അന്ന് ഒന്നിനും കൊളളാത്തവരാണ് സഹസംവിധായകരെന്ന ചിന്താഗതിയായിരുന്നു! വെളിപ്പെടുത്തലുമായി ബ്ലെസി

By Prashant V R

കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബ്ലെസി. മികച്ച പ്രമേയം പറഞ്ഞുകൊണ്ടുളള സിനിമകളുമായിട്ടാണ് സംവിധായകന്‍ എത്താറുളളത്. മോഹന്‍ലാലിനെ വെച്ചാണ് ബ്ലെസി കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നത്. തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയവ ഈ കുട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്. നിലവില്‍ പൃഥ്വിരാജിനെ നായകനാക്കിയുളള ആടുജീവിതം എന്ന ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

blessy

അടുത്തിടെ സഹസംവിധായകരെ മലയാള സിനിമയില്‍ ഒന്നിനും കൊളളാത്തവരായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് ബ്ലെസി തുറന്നുപറഞ്ഞിരുന്നു. താന്‍ സിനിമയില്‍ വരുന്നത് ലോക ക്ലാസിക്കുകള്‍ കണ്ടിട്ട് അത്തര സിനിമകള്‍ ഉണ്ടാക്കണം എന്ന ചിന്താഗതിയോടെയാണെന്നും സംവിധായകന്‍ പറയുന്നു. "ഒരു സഹസംവിധായകന്‍ എന്ന് പറയുമ്പോള്‍ ഒരു വിവരം ഇല്ലാത്തവനായിട്ടോ അല്ലേല്‍ മറ്റ് വിഷയങ്ങളെക്കുറിച്ച് ഒരു അറിവ് ഇല്ലാത്തവനായിട്ടോ കാണുന്ന ഒരു കാലമുണ്ടായിരുന്നു.

കാരണം കുറെ കാലത്തിന് മുന്‍പ് നമ്മളും കേട്ടിട്ടുണ്ട്. സിനിമയിലേക്ക് വരാനായി മദ്രാസിലേക്ക് വണ്ടി കയറുകയും പിന്നീട് പൈപ്പ് വെളളം കുടിക്കുകയുമൊക്കെ ചെയ്യുന്ന കഥ. അങ്ങനെയൊക്കെ ഒരു കാലം ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം സഹസംവിധായകരെ ആ നിലയില്‍ കാണുന്നത്. ഞാന്‍ സിനിമയില്‍ വരുന്നത് ലോക ക്ലാസിക്കുകള്‍ കണ്ടിട്ട് അത്തരം സിനിമകള്‍ ഉണ്ടാക്കണം എന്ന ചിന്താഗതിയോടെയാണ്. അത് കൊണ്ട് വായന ഉള്‍പ്പെടെയുളള കാര്യങ്ങളെ വളരെ സീരിയസായി കണ്ടതിന് ശേഷമാണ് ഞാന്‍ സഹസംവിധായകനായത്. ബ്ലെസി പറയുന്നു.

എനിക്ക് ഇപ്പോഴും എറ്റവും ഫീല്‍ ചെയ്യുന്ന കാര്യം ഞാനൊരു സിനിമ ചെയ്യുമ്പോള്‍ ചോദിക്കും ആരാ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നതെന്ന്. എനിക്ക് ആദ്യ സിനിമ മുതല്‍ക്കേ തിരക്കഥയ്ക്ക് കുറെയധികം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഒരു സഹസംവിധായകനായി വന്നത് കൊണ്ട് എനിക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുമോ എന്നായിരിക്കും മറ്റുളളവരുടെ ധാരണ. ബ്ലെസി പറഞ്ഞു. അതേസമയം ബ്ലെസിയുടെ എറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെയാണ് ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നത്.

More from Filmibeat

Read more about: blessy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X