അമ്മ എന്റെ പതിനാറ് വയസ് വരേയെ ഉണ്ടായിരുന്നുള്ളൂ; അച്ഛൻ ഓർമ്മയിൽ; ഏറ്റവും സ്നേഹിച്ചത് അമ്മയെ; ബ്ലെസി പറയുന്നു
സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ബ്ലെസി.
ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കളോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലെസി. തിരക്കഥകളെഴുതുമ്പോൾ അത് തന്നെ മാനസികമായി സ്വാധീനിക്കുന്നതിനെക്കാറുണ്ടെന്ന് ബ്ലെസി പറയുന്നു. തന്മാത്ര ചെയ്യുമ്പോൾ ചില സീനുകളിൽ കരഞ്ഞിട്ടുണ്ട്. നമ്മളതായി മാറുന്ന അനുഭവം. മനു എന്ന മകൻ തന്റെ അച്ഛനോട് ഐഎഎസ് കിട്ടിയെന്ന് പറയുമ്പോൾ അച്ഛന്റെ മനസ് നീ ആരാണെന്ന് ചോദിക്കുന്ന അവസ്ഥയുണ്ട്.

അതൊക്കെ എന്റെ കണ്ണ് നിറഞ്ഞല്ലാതെ ഞാനും എഴുതിയിട്ടില്ല. അത് തന്നെ നമ്മുടെ ജീവിതത്തിലും ആയിരിക്കണമെന്നില്ല. കാരണം എന്റെ എല്ലാ സിനിമകളിലും അച്ഛൻ മകൻ ബന്ധമാണ് കൂടുതലായിട്ടുള്ളത്. പക്ഷെ ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അമ്മയെയാണ്. പക്ഷെ അമ്മ എനിക്ക് പതിനാറ് വയസ് വരെയേ ഉണ്ടായിരുന്നുള്ളു. അച്ഛൻ എനിക്ക് ചെറിയ പ്രായത്തിൽ പോലും ഉണ്ടായില്ല. അച്ഛന്റെ ഓർമയിലാണ്. സിനിമ തന്നെയാവണമെന്നില്ല.
മറ്റ് ചില വേദനകൾ കണ്ടാൽ പോലും തന്നെ ബാധിക്കുമെന്നും ബ്ലെസി തുറന്ന് പറഞ്ഞു. ബെന്നി തോമസ്, അമ്മിണി തോമസ് എന്നിവരുടെ ആറ് മക്കളിൽ ഇളയ മകനാണ് ബ്ലെസി. ബ്ലെസിയുടെ ചെറുപ്പകാലത്ത് തന്നെ മാതാപിതാക്കൾ മരിച്ചു. ആടുജീവിതത്തെക്കുറിച്ചും ബ്ലെസി സംസാരിച്ചു. ആടുജീവിതം എന്ന പുസ്തകത്തിന്റെ ഡോക്യുമെന്റേഷൻ അല്ല ഈ സിനിമ. ഇതിന് മുമ്പും എന്റെ സ്വന്തം കഥകൾ സിനിമ ചെയ്തിട്ടുണ്ട്. മിനി എന്നാണ് ഭാര്യയുടെ പേര്. രണ്ട് ആൺമക്കളും ബ്ലെസിക്കുണ്ട്.

പലരും ഇതൊരു ആർട്ട് ഫിലിമാണോ കൊമേഴ്ഷ്യൽ സിനിമയാണോ എന്ന് പലരു ചോദിക്കും. കാരണം ഒരാളുടെ ഏകാന്തതയെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. ഇത്ര വലിയ ബജറ്റിൽ ചെയ്യുന്ന സിനിമയ്ക്ക് ഏത് തരത്തിലാണ് അതിന്റെ ഴോണറെന്ന് ആദ്യ ദിവസം പേനയെടുക്കുമ്പോൾ തന്നെ ചിന്തിക്കുന്ന കാര്യമാണ്. നജീബ് ഭാഷ അറിയാത്ത സ്ഥലത്താണ് ചെന്ന് പെടുന്നത്. പുസ്തകത്തിൽ അവർ പറയുന്നത് കൃത്യമായി എഴുതി വെച്ചിട്ടുണ്ട്.
അറബി അറബിയാണ് പറയുന്നത്. കൂടി വന്നാൽ ചെറിയ സബ് ടൈറ്റിൽ കൊടുക്കാമെന്നേയുള്ളൂ. നോവലിൽ ഓരോ അധ്യായത്തിലും ഓരോ ഇമോഷനും കാലവും സ്ഥലവുമായിരിക്കും. അതിന്റെ തുടർച്ച അടുത്ത അധ്യായത്തിൽ ഉണ്ടാകണമെന്നില്ല. വായിക്കുന്നവനും അത് ആവശ്യമില്ല. സിനിമയിൽ ഇമോഷനുകളുടെ തുടർച്ച വേണമെന്നും ബ്ലെസി ചൂണ്ടിക്കാട്ടി. അതാണ് നോവലിൽ നിന്നും സിനിമയെ വ്യത്യസ്തമാക്കുന്നതെന്നും ബ്ലെസി ചൂണ്ടിക്കാട്ടി.
ആടുജീവിതത്തിൽ പൃഥിരാജിന്റെ ഭാവങ്ങളിൽ അടിമുടി മാറ്റിയതിനെക്കുറിച്ചും ബ്ലെസി സംസാരിച്ചു. പൃഥിരാജ് ഭയങ്കര ആത്മവിശ്വാസമുള്ള ആളാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. ആ അറിവ് കൊണ്ടാണ് തന്റേടി എന്ന് പലരും വിളിക്കുന്നത്. നിലപാടുകളുള്ള ആളാണ്. വളരെ കഴിവുള്ള ചെറുപ്പക്കാരനാണ് പുള്ളി. ഇത് പുള്ളിയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. പ്രത്യേകിച്ച് കണ്ണുകളിൽ ഭയങ്കര കോൺഫിഡൻസുണ്ട്. നജീബ് അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പൃഥിരാജിന്റെ അത്രയും സ്മാർട്നെസ് കഥാപാത്രത്തിന് വേണ്ടായിരുന്നെന്നും ബ്ലെസി വ്യക്തമാക്കി.


Click it and Unblock the Notifications