പൃഥ്വിരാജ് അടക്കം 58 പേര്‍ 70 ദിവസം, തിരിച്ചുപോവാന്‍ കഴിയുമോ... ആ ഒറ്റപ്പെടലിനെ കുറിച്ച് ബ്ലസി

'സഹിഷ്ണുതയുടെയും ദൃഢനിശ്ചയത്തിന്റെയും പരീക്ഷണമായിരുന്നു അത്' ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ധനില്‍ എത്തി ഒറ്റപ്പെട്ടുപോയ ദിവസങ്ങളെ കുറിച്ച് സംവിധായകന്‍ ബ്ലസി വിശദമായി പറഞ്ഞു തുടങ്ങി. വീട്ടില്‍ ക്വാറന്റയിനില്‍ കഴിയുന്ന ബ്ലസി ഫോണ്‍ സംഭാഷണത്തിലൂടെയാണ് ദേശീയ മാധ്യമത്തോട് കാര്യങ്ങള്‍ വിശദീകരിച്ചത്. സംവിധായകന്‍ ബ്ലസിയും നായകന്‍ പൃഥ്വിരാജും അടങ്ങുന്ന 58 അംഗ സംഘം കഴിഞ്ഞ ദിവസം ജോര്‍ധനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജാണ് എത്തുന്നത്.

സൗത്ത് ജോര്‍ധനിലെ വാഡിറം എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുരാതനമായ താഴ് വരകളും കുന്നുകളും പാറകളും വെള്ളവും കൊത്തിയെടുത്ത ആരാധനാലയങ്ങളുമൊക്കെയുള്ള ഒരു വിശുദ്ധ സ്ഥലമായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലയാളി സംരംഭകനായ അനില്‍ കുമാറിന്‌റെ സഹായത്തോടെ 17 ദിവസം കൂടെ സിനിമ ചിത്രീകരിക്കാന്‍ അനുമതി ലഭിച്ചു. 25 ദിവസം ചിത്രീകരണം നടത്താന്‍ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി ഞങ്ങള്‍ കാണുന്നു. എന്തെന്നാല്‍ സിനിമയ്ക്ക് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് തടി കുറച്ചിരുന്നു. വീണ്ടും ആ ശരീര മാറ്റത്തിലേക്ക് അദ്ദേഹത്തെ കടത്തി വിടുക എന്നത് പ്രയാസകരമാണ്. അനുവദിച്ചു കിട്ടിയ 25 ദിവസത്തെ ഷൂട്ടിങ് കൊണ്ട് മരുഭൂമിയിലെ നജീബിന്റെ കഷ്ടതകളെല്ലാം ചിത്രീകരിക്കാന്‍ സാധിച്ചു. സിനിമ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്കിനി ഒരു ഷെഡ്യൂള്‍ കൂടെ മാത്രമേ ആവശ്യമുള്ളൂ. അത് സഹാറയില്‍ വച്ച് പൂര്‍ത്തിയാക്കും- ബ്ലസി തുടര്‍ന്നു.

blessy

നജീബിന്റെ മേധാവിയായി അഭിനയിക്കുന്ന ഒമാനി നടന്‍ താലിബ് അല്‍ ബലൂഷി മാര്‍ച്ച് 16 നാണ് അമ്മാനില്‍ എത്തിയത്. ഞങ്ങള്‍ പൃഥ്വിരാജിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങള്‍ അടച്ചുപൂട്ടുകയും ഒമാന്‍ തങ്ങളുടെ പൗരന്മാരെ ജോര്‍ദാനില്‍ നിന്ന് വിമാന ചാര്‍ജുകളില്ലാതെ മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനാല്‍ ഒമാനി നടന് ഒരു ഷോട്ട് പോലും ചിത്രീകരിക്കാതെ പോകേണ്ടിവന്നു. അതേപോലെ തന്നെ അബുദാബിയില്‍ നിന്നുള്ള ഒരു സുഡാനി നടനെയും ക്വാറന്റി ചെയ്തു. ചിത്രീകരണം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ ഒരാഴ്ച മുന്‍പ് തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു.

Recommended Video

Prithviraj Sukumaran arrives in Kochi, Aadujeevitham team returns from Jordan | Filmibeat Malayalam

ഏപ്രില്‍ ആദ്യവാരത്തോടെ ജോര്‍ധനില്‍ നിന്ന് മടങ്ങാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും ഞങ്ങള്‍ പെട്ടുപോയിരുന്നു. തിരിച്ചുവരാന്‍ ഒരു വഴിയുമില്ല. വിഷാദത്തിലേക്ക് പോകാന്‍ താത്പര്യമില്ലാത്തത് കൊണ്ടു തന്നെ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന സാഹചര്യം ഏറ്റവും മികച്ചതാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദുഖവെള്ളിയും ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിച്ചു. ആര്‍ട്ട് ടീം തുണികൊണ്ട് കണിക്കൊന്നയുണ്ടാക്കി, പായസം വച്ചു... കളികളും തമാശകളും വേറെ, ചെരുപ്പുകൊണ്ട് ബോള്‍ ഉണ്ടാക്കി ക്രിക്കറ്റ് കളിച്ചു. 70 ദിവസം 58 പേര്‍... എപ്പോള്‍ തിരിച്ചുപോകാനാകും എന്ന് പോലും അറിയാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ. പൃഥ്വിരാജ് അടക്കം ഞങ്ങള്‍ എല്ലാവരും ഒരു കാമ്പിലാണ് തിന്നതും കുടിച്ചതും ഉറങ്ങിയതുമെല്ലാം. എന്താണ് സാഹചര്യം എന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം അതുമായി പൊരുത്തപ്പെടുകയായിരുന്നു ഞങ്ങള്‍- ബ്ലസ്സി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X