വേലക്കാരനെ പോലെ അസിസ്റ്റന്റ് ഡയറക്‌ടറെ ചീത്ത പറഞ്ഞു, മക്കളുണ്ട്, അത്ര ദൂരം വരില്ലെന്ന് നയൻതാര: ബിസ്മി

കരിയറിൽ തുടരെ വിവാദങ്ങളിലാണ് നടി നയൻതാര. കടുത്ത സെെബർ ആക്രമണം താരത്തിന് നേരെ വരുന്നുണ്ട്. കഴിഞ്ഞ ദിവസം നയൻതാരയുടെ പുതിയ പ്രൊജക്ട് മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ വന്നു. നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിം​ഗ് നിർത്തി വെക്കേണ്ടി വന്നെന്നും സംസാരമുണ്ടായി. നയൻതാരയ്ക്ക് പകരം തമന്ന ഭാട്ടിയയെ നായികയാക്കിയേക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി.

തമന്ന നായികയാകുമെന്ന് അഭ്യൂഹം വന്നെങ്കിലും. എന്നാൽ അത് സത്യമല്ലെന്ന് ബിസ്മി പറയുന്നു. നയൻതാര തന്നെയാണ് നായിക. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോ​ഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിം​ഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു. ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു.

Nayanthara

മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. അത് സംവിധായകനോടാണ് പറയേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഡയരക്ടറെ വേലക്കാരനെ പോലെ കണ്ട് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അതെങ്ങനെ അം​ഗീകരിക്കാൻ പറ്റും. ഈ പ്രശ്നം കാരണം അസിസ്റ്റന്റ് ഡയരക്ടർ ഈ സിനിമയേ വേണ്ടെന്ന് പറഞ്ഞ് പോയി.

പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിം​ഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ട്. സുന്ദർ സി നേരത്തെ തമന്നയെ വെച്ച് സിനിമ ചെയ്തതാണ്. സുന്ദർ സി വളരെ ഫ്രണ്ട്ലിയായ ഡയരക്ടറാണ്. ആരോടും പരിധി വിട്ട് സംസാരിക്കില്ല.

Nayanthara  Bismi

എന്ത് ദേഷ്യമുണ്ടെങ്കിലും അധികം പുറമേക്ക് കാണിക്കില്ല. എത്ര അമർഷമുണ്ടെങ്കിലും ചിരിക്കും. മാത്രവുമല്ല ഇപ്പോഴാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് നന്നായി പോകട്ടെയെന്ന് അദ്ദേഹം കരുതുന്നു. 112 കോടിയാണ് സിനിമയുടെ ബഡ്ജറ്റെന്നും ബിസ്മി വ്യക്തമാക്കി.

അടുത്തിടെ ചെയ്ത ഒരു സിനിമ കൊടെെക്കനാൽ നടക്കുന്ന കഥയാണ്. എന്നാൽ അത്രയും ദൂരം വരാനാകില്ല, രണ്ട് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ആ ഏരിയയുടെ സെറ്റ് ചെന്നെെയിൽ തയ്യാറാക്കി. എന്നിട്ടാണ് നയൻതാര അഭിനയിച്ചതെന്ന് ബിസ്മി പറയുന്നു. കൊടെെക്കനാലിൽ പോയി അഭിനയിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് പണം വാങ്ങിയതെന്നും ബിസ്മി ചോദിക്കുന്നു. സിറ്റി ഫോക്സ് മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ആരോപണങ്ങളോട് നയൻതാര പ്രതികരിച്ചിട്ടില്ല. താരത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ഫിലിം ജേർണലിസ്റ്റുകളിൽ ഒരാളാണ് ബിസ്മി. ഒരിക്കൽ നയൻതാര ഇവർക്കെതിരെ സംസാരിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും മൂന്ന് പേർ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച നയൻതാര കുരങ്ങൻമാരുമായി ഇവരെ ഉപമിച്ചു. എന്നാൽ നയൻതാരയെക്കുറിച്ച് പറയുന്നത് സത്യമാണെന്നാണ് ബിസ്മിയു‌ടെ വാ​ദം. കരിയറിലെ തിരക്കുകളിലാണ് നയൻതാര. മൂക്കുത്തി അമ്മന് പുറമെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയായത്. നിവിൻ പോളിയാണ് നയൻതാരയ്ക്കൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X