ഗീതുവിനൊപ്പം പൂര്‍ണിമയും ഉണ്ടായിരുന്നു; 34 വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രം പുറത്ത് വിട്ട് നടിമാര്‍

സിനിമയില്‍ ഒന്നിച്ചഭിനയിച്ച് പരിചയപ്പെട്ട് സുഹൃത്തുക്കളായ നിരവധി താരങ്ങളുണ്ട്. എന്നാല്‍ എല്ലാ കാലവും നല്ല രീതിയില്‍ ഈ സൗഹൃദങ്ങള്‍ പോയെന്ന് വരില്ല. അതേ സമയം നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരുടെ സൗഹൃദത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. ഇരു നടിമാരും അവരുടെ കുടുംബംഗങ്ങളും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്.

എന്ത് വിശേഷങ്ങള്‍ക്കും താരകുടുംബം ഒന്നിക്കുന്നത് പതിവാണ്. ഏറ്റവുമൊടുവില്‍ ഈ കൊറോണ കാലത്തും ഓണം ആഘോഷിക്കുന്നതായി പൂര്‍ണിമയും ഗീതുവും കുടുംബത്തോടെ എത്തിയിരുന്ന. ഇരുവരും തമ്മില്‍ എത്ര വര്‍ഷത്തെ കൂട്ടുകെട്ട് ഉണ്ടെന്ന് ചോദിച്ചാല്‍ അധികമാര്‍ക്കും പറയാന്‍ സാധിക്കില്ല. എന്നാല്‍ ഗീതു മോഹന്‍ദാസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

 poornima-geetu

11986 ല്‍ പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ദീപ മോളെ അവതരിപ്പിച്ചത് നടി ഗീതു മോഹന്‍ദാസ് ആയിരുന്നു. സിനിമയില്‍ കേവലം നാല് വയസുകാരിയുടെ വേഷത്തിലെത്തി ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അംഗീകാരവും ഗീതു നേടി എടുത്തിരുന്നു. ഇതേ സിനിമയില്‍ പൂര്‍ണിമയും അഭിനയിച്ചിട്ടുണ്ടെന്നുള്ള കാര്യമാണ് ഇപ്പോള്‍ പുറംലോകം അറിഞ്ഞിരിക്കുന്നത്.

ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളൊരു ചിത്രമായിരുന്നു ഗീതു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. 'ഇത് സ്വര്‍ണമാണ്. പഴയ കാലത്തെ ഒരു വിസ്‌ഫോടനം. ഞാനും പൂര്‍ണിമയും ഈ ചിത്രത്തിലുണ്ടെന്നായിരുന്നു ഗീതു ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തത്. ദീപ മോളായി എത്തിയതിനാല്‍ ഗീതുവിനെ എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും പൂര്‍ണിമയെ ആര്‍ക്കും മനസിലായില്ല.

 poornima-geetu

ചിത്രത്തില്‍ വലത് വശത്ത് ആദ്യം നില്‍ക്കുന്ന കുട്ടിയാണ് പൂര്‍ണിമയെന്ന് ഗീതു തന്നെയാണ് ആരാധകരോട് പറഞ്ഞത്. പിന്നാലെ പൂര്‍ണിമയും ഇതേ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇരുവരും തമ്മില്‍ ഇത്രയും വര്‍ഷം പഴക്കമുള്ള സൗഹൃദം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞില്ലെന്നാണ് ഭൂരിഭാഗം പേരും കമന്റുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂര്‍ണിമയും ഗീതുവും തമ്മിലുണ്ടായിരുന്ന സൗഹൃദം ഇന്നും ഒരു കുറവുമില്ലാതെ കൊണ്ട് നടക്കുകയാണ്.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

രഘുനാഥ് പാലേരി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ഒന്ന് മുതല്‍ പൂജ്യം വരെ. മോഹന്‍ലാല്‍, ആശ ജയറാം, ഗീതു മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗീതു പങ്കുവെച്ച പുത്തന്‍ ചിത്രം വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X