ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി

തമിഴ് സിനിമാ ര​ഗത്തേക്ക് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് യോ​ഗി ബാബു. ഏറെക്കാലത്തിന് ശേഷം തമിഴ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഹാസ്യ നടൻ. ശ്രദ്ധേയ വേഷങ്ങൾ യോ​ഗി ബാബു ചെയ്തു. കോമഡി താരം എന്ന ലേബലിൽ ഒതുങ്ങാതെ നായക വേഷമുൾപ്പെടെ യോ​ഗി ബാബു ചെയ്തു. ജനപ്രിയ നടനായി അറിയപ്പെടുന്ന യോ​ഗി ബാബുവിനെതിരെ ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവ​രെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!
വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവ​രെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!

മാനേജർമാരെ മാറ്റുന്നതിൽ യോദി ബാബുവിന് ​ഗിന്നസ് റെക്കോ‍‍ഡ് കിട്ടും. ഇതുവരെയും 21 മാനേജർമാരെ മാറ്റിയെന്നാണ് എനിക്ക് ലഭിച്ച വിവരം. യോ​ഗി ബാബു മാനേജർമാർക്ക് ശമ്പളം കൃത്യമായി കൊടുക്കില്ല. ഒരു ഘട്ടത്തിൽ ഇവർ ശമ്പളം ചോദിക്കും. അതോടെ ദേഷ്യം വന്ന് മാനേജരെ മാറ്റി. ഒരു മാനേജർക്ക് ആറരലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു. വീട്ടിൽ ഒരു ആവശ്യം വന്നപ്പോൾ അയാൾ ശമ്പളം ചോദിച്ചു. ഇതിന്റെ പേരിൽ നടൻ മാനേജരെ മാറ്റി. ഇതുപോലെ പിആർഒകളെയും മാറ്റുന്നു. എനിക്കറിയാവുന്നിടത്തോളം ആറേഴ് പിആർഒകളെ മാറ്റി. ഇത് തന്നെയായിരിക്കും കാരണം.

Actor Yogi Babu  Rajinikanth

മറ്റൊരു പ്രധാന കാര്യമുണ്ട്. പൊതുവെ ഒരു ഷോട്ടിൽ അഭിനയിക്കുമ്പോൾ ഒപ്പം അഭിനയിക്കുന്നവർ ചിലപ്പോൾ ഡയലോ​ഗ് തെറ്റിക്കും. സീനിയർ ആർട്ടിസ്റ്റുകൾ അത് മനസിലാക്കി അവരെ കൂളാക്കും. കാരണം ക്യാമറയ്ക്ക് മുന്നിൽ അവർ പുതിയ ആളാണെന്ന് അവർ മനസിലാക്കുന്നു. എന്നാൽ യോ​ഗി ബാബു കൂടെ അഭിനയിക്കുന്നവർ ആരെങ്കിലും ഡയലോ​ഗ് തെറ്റിച്ചാൽ അവരെ രൂക്ഷമായി ചീത്ത വിളിക്കും.

ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!
ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!

രജിനികാന്തിനൊപ്പമുള്ള ഒരു കോമ്പിനേഷൻ സീൻ. ഒരു കോ ആർട്ടിസ്റ്റ് തെറ്റിച്ചപ്പോൾ യോ​ഗി ബാബു അവരെ മോശമായി ചീത്ത പറഞ്ഞു. രജിനി നിശബ്​ദനായി ഇത് കണ്ട് കൊണ്ടിരുന്നു. എനിക്ക് വളരെ വിഷമമായി. കാരണം രജിനിയെങ്കിലും യോ​ഗി ബാബുവിനെ തിരുത്തേണ്ടേ. യോ​ഗി ബാബു എല്ലായിടത്തും ഇങ്ങനെയാണെന്ന് പിന്നീടാണ് അറിഞ്ഞത്. ​യോ​ഗി ബാബു സ്വയം തിരുത്തേണ്ടതുണ്ടെന്നും ബിസ്മി പറഞ്ഞു. വാലെെപേച്ച് എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.

More from Filmibeat

Read more about: yogi babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X