twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയിലെ ശാലീന സുന്ദരി, മനസുകളില്‍ മായാതെ ശ്രീവിദ്യ!

    |

    മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പേരാണ് ശ്രീവിദ്യ. ചെറുപ്പം മുതല്‍ സംഗീത, നൃത്ത ലോകത്ത് ജീവിച്ചിരുന്ന ശ്രീവിദ്യ പതിമൂന്നാം വയസിലാണ് വെള്ളിത്തിരയിലെത്തുന്നത്. തമിഴ് സിനിമയിലൂടെ ചെറിയൊരു റോളിലാണ് ആദ്യം അഭിനയിക്കുന്നത്. ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ സത്യന്റെ നായികയായിട്ടാണ് ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തുന്നത്.

    കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയുടെ പ്രത്യേകത. ശാലീന സൗന്ദര്യം, മലയാള തനിമയുള്ള മുഖശ്രീ എന്നിങ്ങനെ ശ്രീവിദ്യയെ വിശേഷിപ്പിക്കാന്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രീവിദ്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആരാധകര്‍ പങ്കുവെക്കുകയാണ്. 1953 ജൂലൈ 24 നായിരുന്നു ശ്രീവിദ്യ ജനിക്കുന്നത്. അന്തരിച്ചെങ്കിലും നടിയുടെ പിറന്നാള്‍ ദിവസം ഓര്‍മ്മിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്.

     sreevidya

    മലയാളത്തിന് പുറമേ തമിഴ്, കന്നഡ, ഹിന്ദി, എന്നിങ്ങനെ ആറോളം ഭാഷകളില്‍ ശ്രീവിദ്യ അഭിനയിച്ചിരുന്നു. മൂന്ന് തവണയാണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശ്രീവിദ്യയെ തേടി എത്തിയത്. നായികയായി അഭിനയിക്കുന്നതിനൊപ്പം അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായിട്ടും നടി എത്തി. ഏറെ കാലം സിനിമയില്‍ സജീവമായിരുന്ന നടി മിനിസ്‌ക്രീനിലേക്കും ചുവടുമാറിയിരുന്നു. 2006 ലായിരുന്നു കാന്‍സര്‍ ബാധിച്ച് ശ്രീവിദ്യ മരിക്കുന്നത്. അവസാന കാലത്തും സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.

    ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും പ്രശസ്തഗായിക എം.എല്‍. വസന്തകുമാരിയുടേയും മകളായിട്ടാണ് ശ്രീവിദ്യ ജനിക്കുന്നത്. 1966 ലായിരുന്നു നടി ആദ്യമായി സിനിമയിലഭിനയിച്ചത്. ശാലീന സൗന്ദര്യമായിരുന്നു ശ്രീവിദ്യയുടെ പ്രത്യേകത. നടിയുടെ മനോഹരമായ കണ്ണുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി യുവതി എന്ന് പറയുമ്പോള്‍ ഉദാഹരണമായി പറഞ്ഞിരുന്നത് ശ്രീവിദ്യയെ ആയിരുന്നു.

    English summary
    Birthday Wishes To Late Sreevidya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X