങ്ങളാല്‍ എത്താനായില്ല. വടപളനിയിലെ വാടക വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ 23 ന് രാവിലെ സ്മിതയെ കണ്ടെത്തി. സിനിമാ നിര്‍മാണം വഴിയുള്ള നഷ്ടം, പ്രണയനൈരാശ്യം, കടുത്ത വിഷാദം, മരണത്തെ കുറിച്ച് പല കഥകളും ഉണ്ടായി.

    English summary
    Birthday Special: When Actress Silk Smitha Enter To Mollywood?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X