ദുബായിൽ പാട്ടും ഡാൻസുമായി ബ്ലെസ്ലി, ദിൽഷയെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് താരം
ബിഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥിയായിരുന്നു ബ്ലെസ്ലി. ഇത്തവണ ബിഗ് ബോസ് വിജയി ആകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു. ദിൽഷയും ബ്ലെസ്ലിയും അവസാന നിമിഷത്തെ വോട്ടിംഗ് ശതമാനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. ഒടുവിൽ ബിഗ് ബോസ് കീരിടം ദിൽഷ സ്വന്തമാക്കി. ബിഗ് ബോസ് വീട്ടിനുള്ളിൽ ബ്ലെസ്ലി, റോബിൻ , ദിൽഷ എന്നിവരായിരുന്നു കൂട്ട്.
പക്ഷെ ബിഗ് ബോസിൻ്റെ അവസാന ദിവസങ്ങളിൽ മറ്റ് മത്സരാർത്ഥികളുടെ ആരാധകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരാൾ കൂടിയാണ് ബ്ലെസ്ലി. ബ്ലെസ്ലി ദിൽഷയോട് ബിഗ് ബോസിൽ വെച്ച് പ്രണയം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ആ സമയം തന്നെ ബ്ലെസ്ലിയെ തൻ്റെ സഹോദരനായാണ് കാണുന്നതെന്ന് ദിൽഷ മറുപടിയും നൽകി.

ആരാധകരുടെ അമിതമായ ഇടപെടൽകാരണം പല മത്സരാർത്ഥികൾ തമ്മിലുള്ള ബന്ധത്തെയും കാര്യമായി ബാധിച്ചു. ബ്ലെസ്ലിയോടും റോബിനോടുമുള്ള ദിൽഷയുടെ സൗഹൃദത്തെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോ ദിൽഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബ്ലെസ്ലിക്ക് നേരെ വന്ന വിമർശനങ്ങൾക്ക് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. പക്ഷെ തനിക്കെതിരെ വന്ന എല്ലാ വിമർശനങ്ങൾക്കും കൃത്യമായ തെളിവോടെ തന്നെ സ്നേഹിക്കുന്നവർക്ക് മുന്നിലേക്ക് വരുമെന്ന് ബ്ലെസ്ലി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബ്ലെസ്ലി ദുബായിൽ വന്നത്. അവിടെയെത്തിയ ബ്ലെസ്ലിക്ക് ആരാധകർ വമ്പൻ സ്വീകരണമാണ് നൽകിയത്. ആരാധകരെ ആവേശത്തിലാക്കാൻ പാട്ടും ഡാൻസുമൊക്കെയായി വേദിയെ ഇളക്കി മറിച്ചു ബ്ലെസ്ലി. അതിനെല്ലാം ശേഷം ആരാധകരുമായി സംസാരിക്കാനുള്ള സമയവും കണ്ടത്തി. ആരാധാകരുടെ ചോദ്യത്തിന് മറുപടി നൽകിയ ശേഷമാണ് താരം മടങ്ങിയത്.

ബിഗ് ബോസ് സ്ക്രിപ്റ്റട് ഷോ ആണോ എന്ന ചോദ്യത്തിന് അല്ലാന്ന് മറുപടി പറഞ്ഞ് ബ്ലെസ്ലി. തനിക്ക് ബിഗ് ബോസിലേക്ക് ക്ഷണം കിട്ടിയത് എങ്ങനെയാണെന്നും അവിടെവച്ച് മറുപടിയിലൂടെ പറഞ്ഞു. താൻ മുമ്പുള്ള ബിഗ് ബോസ് സീസണുകൾ ഒന്നും കണ്ടിട്ടില്ല. അത് കണ്ടിട്ട് വന്നവർക്ക് കുറച്ച് കൂടുതൽ നേട്ടം ലഭിക്കും എന്നല്ലാതെ ഒന്നുമില്ലാ എന്ന് ബ്ലെസ്ലി പറഞ്ഞു. അടുത്ത ചോദ്യം ദിൽഷയെക്കുറിച്ചായിരുന്നു.
ദിൽഷ എന്ന വിന്നർ ഒരു തേപ്പുകാരിയാണെന്ന് ഞാൻ പറഞ്ഞാൽ ബ്ലെസ്ലിയുടെ അഭിപ്രായം എന്തായിരിക്കും?
ദിൽഷ തേപ്പുകാരിയാവാൻ അവൾ ആരോടും അതിന് ഓക്കെ പറഞ്ഞിട്ടില്ലല്ലോ ചേട്ടാ? പിന്നെ എങ്ങനെ അവൾ തേപ്പുകാരിയാവും. അവൾ നല്ലൊരു മത്സരാർത്ഥിയായിരുന്നു. അവൾ തേപ്പുകാരിയാണെന്ന് പറയാൻ ഞാൻ ആളല്ല, എല്ലാവരുടെയും വോട്ട് നേടിയാണ് ദിൽഷ വിജയിച്ചത്, ബ്ലെസി പറഞ്ഞു.

ബിഗ് ബോസ് ഹൗസിൽ ഗെയിമിനായി ബ്ലെസ്ലിയെ യൂസ് ചെയ്തിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്നെ ആരും യൂസ് ചെയ്തിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എൻ്റെ കുഴപ്പം കൊണ്ട് തന്നെയാവും.
ദിൽഷയോട് ഇപ്പഴും ഇഷ്ടം ഉണ്ടോ?
ആ രഹസ്യം എന്നിലൂടെ തന്നെ അലിഞ്ഞ് ചേരട്ടെയെന്നാണ് ബ്ലെസ്ലി മറുപടി നൽകിയത്.
ആരാധകരുടെ ചോദ്യങ്ങൾക്ക് മറ്റാരെയും ഒരു തരത്തിലും വേദനിപ്പിക്കാത്ത തരത്തിലുള്ള മറുപടികളാണ് ബ്ലെസ്ലി നൽകിയത്. ബിഗ് ബോസ് ഹൗസിൽവെച്ച് ബ്ലെസ്ലി ക്യാപ്റ്റനായിരുന്നപ്പോൾ റിയാസുമായി ഉണ്ടായിരുന്ന വൈറൽ വാക്ക് തർക്കവും അനുകരിച്ച് കാണിച്ചു. ആരാധകരുമായി സെൽഫി എടുത്ത ശേഷമാണ് താരം അവിടെ നിന്ന് പോയത്.


Click it and Unblock the Notifications