എനിക്ക് 100 ദിവസം അവിടെ നിന്ന് കിട്ടേണ്ടത് കിട്ടി, ഇനി വിവാഹം, മനസ് തുറന്ന് ബിഗ് ബോസ് താരം ബ്ലെസ്ലി
ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും അതിൻ്റെ അലയൊഴികളൊന്നും ഇനിയും അവസാനിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായി ഒരു ലേഡി ബിഗ് ബോസ് വിന്നറാകുന്ന സവിശേഷത കൂടി ഈ സീസണിന് ഉണ്ട്. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ല പ്രേക്ഷകരുടെ വോട്ടിങ്ങിൽ ദിൽഷയും ബ്ലെസ്ലിയും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ച വെച്ചത്. അവസാനം ചെറഇയ വ്യത്യാസത്തിലാണ് ദിൽഷ വിന്നറായത്.
മത്സരാർത്ഥികളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവരായിരുന്നു. വ്യത്യസ്ത ആശയങ്ങശും അഭിപ്രായങ്ങളുമൊക്കെയായി നൂറുദിവസം വരെ പുറംലോകവുമായി ബന്ധമില്ലാതെ ആ വീട്ടിൽ കഴിഞ്ഞവർ വിജയികൾ ത്നനെയാണ്. വീട്ടിൽ മിക്ക മത്സരാർത്ഥികൾക്കും വലിയ ഫാൻ ബേസും ആർമികളുമൊക്കെയാണ് സോഷ്യൽ മീഡിയ പേജുകളിൽ.

ബിഗ് ബോസ് സീസൺ 4 ൽ മികച്ച പ്രേക്ഷക പിന്തുണ നേടിയ ഒരു മത്സരാർതഥിയായിരുന്നു ബ്ലെസ്ലി. പല അവസരങ്ങളിലും ബ്ലെസ്ലി തന്നെ വിന്നറാകൂ എന്ന് തോന്നിയ നിമിഷങ്ങളുണ്ട്, അത്രക്കും പ്രേക്ഷക പിന്തുണയാണ് ബ്ലെസ്ലിക്ക് ലഭിച്ചത്.
ബിഗ്ബോസ് ഗ്രാൻഡ് ഫിനാലെക്ക് ശേഷം നാട്ടിലെത്തിയ ബ്ലെസ്ലിയെ സ്വീകരിക്കാൻ പതിനായിരക്കണക്കിനാളുകളാണ് തിരുവനന്തപുരം എയർപോട്ടിലെത്തി ചേർന്നത്.
ജനങ്ങളുടെ ഇത്രയും വലിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയും സ്നേഹവും തിരിച്ച് പ്രകടിപ്പിച്ചു. നൂറു ദിവസം ബിഗ്ബോസ് ഹൗസിനുള്ളിൽ താൻ എന്തൊക്കെയാണ് ചെയ്തതെന്ന് കണ്ടിട്ട് ബാക്കി കാര്യങ്ങൾ വിശദമായി പറയാം എന്നാണ് ബ്ലെസ്ലിയുടെ നിലപാട്. നൂറ് ദിവസം നിന്ന് എനിക്ക് നേടിയെടുക്കാനുള്ളത് ഞാൻ നേടിയെന്നും ബ്ലെസ്ലി പറഞ്ഞു.

ഹൗസിലെ പല ഗെയിമുകളിലും ആരും കണ്ടിട്ടില്ലാത്ത ലൂപ്ഹോൾ വരെ കണ്ടുപിടിച്ച് ടാസ്ക്കുകളിൽ വിജയിക്കാൻ ബ്ലെസ്ലിക്ക് കഴിഞ്ഞിട്ടുണ്ട്. ചിന്തയിലും അതില്‍ നിന്നുണ്ടാവുന്ന അഭിപ്രായങ്ങളിലും അതിന്‍റെ പ്രകടനങ്ങളിലുമൊക്കെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ട് നിന്നിരുന്നതിനാൽ മറ്റുള്ള മത്സരാർഥികളിൽ നിന്ന് തന്നെ പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്.
ബിഗ് ബോസ് ഷോയെ കുറിച്ച് വലിയ ധാരണയില്ലാതെയാണ് താൻ കളിക്കാൻ എത്തിയതെന്ന് ബ്ലെസ്ലി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മറ്റ് മത്സരാർത്ഥികളെക്കുറിച്ച് മോശം കാര്യങ്ങളൊന്നും ഒരു ചാനലിന് നൽകിയ അഭിമുഖങ്ങളിലും പറഞ്ഞിട്ടില്ല. എല്ലാ ചോദ്യങ്ങൾക്കും മറുപടി പ്രേക്ഷകർ നിങ്ങൾ പുറത്ത് നിന്ന് കളി കണ്ട് മനസ്സിലായവർ അല്ലേ. താൻ ഗെയിം മുഴുവൻ കണ്ട ശേഷം അഭിപ്രായം പറയാമെന്നുമാണ് ബ്ലെസ്ലി പറഞ്ഞത്.
ദിൽഷയുമായുള്ള വീട്ടിലെ പ്രശ്നങ്ങളിൽ അവസാനം ബ്ലെസ്ലി സോറി പറഞ്ഞത് പുറത്ത് ആ കാര്യങ്ങൾ ആളുകൾ ഏത് രീതിയിൽ എടുക്കുമെന്ന് അറിയില്ല എന്നതിലാണെന്നും താൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

ഇനി കുറച്ച് നാൾ വീട്ടുകാരുമൊത്ത് ചിലവഴിക്കാനാണ് ബ്ലെസ്ലിയുടെ തീരുമാനം. ബിഗ്ബോസിലെ എപിസോഡുകൾ എല്ലാം കണ്ട് താൻ എങ്ങനെയെന്ന് സ്വയം വിലയിരുത്തിയ ശേഷമാകും വിവാഹമൊക്കെ. ആദ്യം താൻ സ്വയം ഒന്ന് കൊള്ളാമൊ എന്ന് നോക്കട്ടെ എന്നാണ് ബ്ലെസ്ലി പറഞ്ഞത്. താൻ നൂറ് ദിവസം എന്തിനാണോ ബിഗ്ബോസ് ഹൗസിൽ പോയത് അത് തനിക്ക് കിട്ടിയെന്നും പറഞ്ഞു.
ബ്ലെസ്ലിയുടെ വാപ്പിച്ചിയാണ് കൂടുതൽ ഇഷ്ടം, ഇപ്പോൾ അദ്ദേഹം വളരെ സന്തോഷത്തിലായിരിക്കുമെന്നും അദ്ദേഹത്തിന് ചെയ്യാനിഷട്മുള്ള കാര്യങ്ങൾ കൂടി ചെയ്യണമെന്നും കൂട്ടിച്ചേർത്തു.
Recommended Video

ബിഗ് ബോസ് ഹൗസിൽ വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ജയമാണെങ്കിലും പരാജയമാണെങ്കിലും അമിതമായി സന്തോഷിക്കാതേയും ദുഖിക്കാതെയും ബ്ലെസ്ലി ഹൗസിൽ മുന്നോട്ട് പോയി.
കഴിഞ്ഞ രണ്ട് ആഴ്ചയായി സോഷ്യൽമീഡിയയിലൂടെ വഴി ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടുകൊണ്ടിരുന്ന മത്സരാർഥിയായിരുന്ന ബ്ലെസ്ലി.
ബിഗ്ബോസ് ഹൗസിൽ ദിൽഷയോട് ബ്ലെസ്ലി പലപ്പോഴായി മോശമായി പെരുമാറിയെന്ന് പറഞ്ഞ് ചില പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ശേഷം റോബിൻ ബിഗ് ബോസ് ഹൗസിലേക്ക് സന്ദർശനത്തിന് ചെന്നപ്പോൾ ദിൽഷയോട് ബ്ലെസ്ലിയെ മോശമാക്കി സംസാരിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസിൽ വന്ന ശേഷം താൻ ഓപ്പണായി, സ്നേഹത്തിന് മുമ്പിൽ ചിലപ്പോഴൊക്കെ തോറ്റുകൊടുക്കേണ്ടി വരും. ഞാൻ ഇമോഷൻസെല്ലാം ഉള്ളിൽ അടക്കിവെച്ചിരുന്ന വ്യക്തിയാണ്.
അതുകൊണ്ട് എനിക്ക് ഒരുപാട് നന്ദിയുണ്ട് എല്ലാവരോടും താങ്ക് യു എന്നാണ് ബ്ലെസ്ലി ഫിനാലെ സ്റ്റേജിൽ നിന്നും പറഞ്ഞത്. മൂന്നാം സ്ഥാനത്ത് റിയാസും നാലാം സ്ഥാനത്ത് ലക്ഷ്മിപ്രിയയായിരുന്നു. അഞ്ചാം സ്ഥാനത്ത് എത്തിയത് ധന്യയും ആറാം സ്ഥാനം സൂരജും കരസ്ഥമാക്കി.


Click it and Unblock the Notifications